മോഹിപ്പിക്കുന്ന ഫീച്ചറുകൾ കുറഞ്ഞ വിലയ്ക്ക് കിട്ടും, ഹ്യുണ്ടായി കാറിലെ പുതിയ മാറ്റങ്ങൾ അറിയാം

ഇപ്പോൾ വാഹന വിപണി ഭരിക്കുന്നത് എസ്‌യുവികളാണെങ്കിലും ഹാച്ച്ബാക്ക് കാറുകളുടെ ആവശ്യക്കാരൊന്നും അങ്ങനെ കുറഞ്ഞിട്ടില്ലെന്നു വേണം പറയാൻ. പുതുതായി വാഹനം സ്വന്തമാക്കുന്നവരുടെ ആദ്യ പരിഗണന ഒതുക്കമുള്ള ഹാച്ചുകളായിരിക്കും. മൈക്രോ അല്ലെങ്കിൽ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇതേ വിലയിൽ കിട്ടുമെങ്കിലും പ്രായോഗികതയുടെയും ഫീച്ചറുകളുടേയും കാര്യത്തിൽ ഇവരൽപ്പം മടിയൻമാരാണ്.

ഇത്തരക്കാരെ പിടിക്കാനായി ഹ്യുണ്ടായി ഒരു തന്ത്രം പയറ്റിയിരിക്കുകയാണ്. ജനപ്രിയനായ i20 ഹാച്ച്ബാക്കിനായി പുത്തനൊരു വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പ്രീമിയം ഹാച്ച്ബാക്കിന്റെ നിരയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്പോർട്‌സ് വേരിയന്റിന്റെ ഓപ്ഷണൽ പതിപ്പാണ് ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹിപ്പിക്കുന്ന വിലയിൽ പുറത്തിറക്കിയിരിക്കുന്ന മിഡ്-സ്പെക് ട്രിം ലെവലിൽ കോംപാക്‌ട് എസ്‌യുവികളിൽ പോലും കിട്ടാത്ത പുതിയ ഫീച്ചറുകളുണ്ടാവുമെന്നതാണ് ഹൈലൈറ്റ്.

New Hyundai i20 Sportz (O) Variant Launched

ഇപ്പോൾ ഏറ്റവും വാല്യൂ ഫോർ മണി വേരിയന്റായാണ് സ്പോർട്‌സ് അറിയപ്പെടുന്നത്. എന്നാൽ ഇതിൽ കുറച്ചധികം സവിശേഷതകൾ കൂടിവേണമെന്ന് ആഗ്രഹിക്കുന്നവരെയാണ് സ്പോർട്‌സ് (O) ഉന്നംവെക്കുന്നത്. സ്പോർട്സ് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഓപ്ഷണൽ വേരിയന്റിന് 8.73 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സിംഗിൾ, ഡ്യുവൽ-ടോൺ കളർ ഓപ്‌ഷനുകളിലുടനീളം മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് ഇത് സ്വന്തമാക്കാം.

i20 സ്പോർട്‌സ് ഓപ്ഷണലിന്റെ ഡ്യുവൽ-ടോൺ മോഡലുകൾക്ക് 8.88 ലക്ഷം രൂപയാണ് ഹ്യുണ്ടായി എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് പുതിയ സ്‌പോർട്‌സ് (O) മോഡലിന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 35,000 രൂപയാണ് അധികമായി മുടക്കേണ്ടി വരുന്നത്. എന്നാൽ ഈ അധിക ചെലവിന്, വയർലെസ് ചാർജർ, ഡോർ ആംറെസ്റ്റിലെ ലെതറെറ്റ് ഫിനിഷ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സൺറൂഫ് എന്നിവയുൾപ്പെടെ മൂന്ന് പുതിയ സവിശേഷതകൾ ലഭിക്കുന്നു.

New Hyundai i20 Sportz (O) Variant Launched

നേരത്തെ ടോപ്പ് എൻഡ് ആസ്റ്റ, ആസ്റ്റ (O) വേരിയൻ്റുകളിൽ മാത്രമാണ് സൺറൂഫ് ലഭ്യമായിരുന്നത്. ഇവ കൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും പുതിയ ഹ്യുണ്ടായി i20 സ്‌പോർട്‌സ് (O) പതിപ്പിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. പക്ഷേ പുതിയ വേരിയന്റിന് 16 ഇഞ്ച് വീലുകൾ ലഭിക്കുമെങ്കിലും സ്റ്റീൽ വീലുകളാണിവയെന്നത് നിരാശപ്പെടുത്തിയേക്കാം.

ഹൈ എൻഡ് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുന്ന ഡയമണ്ട് കട്ട് അലോയ് വീലുകൾ കൂടി ചേർത്തിരുന്നെങ്കിൽ സംഭവം കളറാകുമായിരുന്നു. എന്നാൽ ഇന്റീരിയറിൽ വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് സൗണ്ട് സിസ്റ്റത്തിൽ ഫ്രണ്ട് ട്വീറ്ററുകൾക്കൊപ്പം ഫ്രണ്ട്, റിയർ സ്പീക്കറുകൾ അടങ്ങിയിരിക്കുന്നത് മോശമല്ലാത്ത സംഗതിയാണ്. പക്ഷേ i20 ഹാച്ച്ബാക്കിന്റെ ഉയർന്ന വേരിയൻ്റുകളിൽ മാത്രമാണ് ബോസ് സൗണ്ട് സിസ്റ്റം വാഗ്ദാനം ചെയ്യുന്നത്.

New Hyundai i20 Sportz (O) Variant Launched

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഹ്യൂണ്ടായി i20 സ്‌പോർട്‌സ് (O) വേരിയന്റിന് ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ് കൺട്രോൾ എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളോടെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ വേരിയന്റിനും 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്.

എന്നാൽ മറ്റ് ചില വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂവെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാ. ഈ എഞ്ചിൻ മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ 83 bhp കരുത്തിൽ പരമാവധി 114.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കാറിനൊപ്പം വാഗ്ദാനം ചെയ്യുന്ന സിവിടി ഓട്ടോമാറ്റിക്കിൽ പവർ 88 bhp ആയി മാറുന്നുണ്ട്.

New Hyundai i20 Sportz (O) Variant Launched

പോയ വർഷം രാജ്യത്ത് റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ i20 ഡീസൽ പൂർണമായും പിൻവലിച്ചു. എന്നാൽ ഡ്രൈവിംഗ് ഹരമായി കൊണ്ടുനടക്കുന്നവർക്ക് 1.0 ലിറ്റർ ടർബോ പെട്രോൾ ഇപ്പോൾ i20 N ലൈൻ മോഡലിലൂടെ വാങ്ങാം. ഇത് 120 bhp കരുത്തിൽ ഏകദേശം 172 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 7-സ്പീഡ് ഡിടിടി അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നതെന്നു മാത്രം.

Article Published On: Monday, February 5, 2024, 17:19 [IST]
English summary
New hyundai i20 sportz o variant launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X