ബേസ് മോഡൽ മുതൽ 6 എയർബാഗ് തരും, പിന്നെ കുറേ ഫീച്ചറുകളും! സേഫ്റ്റി സീരിയസായി എടുത്ത് പുതിയ സ്വിഫ്റ്റ്

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift). വന്നകാലം മുതൽ ഇന്നുവരെ സൂപ്പർഹിറ്റായി നിരത്തുകളിൽ ഓടിത്തിമിർക്കുന്ന ഹാച്ച്ബാക്ക് പലതരം മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിച്ചിട്ടുള്ളത്. പെർഫോമൻസ് ഹാച്ച് എന്നവിളിപ്പേരിലെല്ലാം തുടക്കകാലത്ത് അറിയപ്പെട്ടിരുന്ന സ്വിഫ്റ്റ് പാവങ്ങളുടെ മിനി കൂപ്പർ കൂടിയായിരുന്നു.

ഇക്കാലത്തിനിടയ്ക്ക് സേഫ്റ്റിയുടെ കാര്യത്തിൽ മാത്രമാണ് അൽപം പേരുദോഷം കേൾപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിനെല്ലാം ഉടനടി പരിഹാരം കണ്ടിരിക്കുമെന്ന ഉറപ്പാണ് കമ്പനിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. സ്വിഫ്റ്റിന്റെ ഏറ്റവും പുതിയതലമുറയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. മെയ് ഒമ്പതിന് രാജ്യം കാത്തിരിക്കുന്ന കാറിന്റെ ലോഞ്ച് നടക്കുമെന്നാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങൾ.

New-gen Maruti Suzuki Swift To Offer 6 Airbags

മാരുതി ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒരുതീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, ഈ വരാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ നാലാംതലമുറ ആവർത്തനത്തെ കുറച്ച് ചില വിശദാംശങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിരിക്കുകയാണ്. ചേട്ടൻമാരായ ഫ്രോങ്ക്സ്, ബ്രെസ എന്നിവയിൽ നിന്ന് ചില ഫീച്ചറുകൾ കടമെടുത്തായിരിക്കും പുത്തൻ സ്വിഫ്റ്റിന്റെ വരവ്.

റിപ്പോർട്ടുകൾ പ്രകാരം മാരുതി സുസുക്കി സ്വിഫ്റ്റിൽ 6 സ്റ്റാൻഡേർഡ് എയർബാഗുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ പോലുള്ള മറ്റ് ചില സൗകര്യങ്ങൾ സ്റ്റാൻഡേർഡായി തന്നെ ഉണ്ടാവുമെന്നാണ് കമ്പനിയുടെ ഉറപ്പ്. ഇതുകൂടാതെ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആർക്കമിസ് മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജർ, എൽഇഡി ഹെഡ്‌ലാമ്പുകൾ പോലുള്ള അധിക ഫീച്ചറുകളും ഉപഭോക്താക്കൾക്ക് കിട്ടും.

New-gen Maruti Suzuki Swift To Offer 6 Airbags

കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, ടൈപ്പ് സി ചാർജിംഗ് പോർട്ട്, നാല് പവർ വിൻഡോകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ സവിശേഷതകളും സ്വിഫ്റ്റിന്റെ പുതിയ പതിപ്പിൽ മാരുതി സുസുക്കി ഫ്രോങ്ക്സിൽ നിന്നും കടമെടുക്കും. 6 എയർബാഗുകൾ എന്ന സേഫ്റ്റി ഫീച്ചർ സ്റ്റാൻഡേർഡായി നൽകുന്ന മാരുതിയുടെ രണ്ടാമത്തെ കാറായിരിക്കും ഇതെന്നും പ്രത്യേകതയാവും.

സ്വിഫ്റ്റിൻ്റെ റിയർ സസ്‌പെൻഷൻ ട്രാവൽ 26 മില്ലീമീറ്റർ വർധിപ്പിച്ചതായും വിവരമുണ്ട്. അന്താരാഷ്ട്ര വിപണിയിൽ അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റ് 4-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിരുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് സപ്പോർട്ടിംഗ് ഫംഗ്ഷൻ എന്നീ സുരക്ഷാ സന്നാഹങ്ങളുള്ള ADAS വാഗ്‌ദാനം ചെയ്യുന്നതിനാലാണ് ഈ നേട്ടം കൈവരിക്കാൻ കാറിനായത്.

New-gen Maruti Suzuki Swift To Offer 6 Airbags

പക്ഷേ ഇന്ത്യയിൽ എത്തുമ്പോൾ ചെലവ് ചുരുക്കാനായി മാരുതി ADAS ഫീച്ചർ ഒഴിവാക്കും. അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സിവിടി ട്രാൻസ്മിഷൻ ഓപ്ഷനും ഇതിന് നഷ്‌ടമാകും. പകരം നാലാംതലമുറയിലും എഎംടി ഗിയർബോക്‌സായിരിക്കും ഓട്ടോമാറ്റിക് പ്രേമികൾക്കായി നൽകുക. മൊത്തത്തിൽ നോക്കുമ്പോൾ സേഫ്റ്റിയുടെ കാര്യത്തിൽ നിലവിലെ മോഡലിനേക്കാൾ മിടുക്കനായിരിക്കും വരാനിരിക്കുന്നവൻ.

ഡിസൈനിൻ്റെ കാര്യത്തിൽ പുതിയ സ്വിഫ്റ്റിന് ഒരു ടൺ എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. വളരെ മെലിഞ്ഞതും ആധുനിക രൂപത്തിലുള്ളതുമായ രൂപമാണ് ഹാച്ച്ബാക്കിന് ഇനിയങ്ങോട്ട് ഉണ്ടാവുക. മുൻവശത്ത് പുതിയ Z ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, പുതിയ ഗ്ലോസ് ബ്ലാക്ക് ഹണികോമ്പ് ഗ്രിൽ, പുതിയ ബോണറ്റ്, ഫ്രണ്ട് ബമ്പർ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകളും പുതിയ റിയർ ബമ്പർ എന്നിവയും ഡിസൈനിൽ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ്.

New-gen Maruti Suzuki Swift To Offer 6 Airbags

എഞ്ചിൻ ഓപ്ഷനിലും ഇത്തവണ ചെറിയൊരു പരിഷ്ക്കാരം നടന്നേക്കും. സിറ്റി ഉപയോഗത്തിൽ മികച്ച മൈലേജും പെർഫോമൻസും കിട്ടുന്നതിനായി പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്ന 1.2-ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാവും പുതിയ സ്വിഫ്റ്റിന് തുടിപ്പേകാൻ എത്തുക. സ്ട്രോംഗ് ഹൈബ്രിഡ് കിട്ടുമെന്ന അഭ്യൂഹങ്ങൾ എയറിലുണ്ടെങ്കിലും Z12E സീരീസ് എഞ്ചിന് മൈൽഡ് ഹൈബ്രിഡ് ടെക് ലഭിക്കുമെന്ന് മാരുതി സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നിവയുമായി ഘടിപ്പിച്ച 1.2 ലിറ്റർ NA പെട്രോൾ എഞ്ചിന് 88 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൂടുതൽ മൈലേജ് വേണമെന്നുള്ളവർക്ക് ഫാക്റ്ററി ഫിറ്റഡ് സിഎൻജി ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യും. ഇതിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമാവും ഉണ്ടാവുക. എന്തായാലും വിലയുടെ കാര്യം കൂടി അറിയുമ്പോൾ സ്വിഫ്റ്റ് വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, May 1, 2024, 18:00 [IST]
English summary
New gen maruti suzuki swift to offer 6 airbags and more safety features as standard
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X