8 ലക്ഷത്തിന്റെ ബേസ് മോഡലിൽ പോലും ഫീച്ചറുകൾ കുത്തിനിറച്ച് ഹോണ്ട, അമേസ് വാങ്ങാൻ പ്ലാനുണ്ടേൽ ഇതൊന്ന് വായിച്ചോ

കോംപാക്‌ട് സെഡാൻ സെഗ്മെന്റിനെ ഇളക്കിമറിക്കാൻ അമേസിന്റെ പുത്തൻ അവതാരവുമായി ഹോണ്ട എത്തി. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ആധിപത്യത്തിനിടയിലും സെഡാനുകൾ വാങ്ങാൻ ആളുണ്ടെന്ന് തെളിയിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ വരവ്. ഒപ്പം മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഡിസയറിനേയും നേരിടേണ്ടതായുണ്ട്. മുഖ്യശത്രു ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയപ്പോൾ ഇതിനെ മറികടക്കാൻ ADAS ടെക് കാറിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് അമേസ് വരുന്നതും. അങ്ങനെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ലഭിക്കുന്ന രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ കാറായി മാറാനും ഹോണ്ടയുടെ കുഞ്ഞനായിട്ടുണ്ട്.

പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയൻ്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ വൈവിധ്യമാർന്ന കളർ ഓപ്ഷനിലും സെഡാൻ സ്വന്തമാക്കാനാവും. V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന ഹോണ്ട അമേസിന് 8 ലക്ഷം മുതൽ 10.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. കാറിന്റെ വേരിയന്റുകളും അതിലെ ഫീച്ചറുകൾ എന്തെല്ലാമാണെന്നും ഒന്ന് നോക്കിയാലോ?

New Honda Amaze Variants Features And Price Explained

അമേസ് V: കോംപാക്‌ട് സെഡാന്റെ ബേസ് മോഡലായ V വേരിയന്റിന് 8 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ മുടക്കുന്ന തുകയ്ക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വീൽ കവറുകളുള്ള 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ഷാർക്ക്-ഫിൻ ആൻ്റിന, ബോഡി കളർ ORVM-കൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കും.

കഴിഞ്ഞില്ല, ഇതുകൂടാതെ 4 സ്പീക്കർ മ്യൂസിക് സിസ്റ്റം, ബ്ലാക്ക് ബീജ് കോമ്പോയിലുള്ള ഇൻ്റീരിയർ തീം, ഫ്രണ്ട്, റിയർ പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്‌ജസ്റ്റബിൾ ORVM-കൾ, എയർ പ്യൂരിഫയർ ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 7 ഇഞ്ച് ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെൻ്റ് കൺസോൾ, റിയർ ആംറെസ്റ്റ്, സിവിടി ഓട്ടോമാറ്റിക് വേരിയന്റിൽ പാഡിൽ ഷിഫ്റ്ററുകൾ പോലുള്ള ഫീച്ചറുകളും അമേസിന്റെ ബേസ് വേരിന്റിൽ ഹോണ്ട ഒരുക്കിയിട്ടുണ്ട്.

New Honda Amaze Variants Features And Price Explained

അമേസ് VX: ഇനി രണ്ടാമത്തെ VX വേരിയന്റിലേക്ക് നോക്കിയാൽ ഇതിന്റെ മാനുവൽ ഗിയർബോക്‌സ് മോഡലിന് 9.10 ലക്ഷവും സിവിടി ഓട്ടോമാറ്റിക്കിന് 10 ലക്ഷം രൂപയുമാണ് മുടക്കേണ്ടതായി വരിക. ഫീച്ചറുകളിലേക്ക് നോക്കിയാൽ ഓട്ടോ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് സിൽവർ അലോയ് വീലുകൾ, റിയർ ഡീഫോഗർ, ലെയ്ൻ വാച്ച് ക്യാമറ (ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ) തുടങ്ങിയ ഗംഭീര സവിശേഷതകളെല്ലാം ലഭിക്കും.

അലെക്‌സ റിമോട്ട് കേപ്പബിലിറ്റി ഫംഗ്ഷൻ, രണ്ട് ട്വീറ്ററുകൾ, കീലെസ് റിമോട്ട് ഉള്ള ഹോണ്ട സ്മാർട്ട് കീ സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക്കലി ഫോൾഡബിൾ ORVM-കൾ, മാക്സ് കൂൾ മോഡുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, വയർലെസ് മൊബൈൽ ചാർജർ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, സിവിടി ഓട്ടോമാറ്റിക്കിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് തുടങ്ങിയ ഫീച്ചറുകളാണ് അമേസ് VX വേരിയന്റ് വാങ്ങാനിരിക്കുന്നവരെ കാത്തിരിക്കുന്നത്.

New Honda Amaze Variants Features And Price Explained

അമേസ് ZX: പുത്തൻ കോംപാക്‌ട് സെഡാന്റെ ടോപ്പ്-എൻഡ് വേരിയന്റിലാണ് ലെവൽ 2 ADAS സ്യൂട്ട് ഹോണ്ട ഒരുക്കിയിരിക്കുന്നത്. VX വേരിയന്റിലെ എല്ലാ ഗംഭീര ഫീച്ചറുകൾക്കും പുറമെ ZX പതിപ്പിൽ ഗ്ലോസി ബ്ലാക്ക് ഗ്രിൽ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പോലുള്ള അധിക ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. അമേസ് ZX മാനുവലിന് 9.70 ലക്ഷവും ഓട്ടോമാറ്റിക്കിന് 10.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

അമേസിന്റെ എല്ലാ വേരിയന്റുകളിലും 1,200 സിസി, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6,000 ആർപിഎമ്മിൽ 90 bhp പവറും 4,800 ആർപിഎമ്മിൽ പരമാവധി 110 Nm ടോക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായാണ് വരുന്നത്. ന്യൂ-ജെൻ സബ്-ഫോർ-മീറ്റർ സെഡാൻ ലിറ്ററിന് 19.46 കിലോമീറ്റർ വരെ മൈലേജും കമ്പനി പറയുന്നുണ്ട്.

ഹോണ്ട അമേസിനൊപ്പം 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറൻ്റി വാഗ്ദാനം ചെയ്യുന്നു, അതേസമയം വിപുലീകൃത വാറൻ്റി പായ്ക്ക് 7 വർഷത്തേക്കും അൺലിമിറ്റഡ് കിലോമീറ്ററുകളിലേക്കും ലഭ്യമാണ്. ജാപ്പനീസ് കാർ നിർമ്മാതാവ് 10 വർഷം വരെ എപ്പോൾ വേണമെങ്കിലും വാറൻ്റിയും റോഡ്സൈഡ് അസിസ്റ്റൻസും വാഗ്ദാനം ചെയ്യുന്നു. ടെസ്റ്റ് ഡ്രൈവുകൾക്കായി അമേസ് ലഭ്യമാകുമെന്നും ഡെലിവറികൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഹോണ്ട അറിയിച്ചു.

More from DriveSpark

Article Published On: Saturday, December 7, 2024, 15:00 [IST]
English summary
New honda amaze variants features and price explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X