7 സീറ്റർ എസ്‌യുവി, 600 കി.മീ. റേഞ്ചുള്ള ഇവി; വരുന്നത് കാർ വാങ്ങാൻ കാത്തിരിക്കുന്നവരെ കൊതിപ്പിക്കുന്ന മാസം

ഓണത്തോടെ ഇന്ത്യയിൽ ഉത്സവ കാലം ആരംഭിക്കുകയാണ്. നമ്മളെ പോലെ തന്നെ വാഹന നിർമാണ കമ്പനികൾക്കും നല്ലകാലമാണ് വരാൻ പോവുന്നത്. പുത്തൻ കാറുകളെല്ലാം വിറ്റഴിച്ച് ഏറ്റവും കൂടുതൽ പണം വാരുന്ന സമയമാണ് ബ്രാൻഡുകൾക്കിത്. കേരളത്തിൽ ഓണമാണെങ്കിൽ വടക്കേ ഇന്ത്യയിലെല്ലാം അതിനുശേഷം എത്തുന്ന ദസറ, ദീപാവലിയെല്ലാമാണ് ഉത്സവകാലം. നല്ലസമയം നോക്കി പുത്തൻ വാഹനങ്ങൾ സ്വന്തമാക്കാൻ ആളുകൾ ഷോറൂമുകളിലേക്ക് ഒഴുകിയെത്തും. ഈ അവസരം മുതലാക്കാനായി കമ്പനികളെല്ലാം വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളുമാവും പ്രഖ്യാപിക്കുക. അതോടൊപ്പം തന്നെ മുന്‍നിര കാര്‍ നിർമാതാക്കളെല്ലാം ഇന്ത്യയില്‍ പുതിയ കാറുകള്‍ പുറത്തിറക്കുന്ന ഉത്സവ കാലം കൂടിയാണിത്.

ഏറ്റവും കുറഞ്ഞത് ആറ് കാര്‍ നിര്‍മാതാക്കളെങ്കിലും പുതിയ മോഡലുകളുമായി വിപണിയിലേക്ക് വരുന്നുണ്ടെന്നാണ് വിവരം. വൈവിധ്യമാർന്ന പുതുമോഡലുകളാൽ സമ്പന്നമാവുന്ന സമയമാവും വരാനിരിക്കുന്ന മാസം എന്നതിനാൽ വണ്ടി വാങ്ങാൻ പോലും പ്ലാനില്ലാത്തവർ വരെ മാറി ചിന്തിച്ചേക്കാം. എസ്‌യുവി, ഇലക്ട്രിക് കാർ, സെഡാൻ അങ്ങനെ എല്ലാത്തരം ബോഡി ടൈപ്പ് വണ്ടികളും സെപ്റ്റംബറോടെ ഷോറൂമുകളിലെത്തും. വരുന്ന മാസം വിപണിയിലെത്തിനിരിക്കുന്ന പുതിയ കാറുകളുടെ ലിസ്റ്റ് ഇതാ...

New Car Launches In September 2024

ടാറ്റ കർവ്: കൂപ്പെ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് പിന്നാലെ ICE മോഡലും ടാറ്റ മോട്ടോർസ് പുറത്തിറക്കുന്ന മാസമാണ് സെപ്റ്റംബർ. ഡീസൽ, പെട്രോൾ എഞ്ചിനുകളോടെ കർവ് രണ്ടാം തീയതി തന്നെ വിപണിയിലെത്തും. 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.2 ലിറ്റർ TGDi ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളായിരിക്കും കർവിന് തുടിപ്പേകാനെത്തുക.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിഎ ഗിയർബോക്സുകൾ ടാറ്റ കർവിൽ ഉൾപ്പെടും. ഇന്ത്യൻ വിപണിയിൽ ഡീസൽ ഡിസിടി കോംബിനേഷൻ ഉള്ള ആദ്യത്തെ കാറായിരിക്കും ഈ കൂപ്പെ എസ്‌യുവി എന്നതും ശ്രദ്ധേയമാവാൻ പോവുന്ന കാര്യമാണ്. മിഡ്-സൈസ് എസ്‌യുവികളോടായിരിക്കും മത്സരമെന്നതിനാൽ വിലയും ആക്രമണാത്മകമായി നിർണയിക്കാൻ ടാറ്റയ്ക്ക് സാധിച്ചേക്കും. ഏകദേശം 11 ലക്ഷം രൂപ മുതലാണ് കർവിന് പ്രതീക്ഷിക്കുന്ന പ്രാരംഭ വില.

New Car Launches In September 2024

ഹ്യുണ്ടായി അൽകസാർ: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ 7-സീറ്റർ എസ്‌യുവിയായ അൽകസാർ മുഖംമിനുക്കി വിപണിയിലേക്ക് എത്തുകയാണ്. ഇതിനോടകം എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനുകൾ വെളിപ്പെടുത്തിയ മോഡൽ സെപ്റ്റംബർ ഒമ്പതിന് വിപണിയിൽ അരങ്ങേറും. പുതുക്കിയ മൂന്ന്-വരി എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. താത്പര്യമുള്ളവർക്ക് 25,000 രൂപ മുടക്കി വാഹനം ഇപ്പോൾ പ്രീ-ബുക്ക് ചെയ്‌തിടാം.

