യാത്രാ സുഖവും ഗമയും മെയിൻ, പുതിയ 7 സീറ്റർ എസ്‌യുവിയുമായി സ്കോഡ വരുന്നു; വണ്ടിയേതെന്ന് നോക്കിക്കേ

സെവൻ സീറ്റർ (Seven Seater) വാഹനങ്ങൾക്ക് ഡിമാന്റ് ഏറി വരുന്ന കാഴ്ച്ചയാണ് നാമിപ്പോൾ കാണുന്നത്. പണ്ട് 5 പേരിൽ കൂടുതൽ ഉൾപ്പെടുന്ന യാത്രകൾക്ക് ആളുകൾ പ്രധാനമായും ആശ്രയിച്ചിരുന്നത് മാരുതി എർട്ടിഗയോ അല്ലെങ്കിൽ ടൊയോട്ട ഇന്നോവയോ (Toyota Innova) ആയിരുന്നു. എന്നാൽ എസ്‌യുവികൾ ട്രെൻഡായതോടെ മൂന്നുവരി മോഡലുകൾ ഇവിടേക്കും ഒഴുകിയെത്തി. ഇപ്പോൾ 7 സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ വാങ്ങാൻ ആളുകൾ ഇരച്ചെത്തുകയാണ്. വാങ്ങിയിട്ടാൽ മുതലാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പോരാത്തതിന് എപ്പോഴെങ്കിലും ഫാമാലിയായിട്ടൊക്കെ യാത്ര പോവുകയാണെങ്കിലും സംഗതി ഉപകാരപ്രദമാവും.

ഇപ്പോഴിതാ പുത്തനൊരു 7 സീറ്റർ എസ്‌യുവി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പുതിയത് എന്ന് പറയുമ്പോൾ കുഷാഖിനെ അടിസ്ഥാനമാക്കിയുള്ള മൂന്നുവരി മോഡലൊന്നുമല്ല കേട്ടോ. നിലവിലുള്ള കൊഡിയാക്കിനെ പരിഷ്ക്കരിച്ച് അവതരിപ്പിക്കുന്നതാണ് സംഭവം. പരിമിതമായ സംഖ്യകളിൽ മാത്രം വിപണനം ചെയ്യുന്ന മോഡൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ പോലുള്ള ഫുൾ-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്ന സെഗ്മെന്റിലാണ് മത്സരിക്കുന്നത്.

New-Gen Skoda Kodiaq 7-Seater SUV Spotted

വളരെ കുറച്ച് മാത്രം എത്തുന്നതിനാൽ ആഭ്യന്തര വിപണിക്കായി അനുവദിക്കുന്ന യൂണിറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നുമുണ്ട്. അത്തരത്തിൽ ഏറെ ജനപ്രിയനായതിനാൽ തന്നെ ഒന്ന് മിനുക്കിയിറക്കാമെന്ന തീരുമാനത്തിലാണ് സ്കോഡ. ഇതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതൊരു ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരമല്ല, മറിച്ച് തലമുറ മാറ്റമായിരിക്കുമെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.

2023 ഒക്‌ടോബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച പുതിയ കൊഡിയാകിന് അപ്‌ഡേറ്റ് ചെയ്‌ത സ്റ്റൈലിംഗും പുതുക്കിയ ഇൻ്റീരിയറും അധിക ഫീച്ചറുകളും ലഭിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്നതിനാൽ അന്തർദ്ദേശീയ മോഡലിന് സമാനമായ മാറ്റങ്ങൾ തന്നെ ഇന്ത്യയിൽ എത്തുമ്പോഴും പ്രതീക്ഷിക്കാം. പെട്ടന്ന് കാണുമ്പോൾ രൂപം മുൻഗാമിക്ക് സമാനമായി തോന്നിയേക്കാമെങ്കിലും പുതിയ കൊഡിയാക് പൂർണമായും വേഷംമാറിയിട്ടുണ്ട്.

