ഫോർച്യൂണർ ഇനി അധികം വിലസില്ല, ആദ്യ എൻഡവറിനെ ഇന്ത്യയിലെത്തിച്ച് ഫോർഡ്

ശക്തനായ എതിരാളികളില്ലാതെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ അപരാജിതനായി കുതിക്കുകയാണ് ഫോർച്യൂണർ. ഇന്ത്യന്‍ വാഹന വിപണിയോട് വിടപറഞ്ഞ് അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് പോയതോടെ സന്തോഷിച്ചത് ടൊയോട്ടയായിരുന്നു. മുഖ്യശത്രു കളംവിട്ടതോടെ ഇരട്ടി കരുത്തിൽ കുതിക്കാൻ ഫോർച്യൂണറിനായി. എന്നാൽ ഇനി അധികംനാൾ വിലസേണ്ടി വരില്ലെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ഫോർഡ്.

പുതിയ എന്‍ഡവറിന് പേറ്റന്റ് എടുക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ചെന്നൈ പ്ലാന്റിന്റെ വില്‍പ്പനയില്‍ നിന്ന് പിന്മാറുക തുടങ്ങിയ തീരുമാനങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിവരുമെന്ന ശക്തമായ സൂചനകൾ നൽകിയ കമ്പനിയിതാ ഇപ്പോൾ എസ്‌യുവിയുടെ ഇന്ത്യയിൽ എത്തിച്ചതായാണ് സൂചന. തായ്‌ലന്‍ഡില്‍ അമേരിക്കൻ ബ്രാൻഡ് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ള എവറസ്റ്റ് എന്ന മോഡസിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അവതരണം അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നത്.

New Ford Endeavour Spied In India

തമിഴ്‌നാട്ടിലെ നിർമാണ യൂണിറ്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വിൽക്കാനുള്ള പദ്ധതി ഫോർഡ് റദ്ദാക്കിയതിനു പിന്നിൽ എൻഡവർ പുറത്തിറക്കാനുള്ള ഐഡിയയായിരുന്നുവെന്ന് വേണം വിലയിരുത്താൻ. എവറസ്റ്റ് എന്ന പേരിൽ നിലവിൽ തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ഫോർഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണിൻ്റെയും എംജി ഗ്ലോസ്റ്ററിൻ്റെയും ശക്തമായ എതിരാളിയായി വീണ്ടും അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകളും വാനോളമാണ്.

ചെന്നൈയിലെ ഒരു ടോ ട്രക്കിൽ പുതിയ ഫോർഡ് എൻഡവർ കൊണ്ടുപോവുന്ന ഓട്ടോകാർ ഇന്ത്യയുടെ സ്പൈ ചിത്രങ്ങളാണ് ഇന്റർനെറ്റിൽ സംസാര വിഷയമായിരിക്കുന്നത്. എസ്‌യുവിയുടെ പ്രസ്തുത യൂണിറ്റ് ചെന്നൈയിലെ ഫോർഡ് ഇന്ത്യ പ്ലാൻ്റിലേക്ക് പോകാനാണ് സാധ്യത. രാജ്യത്ത് അവതരിപ്പിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണത്തിന് വിധേയമാക്കാനായിരിക്കും ഈ പ്രത്യേക മോഡൽ കൊണ്ടുവന്നിരിക്കുന്നത്.

New Ford Endeavour Spied In India

എന്നിരുന്നാലും എൻഡവർ ഫോർഡിന്റെ ചെന്നൈ പ്ലാൻ്റിൽ അസംബിൾ ചെയ്യുമോ അതോ പൂർണമായും ബിൽറ്റ് അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിൽ രണ്ടാമത്തെ കാര്യമാണ് നടക്കുന്നതെങ്കിൽ വാഹനത്തിന് ഉയർന്ന വില തന്നെ മുടക്കേണ്ടി വരും. CBU മോഡലാവുമ്പോൾ ടോപ്പ് സ്പെക്ക് വേരിയന്റിൽ മാത്രം വരുന്ന എഡവറിന് 60 ലക്ഷം രൂപയിൽ കൂടുതൽ ഓൺ-റോഡ് വില മുടക്കേണ്ടി വരും.

