ഇനി ഭരിക്കാൻ പോവുന്നത് 'പുതുതലമുറ', പരീക്ഷണത്തിനിറങ്ങി 24.5 കി.മീ മൈലേജുള്ള മാരുതി കാർ
സേഫ്റ്റിയുടെ കാര്യം പറഞ്ഞ് കൂടുതൽ ആളുകളും ടാറ്റയിലേക്കും മഹീന്ദ്രയിലേക്കും വരെ ചേക്കേറുകയാണെങ്കിലും ഈയൊരു കമ്പനിയുടെ വാഹനങ്ങൾക്ക് മാത്രം ഒരിടിവും വന്നിട്ടില്ലെന്നതാണ് സത്യം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ഇന്നും പുത്തനൊരു കാർ വാങ്ങാൻ പ്ലാനിട്ടാൽ നമ്മളിൽ പലരുടേയും ആദ്യ ചോയ്‌സ് മാരുതി തന്നെയായിരിക്കും.
എത്ര സേഫ്റ്റിയും കാര്യങ്ങളും എതിരാളികൾ ഉയർത്തിപ്പിടിച്ചാലും മൈലേജില്ലാത്ത മോഡലുകൾ വാങ്ങാൻ ആളുകൾക്ക് ഇന്നും വലിയ താത്പര്യമൊന്നുമില്ല. പക്ഷേ സുരക്ഷയുടെ കാര്യത്തിൽ മുമ്പത്തേക്കാൾ എത്രയോ മടങ്ങ് മിടുക്കരാണ് മാരുതിയെന്ന സത്യവും ഓർമിക്കാതിരിക്കാൻ വയ്യ. എന്തായാലും ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് സ്വിഫ്റ്റിന്റെ പുതുതലമുറ മോഡലിനായാവും. ആഗോള തലത്തിൽ അരങ്ങേറ്റം കുറിച്ച ഹാച്ച്ബാക്ക് അധികം വൈകാതെ ഇന്ത്യയിലും എത്തും.

പക്ഷേ ഇവന്റെ ചേട്ടനായി അറിയപ്പെടുന്ന ഡിസയർ (Maruti Dzire) സെഡാനായും കാത്തിരിക്കുന്നവർ ഏറെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ പുതുതലമുറയിലേക്ക് ചേക്കേറുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. ഈ വർഷം വിപണിയിൽ എത്തുന്നതിനു മുന്നോടിയായി കാറിന്റെ പരീക്ഷണയോട്ടവും രാജ്യത്തെ നിരത്തുകളിൽ ആരംഭിച്ചിരിക്കുകയാണ് മാരുതി സുസുക്കി.
നേരത്തെ സ്വിഫ്റ്റിന്റെ പരീക്ഷണയോട്ടം അവസാനഘടത്തിൽ എത്തിച്ചതിനു ശേഷമാണ് ഇപ്പോൾ ഡിസയറിലേക്ക് കമ്പനി ശ്രദ്ധകൊടുത്തിരിക്കുന്നത്. നിലവിലേതിനു സമാനമായി സ്വിഫ്റ്റിനെ അടിസ്ഥാനമാക്കി തന്നെയാണ് ഡിസയറും പണികഴിപ്പിക്കുന്നത്. വ്യതിരിക്തമായ വലിയ ഗ്രിൽ ഫീച്ചർ ചെയ്യുന്ന നാലാം തലമുറ സ്വിഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസയറിൻ്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗ്.

ശ്രദ്ധേയമായി സുസുക്കി ലോഗോ ഇപ്പോൾ ഗ്രില്ലിന് പുറത്തായി തന്നെയാവും ഇടംപിടിച്ചിരിക്കുന്നത്. കാറിലെ ക്ലാംഷെൽ ബോണറ്റ് മസ്ക്കുലർ ടച്ചാണ് സമ്മാനിച്ചിരിക്കുന്നതെന്ന് സ്പൈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്.ഡിസയറിന് അതിൻ്റെ മുൻഗാമിയേക്കാൾ കൂടുതൽ കരുത്തുറ്റ രൂപം നൽകാൻ ഇക്കാര്യങ്ങൾ സഹായിക്കും. കോംപാക്‌ട് സെഡാന്റെ ലോവർ ബമ്പർ സ്പോർട്ടിയറായ കട്ടുകളും ക്രീസുകളുമായിരിക്കും ഉപയോഗിക്കുക.
ഡിസയറിനു മാത്രമുള്ള 5-സ്‌പോക്ക് അലോയ് വീലുകൾ സ്വിഫ്റ്റിൽ നിന്ന് ഡിസയറിനെ വേറിട്ട് നിർത്തുന്ന കാര്യമാണ്. ഫ്രണ്ട് ഫാസിയ സ്വിഫ്റ്റിനോട് സാമ്യമുള്ളപ്പോൾ സൈഡ് പ്രൊഫൈൽ കാര്യമായ വ്യത്യാസങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. പുതിയ പില്ലറുകളും മുന്നിലും പിന്നിലെയും ഡോറുകളും വിൻഡോകളിലും മാറ്റങ്ങൾ പ്രകടമാണ്. വിൻഡോ ലൈനിനൊപ്പം ഒരു ക്രോം ലൈനിംഗ് നൽകിയിരിക്കുന്നത് പ്രീമിയംനെസ് വർധിപ്പിക്കുന്ന കാര്യമാണ്.

