10.23 ലക്ഷത്തിന് ഒരുപാട് ഫീച്ചറുകളുള്ള 7 സീറ്റർ എസ്‌യുവി, പുതിയ എക്‌സ്‌പ്ലോറർ എഡിഷനുമായി സിട്രൺ

തുടക്കത്തിൽ നടപ്പിലാക്കിയ പ്ലാനുകളെല്ലാം പൊട്ടിപാളീസായി തകർന്നിരുന്നവരാണ് സിട്രൺ (Citroen). പക്ഷേ ഇന്ത്യക്കാരുടെ മനസറിഞ്ഞ് ഫ്രഞ്ച് വാഹന നിർമാതാക്കൾ മാറ്റങ്ങൾ കൊണ്ടുവന്നതോടെ സംഗതി വർക്കായി. കുറഞ്ഞ വിലയിൽ എസ്‌യുവികൾ കൊടുക്കാൻ തീരുമാനിച്ചപ്പോൾ വരുത്തിയ പിഴവുകളെല്ലാം പുതുമോഡലുകളിലൂടെ പരിഹരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ. ബസാൾട്ട് (Basalt) എന്ന കൂപ്പെ സ്പോർട് യൂട്ടിലിറ്റി വാഹനം എത്തിയതോടെ ഇമേജ് മൊത്തത്തിൽ ഒന്ന് മാറിയിട്ടുണ്ട്. ഇത് മുതലെടുക്കാനായി സിട്രൺ ഇന്ത്യ എയർക്രോസ് (Aircross) മിഡ്-സൈസ് എസ്‌യുവിയുടെ ഒരു സ്പെഷ്യൽ എഡിഷൻ മോഡലിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.

സിട്രൺ എയർക്രോസ് എക്‌സ്‌പ്ലോറർ എഡിഷൻ എന്നു പേരിട്ടിരിക്കുന്ന മോഡലിന് 10.23 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പ്ലസ്, ടോപ്പ്-സ്പെക്ക് മാക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലിനെ കളത്തിലിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പുകളിൽ നിന്നും വേറിട്ടുനിർത്താനായി എസ്‌യുവിക്ക് എക്സ്റ്റീരിയർ, ഇന്റീരിയർ ആക്‌സസറികളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

New Citroen Aircross Xplorer Edition Launched

എയർക്രോസ് എക്‌സ്‌പ്ലോററിനൊപ്പം ഫ്രഞ്ച് വാഹന നിർമാതാക്കൾ സ്റ്റാൻഡേർഡ് പായ്ക്ക്, ഓപ്‌ഷണൽ പായ്ക്ക് എന്നിങ്ങനെ രണ്ട് ആക്‌സസറി പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ് പായ്ക്കിൻ്റെ വില അത് അടിസ്ഥാനമാക്കിയുള്ള വേരിയൻ്റിനേക്കാൾ 24,000 രൂപ കൂടുതലാണ്. അതേസമയം ഓപ്‌ഷണൽ പായ്ക്കിന് 51,700 രൂപയാണ് അധികമായി മുടക്കേണ്ടി വരുന്നത്.

സ്റ്റാൻഡേർഡ് പായ്ക്ക് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ബോണറ്റിൽ ഫാക്‌സ് എയർ വെൻ്റുകളും റിയർ ഡോറുകളിൽ കാഖി നിറത്തിലുള്ള ഇൻസെർട്ടുകളും ഡീക്കലുകളും ലഭിക്കും. കൂടാതെ എയർക്രോസ് എക്സ്പ്ലോററിൻ്റെ ഇൻ്റീരിയറിൽ ഒരു ഡാഷ്ക്യാം, ഫുട്ട് വെൽ ഏരിയക്കുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ഇലുമിനേറ്റഡ് ഡോർ സിൽസ് എന്നിവ പോലുള്ള അധിക ഫീച്ചറുകളാണ് സിട്രൺ സമ്മാനിക്കുന്നത്.

New Citroen Aircross Xplorer Edition Launched

ഈ മാറ്റങ്ങൾക്കെല്ലാം അത് അടിസ്ഥാനമാക്കിയുള്ള വേരിയൻ്റിനേക്കാൾ 24,000 രൂപ കൂടുതലായിരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. അതായത് സ്റ്റാൻഡേർഡ് പായ്ക്ക് ശ്രേണിയിലുള്ള എയർക്രോസ് എക്സ്പ്ലോററിന് 10.23 ലക്ഷം മുതൽ 14.79 ലക്ഷം രൂപ വരെയാണ് വില വരുന്നതെന്ന് സാരം. ഇനി ഓപ്ഷണൽ പായ്ക്കിലേക്ക് വരുമ്പോൾ ഇത് സ്റ്റാൻഡേർഡ് പായ്ക്കിലെ അധിക ആക്‌സസറികൾക്ക് പുറമെ ഡ്യുവൽ പോർട്ട് അഡാപ്റ്ററും പിൻസീറ്റിന്റെ ഇടത് വശത്തെ യാത്രക്കാർക്ക് ഒരു റിയർ എൻ്റർടെയ്ൻമെൻ്റ് സ്ക്രീനും ചേർക്കും.

ഇത്തരം സംവിധാനങ്ങൾ എസ്‌യുവിക്കകത്ത് ലഭിക്കാൻ ആളുകൾ 51,700 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. ഓപ്‌ഷണൽ പായ്ക്കോടു കൂടിയ എയർക്രോസ് എക്‌സ്‌പ്ലോററിന് 10.51 ലക്ഷം മുതൽ 15.06 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർ-ഫോൾഡിംഗ് ഒആർവിഎം, ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിൽ റിയർ എസി വെൻ്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളാൽ എയർക്രോസ് ഇപ്പോൾ സമ്പന്നമാണ്.

New Citroen Aircross Xplorer Edition Launched

ഇതുകൂടാതെ 40-ലധികം കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളും സിട്രൺ എയർക്രോസിലുണ്ട്. കാറിലെ പിൻ പവർ വിൻഡോ സ്വിച്ചുകളും സിട്രൺ പുനഃസ്ഥാപിച്ചാണ് പുറത്തിറക്കുന്നത്. ഇവ ഇപ്പോൾ ഡോർ പാനലുകളിലാണ് കൊടുത്തിരിക്കുന്നതും.

പുതുക്കിയ എയർക്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 108 bhp പവറിൽ പരമാവധി 205 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോളാണ് ഇതിൽ ആദ്യത്തേത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിൻ്റെ ഓപ്ഷനും എസ്‌യുവിയുടെ ബേസ് വേരിയന്റുകളിൽ ലഭിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് തിരഞ്ഞെടുക്കാനാവുന്നത്.

ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടാറ്റ കർവ് പോലുള്ള വമ്പൻമാരുമായാണ് സിട്രൺ എയർക്രോസ് മാറ്റുരയ്ക്കുന്നത്. കുറഞ്ഞ പ്രാരംഭ വിലയും 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനുകളുടെ ധാരാളിത്തവുമാണ് ഫ്രഞ്ട് ബ്രാൻഡിന്റെ മിഡ്-സൈസ് എസ്‌യുവിയെ വേറിട്ടുനിർത്തുന്ന സംഗതി.

More from DriveSpark

Article Published On: Monday, November 4, 2024, 14:20 [IST]
English summary
New citroen aircross xplorer edition launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X