പ്രതിവർഷം 1.5 ലക്ഷം കാറുകളും 3.4 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ തമിഴ്‌നാട് പ്ലാൻ്റിൽ നിന്ന് പുതിയ എൻഡവർ കയറ്റുമതി ചെയ്യാനും ഫോർഡ് പദ്ധതിയിടുന്നുണ്ട്. ആഭ്യന്ത തലത്തിൽ തന്നെ ഉത്പാദനമോ അസംബ്ലിംഗോ നടന്നാൽ അതൊരു മികച്ച തീരുമാനമായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. എന്തായാലും ഇന്ത്യയിൽ വരാൻ പോവുന്നത് അന്താരാഷ്ട്ര വിപണികളിലുള്ള ഏറ്റവും പുതിയ തലമുറ ആവർത്തനമാവും.

New Ford Endeavour Spied In India

പുതിയ തലമുറയിലുള്ള ഫോർഡ് എൻഡവർ അതിൻ്റെ മുൻഗാമിയെ പോലെ ലാഡർ-ഫ്രെയിം ആർക്കിടെക്ചറുള്ള റേഞ്ചർ പിക്കപ്പ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് അതിൻ്റെ എഞ്ചിൻ ലൈനപ്പിനൊപ്പം റേഞ്ചറിൽ നിന്നു തന്നെ ചില ഡിസൈൻ ഘടകങ്ങളും കടമെടുക്കും. വലിയ ഫ്രണ്ട് ഗ്രിൽ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സി ആകൃതിയിലുള്ള ഡിആർഎല്ലുകൾ, L ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, ടെയിൽ ഗേറ്റ് എന്നിവ പുറംഭാഗങ്ങളിൽ കാണാം.

വലിയ 21 ഇഞ്ച് അലോയ് വീലുകളിലാണ് എൻഡവറുള്ളത് എന്ന കാര്യം ഓൺ-റോഡിലും ഓഫ്-റോഡിലും സഹായകരമാവുന്ന സംഗതിയായിരിക്കും. അകത്തളത്തിലേക്ക് കയറിയാലും അഡംബരത്തം തുളുമ്പുന്ന ഇന്റീരിയറായിരിക്കും കാണാനാവുക. വലിയ പനോരമിക് സൺറൂഫുള്ള മൂന്ന് വരി ലേഔട്ടിലാണ് എസ്‌യുവിയുടെ ക്യാബിൻ ഒരുക്കിയിരിക്കുന്നത്. ഇത്രയും ഉയർന്ന വില കൊടുക്കുന്നതിനാൽ മോഡേൺ ഫീച്ചറുകളുടെ വമ്പൻ നിരയും അമേരിക്കക്കാർ നൽകിയേക്കും.

New Ford Endeavour Spied In India

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, 12.4 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റുകൾ, 3 സ്‌പോക്ക് ലെതർ എൻകേസ്ഡ് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ഏറ്റവും പുതിയ എൻഡവറിലെ അടിസ്ഥാന കാര്യങ്ങളായിരിക്കും. 360 ഡിഗ്രി ക്യാമറ, 9 എയർബാഗുകൾ, ADAS എന്നിവയിലൂടെയായിരിക്കും സുരക്ഷയും ഒരുക്കുക.

ഫോർഡ് എൻഡവറിലെ ADAS ലെവൽ 2 ടെക്കിൽ പ്രീ-കൊളിഷൻ അസിസ്റ്റ്, ഇൻ്റർസെക്ഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. എവറസ്റ്റ് എന്നറിയപ്പെടുന്ന എൻഡവറിൻ്റെ ആഗോള വകഭേദം 170 bhp പവറിൽ 405 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സിംഗിൾ ടർബോ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

New Ford Endeavour Spied In India

സെലക്‌ട് ഷിഫ്റ്റിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതുകൂടാതെ 210 bhp കരുത്തിൽ പരമാവധി 500 Nm torque നൽകുന്ന 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ എഞ്ചിനും എൻഡവറിലുണ്ട്. സെലക്‌ട് ഷിഫ്റ്റിനൊപ്പം 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. എൻഡവറിന് വേരിയൻ്റിനെ ആശ്രയിച്ച് 6 ഡ്രൈവ് മോഡുകൾ വരെ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കൂടാതെ 4×2, 4×4 ഓപ്ഷനുകളും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Thursday, March 7, 2024, 12:59 [IST]
English summary
New ford endeavour spied in india launch could happen soon to rival toyota fortuner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X