അപാര പെർഫോമൻസ് തന്നെ! ഹ്യുണ്ടായി ക്രെറ്റ N ലൈനിന്റെ വീഡിയോ റിവ്യൂ കാണാം

ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ N ലൈൻ മോഡലായ ക്രെറ്റ പുറത്തിറക്കി ഹ്യുണ്ടായി. ഏവരും വാർത്തകളിലൂടെ കേട്ടറിഞ്ഞ പെർഫോമൻസ് സ്പോർട് യൂട്ടിലിറ്റി വാഹനം എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായ ക്രെറ്റയുടെ പെർഫോമൻസ് പതിപ്പ് വന്നതോടെ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാമെന്ന പ്രതീക്ഷയിലായിരിക്കും ഹ്യുണ്ടായി.

കാഴ്ച്ചയിലും അനേകം പ്രത്യേകതകൾ നിറഞ്ഞ എസ്‌യുവി എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും. പുതിയൊരു വണ്ടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ട മോഡലാണ് ക്രെറ്റയുടെ ഈ പുത്തൻ സ്പോർട്ടിയർ മോഡൽ. കൂടുതൽ അറിയാൻ ഇതാ ക്രെറ്റ N ലൈനിന്റെ വീഡിയോ റിവ്യൂ വിശേഷങ്ങൾ കാണാം.

N8, N10 എന്നീ രണ്ട് വേരിയൻ്റുകളിലായി 16.82 ലക്ഷം രൂപ മുതലുള്ള എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ബേസ് വേരിയന്റിന് തന്നെ കൊച്ചിയിൽ ഏകദേശം 20.73 ലക്ഷം രൂപ ഓൺ-റോഡ് വില വരുമ്പോൾ ടോപ്പ് എൻഡ് ഹ്യുണ്ടായി ക്രെറ്റ N ലൈൻ പതിപ്പിന് 25.97 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില.

New Hyundai Creta N Line Performance SUV Video Review

158 bhp കരുത്തിൽ പരമാവധി 253 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ക്രെറ്റ N ലൈനിന്റെ ഹൃദയം പെർഫോമൻസ് വണ്ടിയല്ലേ മൈലേജൊന്നും ഉണ്ടാവില്ലെന്ന് കരുതിയിരിക്കുന്നവർക്ക് അതും തെറ്റി. ഹ്യുണ്ടായി പറയുന്നതനുസരിച്ച് ക്രെറ്റ N ലൈൻ മാനുവലിന് 18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 18.2 കിലോമീറ്ററുമാണ് മൈലേജ്.

More from DriveSpark

Article Published On: Friday, March 15, 2024, 15:22 [IST]
English summary
New hyundai creta n line performance suv video review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X