എക്സ്റ്റീരിയർ ഡിസൈനിലെ മാറ്റങ്ങൾ ക്രെറ്റ N-ലൈനിന് സമാനമാണ്. അതേസമയം അകത്ത് രണ്ട് വലിയ സ്‌ക്രീനുകൾ, ADAS സ്യൂട്ട്, പുതിയ അപ്‌ഹോൾസ്റ്ററി എന്നിവയും അതിലേറെയും പോലുള്ള പുത്തൻ സംവിധാനങ്ങളും ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകൾ എന്നിവയുമായി ജോടിയാക്കിയ അതേ 1.5 ലിറ്റർ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകളാവും മോഡലിന് തുടിപ്പേകുക.

New Car Launches In September 2024

എംജി വിൻഡ്സ്റ്റർ ഇവി: ഇന്ത്യയിൽ എംജിയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായി വിൻഡ്സ്റ്റർ ഇവിയും സെപ്റ്റംബർ 11-ന് അവതരിപ്പിക്കും. അന്താരാഷ്‌ട്ര വിപണികളിൽ വിൽക്കുന്ന വുളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് മോഡലാണിത് എന്നതിനാൽ തന്നെ ആകാംക്ഷയും ഏറെയാണ്. സിയുവി എന്ന വിശേഷണത്തോടെ വരുന്ന കാറിൽ എൽഇഡി ലൈറ്റ് ബാറുകൾ, പനോരമിക് സൺറൂഫ്, വിമാനത്തിലേതു പോലെയുള്ള പിൻസീറ്റ് തുടങ്ങിയ കിടിലൻ ഫീച്ചറുകളോടെയാവും വരിക.

ആഗോളതലത്തിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ക്ലൗഡ് ഇവി വിപണനത്തിന് എത്തുന്നത്. ഇവയിൽ ഏതാണ് ഇന്ത്യ-സ്പെക്ക് കാറിൽ എത്തുകയെന്ന വിവരം എംജി മോട്ടോർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒറ്റത്തവണ ചാർജ് ചെയ്താൽ 460 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന വിധനത്തിലാവും വിൻഡ്സ്റ്റർ അവതരിപ്പിക്കുകയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര XUV400 ഇവി തുടങ്ങിയ മോഡലുകളുമായാവും ഇത് മത്സരിക്കുക.

ടാറ്റ നെക്സോൺ സിഎൻജി: കർവിന് ശേഷം സെപ്റ്റംബർ അവസാനത്തോടെ ടാറ്റ മോട്ടോർസ് പുതിയ നെക്സോൺ സിഎൻജിയും പുറത്തിറക്കും. ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വാഹനമായിരിക്കും ഇതെന്നതും ശ്രദ്ധേയമാവും. കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി എന്ന ബഹുമതിയും ടാറ്റയുടെ ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്ത് ലഭിക്കുകയും ചെയ്യും.

മാരുതി ഡിസയർ: പുതിയ സ്വിഫ്റ്റിൻ്റെ വരവിനു പിന്നാലെ പുതുതലമുറയിലേക്ക് ചേക്കേറിയ ഡിസയറും സെപ്റ്റംബർ മാസം വിപണിയിലേക്ക് എത്തുമെന്നാണ് വിവരം. ഇലക്ട്രിക് സൺറൂഫ്, പുത്തൻ സ്വിഫ്റ്റിന് അനുസൃതമായ ഡിസൈൻ എലമെന്റുകൾ എന്നിവയോടെയാവും ഈ കോംപാക്‌ട് സെഡാൻ നിരത്തിലേക്ക് എത്തുക. 1.2 ലിറ്റർ, Z12E പെട്രോൾ എഞ്ചിനായിരിക്കും കാറിന്റെ ഹൃദയം.

മെർസിഡീസ് മെയ്‌ബാക്ക് EQS: സെപ്റ്റംബർ അഞ്ചിന് ആഡംബര വാഹന വിഭാഗത്തിലേക്ക് ജർമൻ ബ്രാൻഡിന്റെ പുതിയ EQS കൂടി വിപണനത്തിന് എത്തും. കഴിഞ്ഞ വർഷം ചൈനയിൽ ആദ്യമായി പ്രദർശിപ്പിച്ച പുതിയ മുൻനിര ഇലക്ട്രിക് എസ്‌യുവി മെയ്ബാക്കിന് ഒരുപാട് പ്രത്യേകതകളുണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒറ്റത്തവണ ചാർജ് ചെയ്താൽ 600 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന മോഡലിന് 108.4kWh ബാറ്ററി പായ്ക്കാവും തുടിപ്പേകാൻ എത്തുക.

More from DriveSpark

Article Published On: Saturday, August 31, 2024, 16:00 [IST]
English summary
New car launches in september 2024 alcazar facelift new gen dzire and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X