പഞ്ച് ഇവിയെ വളർത്തില്ലെന്ന് സിട്രൺ, 320 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് കാറിലേക്ക് കൊണ്ടുവന്ന മാറ്റങ്ങൾ കണ്ടോ

ഇന്ത്യൻ വാഹന വിപണിയിൽ എങ്ങനെയും ജനകീയനാവാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ഇതുവരെ കൊണ്ടുവന്ന ഒരു മോഡലും കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാതെ നിൽക്കുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ നിരാശ നൽകുന്ന കാര്യമാണ്. ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധകൊടുത്താൽ മടിച്ചുനിൽക്കുന്നവരെ എല്ലാം ബ്രാൻഡിലേക്ക് എത്തിക്കാനുള്ള ശേഷി സിട്രണിന് ഉണ്ടെന്നു വേണം പറയാൻ.

ഇതിനുള്ള തെളിവ് നാം ആഗോളവിപണികളിലേക്ക് നോക്കിയാൽ കാണാനുമാവും. മികച്ച കാറുകള്‍ കൊണ്ടുവന്നിട്ടും കഴിഞ്ഞ വര്‍ഷം രാജ്യത്ത് കാര്യമായ നേട്ടമുണ്ടാക്കാനോ പിടിച്ചുനിൽക്കാനോ സിട്രണിന് സാധിച്ചിരുന്നില്ല. C5 എയര്‍ക്രോസ്, C3, eC3 ഇവി, C3 എയര്‍ക്രോസ് എന്നിങ്ങനെ നാല് മോഡലുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഇവയ്ക്കെല്ലാം കാര്യമായ ഫാൻസില്ലാത്തത് വലിയ തിരിച്ചടിയാണ്. എന്നാൽ മുകളിൽ പറഞ്ഞതുപോലെ ആളുകളെ കൂടെക്കൂട്ടാനുള്ള എല്ലാ ശ്രമങ്ങളും ബ്രാൻഡിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്.

New Citroen eC3 Shine Variant Launched

ഇതിനായി ഇലക്‌ട്രിക് വാഹന വിപണിയിൽ പുതിയ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് കമ്പനി. eC3 ഇവി നിരയിലേക്ക് പുതിയ ഷൈൻ വേരിയന്റ് ഔദ്യോഗികമായി അവതരിപ്പിച്ചാണ് നീക്കങ്ങളുടെ ആദ്യപടി. 13.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ മോഡലിനെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മുമ്പത്തെ ടോപ്പ് സ്പെക്ക് ഫീൽ ട്രിമിന് പകരമായി ഇത് പുതിയ ടോപ്പ്-എൻഡ് വേരിയന്റായി മാറുകയാണ്.

അതിനായി ധാരാളം പുത്തൻ ഫീച്ചറുകളും കമ്പനി കൊണ്ടുവന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഇനി മുതൽ സവിശേഷതകളുടെ പോരായ്‌മ ആരും പറയരുതെന്ന വാശി സിട്രണിന് ഉള്ളതുപോലെയാണ് തോന്നുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ eC3 ഷൈൻ വേരിയന്റിന് ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, റിയർ വൈപ്പർ, വാഷർ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

New Citroen eC3 Shine Variant Launched

മുമ്പ് ആക്‌സസറികളായി വാഗ്ദാനം ചെയ്തിരുന്ന പല ഫീച്ചറുകളും പുത്തൻ വേരിയന്റുകളിലൂടെ സ്റ്റാൻഡേർഡായി തന്നെ കിട്ടും. കൂടാതെ ഇലക്‌ട്രിക് മോഡലിലേക്ക് ഓപ്‌ഷണൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഫ്രഞ്ച് ബ്രാൻഡ് ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെല്ലാമായി eC3 ഇവിയുടെ ഫീൽ വേരിയന്റിനേക്കാൾ 40,000 രൂപ കൂടുതലാണ് പുതിയ ടോപ്പ് വേരിയന്റിന് ചെലവഴിക്കേണ്ടി വരുന്നത്. ഡ്യുവൽ ടോൺ നിറം വേണമെങ്കിൽ 15,000 രൂപ വീതം അധികമായി പോക്കറ്റിൽ നിന്നും ഇറങ്ങുകയും ചെയ്യും.

ഇനി ഷൈൻ വേരിയന്റിന്റെ വ്യത്യസ്‌ത പതിപ്പുകളുടെ വില നോക്കിയാൽ eC3 ഷൈൻ ബേസ് മോഡലിന് 13.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം eC3 ഷൈൻ വൈബ് പായ്ക്കോടു കൂടി വാങ്ങിയാൽ 13.35 ലക്ഷവും ഷൈൻ ഡ്യുവൽ ടോണിന് 13.35 ലക്ഷം ഷൈൻ ഡ്യുവൽ ടോൺ വൈബ് പായ്ക്കാണ് നോക്കുന്നതെങ്കിൽ 13.50 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വിലയായി ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്നത്.

New Citroen eC3 Shine Variant Launched

2024 മോഡൽ സിട്രൺ eC3 ഇവിയുടെ പവർട്രെയിനിൽ സിട്രൺ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതായത് 29.2 kWh അണ്ടർഫ്ലോർ ബാറ്ററി പായ്ക്ക് തന്നെയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിൽ ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് സാരം. ഫ്രണ്ട് ആക്‌സിലിന് പവർ നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഇതിന് പരമാവധി 56 bhp കരുത്തിൽ 143 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

6.8 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ യോഗ്യമായ രീതിയിലാണ് വണ്ടി ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന് ഇവിയെ പരമാവധി 107 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും പ്രാപ്‌തമാക്കുന്നുണ്ട്. ഒറ്റ ചാർജിൽ 320 കിലോമീറ്റർ (MIDC) വരെ റേഞ്ചാണ് സിട്രൺ തങ്ങളുടെ ഇലക്ട്രിക് ക്രോസ്ഓവറിൽ വാഗ്‌ദാനം ചെയ്യുന്നത്. ഒപ്പം വാഹനം ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും ഫ്രഞ്ച് ബ്രാൻഡ് അവകാശപ്പെടുന്നു.

New Citroen eC3 Shine Variant Launched

eC3 ഇവിയ്‌ക്കായി 15 amp പ്ലഗ് പോയിന്റ് ഉപയോഗിച്ച് 10.5 മണിക്കൂർ 10-100 ശതമാനം ചാർജ് സമയമാണ് സിട്രൺ അവകാശപ്പെടുന്നത്. ഡിസി ഫാസ്റ്റ് ചാർജർ ആണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 57 മിനിറ്റിനുള്ളിൽ 10-ൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജാവും. വളരെ വേഗത്തിൽ വളർന്നുവരുന്ന ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിൽ ടാറ്റ ടിയാഗോ ഇവി, പുതിയ പഞ്ച് ഇവി, എംജി കോമെറ്റ് എന്നിവയുമായാണ് ഫ്രഞ്ച് മോഡൽ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 24, 2024, 15:09 [IST]
English summary
New citroen ec3 shine variant launched in india with more features to rival tata punch ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X