കില്ലർ പ്രൈസിംഗ്; ഈ വിലയ്ക്ക് ക്രെറ്റ പോലൊരു എസ്‌യുവി വേറെയില്ല, ഞെട്ടിച്ച് ഹ്യുണ്ടായിയുടെ ആ പ്രഖ്യാപനം

പുതിയൊരു കാർ വാങ്ങുന്നവരിൽ പലരും എസ്‌യുവികൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഒരു 10 വർഷങ്ങൾക്ക് മുമ്പ് സ്ഥിതി ഇതായിരുന്നില്ലെന്നു വേണം പറയാൻ. റെനോ ഡസ്റ്റർ തുടങ്ങിവെച്ച മിഡ്-സൈസ് എസ്‌യുവി വിഭാഗം ഇന്ന് ഇളക്കിമറിച്ചുകൊണ്ട് എല്ലാ പ്രമുഖ ബ്രാൻഡുകളും സാന്നിധ്യമറിയിച്ച് കഴിഞ്ഞുവെന്ന് വേണം പറയാൻ. പക്ഷേ ഇവിടെ രാജാവാരെന്ന് ചോദിച്ചാൽ ഹ്യുണ്ടായി ക്രെറ്റയെന്ന് വേണമെങ്കിൽ പറയാം.

2015-ൽ അവതരിപ്പിച്ചതു മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. നാല് വർഷങ്ങൾക്ക് മുമ്പ് രണ്ടാംതലമുറ എത്തിയതോടെ കമ്പനിയുടെ തലവര തന്നെ മാറിമറിയുകയുണ്ടായി. വണ്ടി സ്വന്തമാക്കാനായി പതിനായിരങ്ങളാണ് ഓരോ മാസവും ഹ്യുണ്ടായി ഷോറൂമുകൾ തേടിയെത്തിയത്. മാരുതി സുസുക്കി, ടൊയോട്ട, കിയ, ഹോണ്ട, എംജി, ഫോക്‌സ്‌വാഗൺ, സ്കോഡ പോലുള്ള വമ്പൻ എതിരാളികളെല്ലാം സെഗ്മെന്റിൽ പോരാട്ടത്തിനിറങ്ങിയിട്ടും ക്രെറ്റയെ തൊടാനായില്ല.

New Hyundai Creta Facelift Launched In India

മത്സരം മുറുകുമ്പോൾ പുതിയ പരിഷ്ക്കാരങ്ങളുമായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ലുക്കിൽ വിസ്‌മയിപ്പിച്ച വാഹനം വിലയിൽ ഞെട്ടിക്കുമോ എന്നറിയാൻ കാത്തിരുന്നവർ ഞെട്ടിയിട്ടുണ്ടാവും. E, EX, S, S (O), SX, SX ടെക്, SX (O) എന്നീ വേരിയന്റുകളിലെത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് മോഡലിന് വെറും 10.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഇതൊരു ആമുഖ വില മാത്രമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 19.99 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. മുടക്കുന്ന വിലയ്ക്കുള്ള നവീകരണങ്ങളെല്ലാം തന്നെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ടെന്നു വേണം പറയാൻ. മുൻവശത്തേക്ക് വന്നാൽ പാരാമെട്രിക് വിശദാംശങ്ങളുള്ള വലിയ ഗ്രിൽ തന്നെയാണ് അഴകേകുന്നത്.

New Hyundai Creta Facelift Launched In India

ഒപ്പം സ്പ്ലിറ്റ് സെറ്റപ്പിൽ എൽഇഡി ഡിആർഎൽ, സ്വൈപ്പിംഗ് ഇൻഡിക്കേറ്ററുകൾ, ഗ്രില്ലിന് മുകളിലുള്ള ലൈറ്റ് ബാർ എന്നിവ കൂടിയാവുമ്പോൾ സംഭവം കളറാവുന്നുണ്ട്. ബമ്പറിന് താഴെയായാണ് പ്രധാന എൽഇഡി ഹെഡ്‌ലാമ്പുകൾ ഇടംപിടിച്ചിരിക്കുന്നത്. പുതിയ സ്‌കഫ് പ്ലേറ്റുകളും പുത്തൻ രൂപത്തോട് ഇഴുകിച്ചേരുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ അലോയ് വീലുകൾ റീഡിസൈൻ ചെയ്‌തത് മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം മുൻഗാമിക്ക് സമാനമായാണ് തോന്നുന്നത്.