New-Gen Skoda Kodiaq 7-Seater SUV Spotted

ഇത്തവണ മുൻവശത്ത് സ്കോഡയുടെ 2D ലോഗോയാണ് ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകളുള്ള ക്വാഡ്-ഹെഡ്‌ലൈറ്റ് ക്രമീകരണം, ലംബ സ്ലാറ്റുകളുള്ള ബട്ടർഫ്ലൈ ഗ്രിൽ, സ്‌പോർട്ടി ലുക്ക് ഉയർത്തുന്നതിന് വിശാലമായ സെൻട്രൽ എയർ ഇൻടേക്കുകൾ, ഫ്രണ്ട് ബമ്പറിൻ്റെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന C ആകൃതിയിലുള്ള എയർ കർട്ടനുകൾ എന്നിവയെല്ലാം എക്സ്റ്റീരിയറിന് പുതുമ കൊണ്ടുവന്നിട്ടുണ്ട്.

റീഡിസൈൻ ചെയ്‌ത 20 ഇഞ്ച് അലോയ് വീലുകളാണ് വശക്കാഴ്ച്ചയെ പ്രീമിയമാക്കുന്നത്. ഒപ്പം പുതിയ ക്വാർട്ടർ ഗ്ലാസ് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട് കമ്പനി. പിൻവശത്തേക്ക് നോക്കിയാൽ C-ആകൃതിയിലുള്ള റാപ്പ്റൗണ്ട് ടെയിൽലാമ്പുകൾ, മധ്യഭാഗത്ത് സ്കോഡ അക്ഷരങ്ങൾ എന്നിവ കാണാം. അന്താരാഷ്ട്ര വിപണിയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ സ്കോഡ കൊഡിയാക് എസ്‌യുവി 7-സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ വിപണനത്തിന് എത്തൂ.

New-Gen Skoda Kodiaq 7-Seater SUV Spotted

MQB EVO പ്ലാറ്റ്‌ഫോമിൻ്റെ ഏറ്റവും നൂതനമായ പതിപ്പിൽ നിർമിച്ച പുതുതലമുറ കൊഡിയാക് കൂടുതൽ വിശാലമായിരിക്കും. ഇന്റീരിയറിലേക്ക് കയറിയാൽ ഫ്രീ-സ്റ്റാൻഡിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നീ ഫീച്ചറുകളാണ് എടുത്തു പറയേണ്ടവ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഗിയർ സെലക്ടർ സെൻ്റർ കൺസോളിൽ നിന്ന് സ്റ്റിയറിംഗ് വീലിന് പിന്നിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇത് അധിക സ്റ്റോറേജ് സ്പേസിലേക്കാണ് വിവർത്തനം ചെയ്‌തിരിക്കുന്നത്.

എസ്‌യുവിയുടെ അകത്തളത്തിൽ ഫിസിക്കൽ ബട്ടണുകൾ ഒഴിവാക്കാനുള്ള ശ്രമമാണ് കാണാനാവുക. പ്രീമിയം വാഹനമായതിനാൽ തന്നെ മസാജ് സീറ്റുകൾ, നാല് USB-C ചാർജിംഗ് പോർട്ടുകൾ, 14-സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, ഇൻ-ബിൽറ്റ് കൂളിംഗ് ഫംഗ്‌ഷനുള്ള രണ്ട് സ്മാർട്ട്‌ഫോണുകൾക്കായി 15W വയർലെസ് ചാർജിംഗ് ബോക്‌സ് എന്നിവയുൾപ്പെടെയുള്ള സവിശേഷതകളും പുത്തൻ സ്കോഡ കൊഡിയാക്കിൽ ഉണ്ടാവും.

സേഫ്റ്റിയിലും പ്രത്യേകം ഊന്നൽ നൽകുന്നതിനാൽ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റത്തിന്റെ (ADAS) സാന്നിധ്യവും വാഹനത്തിലുണ്ടാവും. രണ്ടാം തലമുറ കൊഡിയാക്കും അതേ 2.0 ലിറ്റർ, ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ തന്നെയാവും വിപണിയിൽ എത്തുക. DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് പരമാവധി 188 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

നിലവിൽ 39.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ലോറിൻ ആൻഡ് ക്ലെമന്റ് (L&K) വേരിയൻ്റിലാണ് കൊഡിയാക് ലഭ്യമാകുന്നത്. പുതിയ മോഡലിന് ഇപ്പോഴുള്ള പതിപ്പിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് തന്നെയാണ് വിവരം. അവതരണത്തിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ 7 സീറ്റർ എസ്‌യുവിയുടെ പുതുക്കിയ മോഡൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Zigwheels

More from DriveSpark

Article Published On: Thursday, June 20, 2024, 10:14 [IST]
English summary
New gen skoda kodiaq 7 seater suv spotted testing in india expected launch changes specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X