പിൻഭാഗത്തേക്ക് വന്നാൽ പുതുതലമുറ ഡിസയർ അതിൻ്റെ നിലവിലെ പതിപ്പിന് ഏതാണ്ട് സമാനമായി തോന്നിപ്പിച്ചേക്കാമെങ്കിലും നിരവധി പുതിയ ഘടകങ്ങൾ ഉൾക്കൊള്ളിക്കാൻ മാരുതി മറന്നിട്ടില്ല. ഒരു ടാമർ റിയർ ബമ്പർ ഡിസൈൻ മാറ്റങ്ങളെ പൂർത്തീകരിക്കുന്നു. ഇത് പുതുക്കിയ രൂപം നൽകിയേക്കും. ക്യാബിനിനുള്ളിൽ നാലാം തലമുറ സ്വിഫ്റ്റിൻ്റെ സവിശേഷതകളും സംവിധാനങ്ങളും തന്നെയായിരിക്കും ഡിസയറും കടമെടുക്കുക.
ഡാഷ്‌ബോർഡ് വലിയ മാറ്റമില്ലാതെ തുടരും. പുതിയ സെൻ്റർ എസി വെൻ്റുകൾ, വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വലിയ മാരുതി മോഡലുകളിൽ നിന്നുള്ള ടോഗിൾ-സ്റ്റൈൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ ഇൻ്റീരിയർ അനുഭവം ഉയർത്തുന്ന കാര്യങ്ങളായിരിക്കും. സേഫ്റ്റിയിലും നിലവിലെ മോഡലിൽ നിന്നും വലിയ മാറ്റങ്ങൾ കണ്ടേക്കാം. പുതിയ മാരുതി ഡിസയർ അതിൻ്റെ എഞ്ചിൻ ഓപ്ഷനുകളും സ്വിഫ്റ്റുമായി പങ്കിടും.

അതിൽ 1.2 ലിറ്റർ 3-സിലിണ്ടർ Z-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും സംസാര വിഷയം. 82 bhp പവറിൽ പരമാവധി 108 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ പെർഫോമൻസും മൈലേജും തമ്മിലുള്ള സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നതിനാൽ ആളുകൾക്ക് കൂടുതൽ ഇഷ്‌ടപ്പെടും. നിലവിലെ കെ-സീരീസ് 4-സിലിണ്ടർ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പെർഫോമൻസ് കുറവുണ്ടായിട്ടുണ്ടെങ്കിലും പുതിയ എഞ്ചിന് 24.5 കി.മീ/ലി വരെ ഇന്ധനക്ഷമതയുണ്ട്.
പുതിയ തലമുറ സ്വിഫ്റ്റും ഡിസയറും ഇന്ത്യൻ വാഹന വിപണിയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുന്ന മാരുതി മെച്ചപ്പെടുത്തിയ ഫീച്ചറുകൾ, പുതുക്കിയ ഡിസൈൻ, ഉഗ്രൻ പെർഫോമൻസ് എന്നിവ സമാസമം ചാലിച്ച് എത്തുമ്പോൾ പ്രതീക്ഷകളും വാനോളം ഉയരുകയാണ്. നിലവിൽ സെഡാനുകൾക്ക് ഇന്ത്യൻ വിപണിയിൽ ഡിമാന്റ് കുറഞ്ഞുവരികയാണെങ്കിലും ഡിസയറിന് ഇതിനെയെല്ലാം മറികടക്കാനായേക്കും. സെഗ്മെന്റിൽ ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നീ മോഡലുകളാണ് പ്രധാന എതിരാളികളായി മാറുന്നത്.
Image Courtesy: Jain Deepak/Facebook


Click it and Unblock the Notifications