പിന്നിലും കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 2024 ക്രെറ്റയുടെ പിന്നിൽ മുഴുവനായും ഒഴുകുന്ന എൽഇഡി ടെയിൽ ലാമ്പുകളാണ് പ്രധാന ഹൈലൈറ്റ്. ആറ് സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിലും ഒരു ഡ്യുവൽ-ടോൺ നിറത്തിലും വാഹനം സ്വന്തമാക്കാൻ അവസരമുണ്ട്. റോബസ്റ്റ് എമറാൾഡ് പേൾ (പുതിയത്), ഫിയറി റെഡ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, അറ്റ്ലസ് വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ക്രെറ്റയിലെ കളർ ഓപ്ഷനുകൾ.

New Hyundai Creta Facelift Launched In India

ഇന്റീരിയറിലേക്ക് വന്നാൽ മുഖംമിനുക്കിയെത്തിയ പുതിയ ക്രെറ്റയ്ക്കുള്ളിലെ ഡാഷ്‌ബോർഡ് ലേഔട്ട് പൂർണമായും പൊളിച്ചെഴുതിയിട്ടുണ്ട്. ഗ്രേ നിറത്തിൽ ഒരുക്കിയിരിക്കുന്ന അകത്തളത്തിൽ എയർകോൺ വെന്റുകളുടെ ഡിസൈൻ നവീകരിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിന് കീഴിലും ഗ്ലോവ്‌ബോക്‌സിന് തൊട്ടുമുകളിലും ഒരു സ്റ്റോറേജ് ഏരിയയും നൽകിയിട്ടുണ്ട്. അതേസമയം ഇൻഫോടെയ്ൻമെന്റും ഡ്രൈവ് ഡിസ്‌പ്ലേ സ്‌ക്രീനുകളും ഒരൊറ്റ കർവ് ഡിസ്പ്ലേയുമായി ലയിപ്പിച്ചിരിക്കുകയാണ്.

സ്‌ക്രീൻ വലുപ്പത്തിൽ മാറ്റമൊന്നുമില്ലെങ്കിലും ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ സ്‌ക്രീനിലെ ഇന്റർഫേസ് അപ്‌ഡേറ്റ് ചെയ്‌തത് ശ്രദ്ധേയമാണെന്ന് പറയാതെ വയ്യ. സ്റ്റിയറിംഗ് വീൽ മുൻഗാമിയിലേതിനു സമാനമാണ്. സീറ്റ് അപ്‌ഹോൾസ്റ്ററിയും പുതുക്കിയിട്ടുണ്ട്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ്-എനേബിൾഡ് പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് ക്രെറ്റയിലെ പ്രധാന സവിശേഷതകൾ.

New Hyundai Creta Facelift Launched In India

കഴിഞ്ഞില്ല, ഇതുകൂടാതെ ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻവശത്തെ യാത്രക്കാർക്ക് സൈഡ് വിൻഡോകളിൽ സ്‌ക്രീൻ കർട്ടൻ, പിൻ സീറ്റുകൾക്ക് സോഫ്റ്റ് കുഷീനുകൾ പോലുള്ള കാര്യങ്ങളും ലഭിക്കും. ആറ് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ 36 സ്റ്റാൻഡേർഡ് 70 സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വരുന്നത്. ലെവൽ 2 ADAS ടെക്കിന്റെ വരവാണ് മറ്റൊരു ഹൈലൈറ്റ്.

ക്രെറ്റയിലെ ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റത്തിൽ അത്യാധുനിക സുരക്ഷാ ഫീച്ചറുകളും കൂടാതെ ഫോർവേഡ് കൊളിഷൻ വാണിംഗ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ അലേർട്ട്, ബ്ലൈൻഡ്‌വ്യൂ മോണിറ്റർ, സറൗണ്ട് വ്യൂ ക്യാമറ എന്നിവ പോലുള്ള സംവിധാനങ്ങളാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്.

New Hyundai Creta Facelift Launched In India

അതിൽ ആദ്യത്തേത് 113 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ എഞ്ചിനാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. രണ്ടാമത്തേത് എസ്‌യുവിയിൽ ഏവർക്കും പ്രിയപ്പെട്ട 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളോടെ ലഭ്യമാകുന്ന ഇതിന് 114 bhp കരുത്തിൽ ഏകദേശം 250 Nm torque വരെ നൽകാനാവും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ മൂന്നാമത്തെ എഞ്ചിൻ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി യൂണിറ്റിനൊപ്പം മാത്രമാണ് ഹ്യുണ്ടായി ജോടിയാക്കിയിരിക്കുന്നത്.

New Hyundai Creta Facelift Launched In India

ഈ എഞ്ചിന് 157 bhp പവറിൽ 253 Nm torque വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര സ്‌കോർപിയോ N എന്നീ വമ്പൻ മോഡലുകളുമായാണ് ഹ്യുണ്ടായി ക്രെറ്റ മാറ്റുരയ്ക്കുക.

More from DriveSpark

Article Published On: Tuesday, January 16, 2024, 13:31 [IST]
English summary
New hyundai creta facelift launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X