അന്ന് വില 31.93 ലക്ഷം, നിർത്തിയിട്ട് വീണ്ടും ഇറക്കിയപ്പോൾ 63.90 ലക്ഷം; ഫാമിലി കാറിനെ തിരികെ തന്ന് കിയ

പലരും കൊതിയോടെ കാത്തിരുന്ന ഏറ്റവും പുതിയ കിയ കാർണിവൽ എംപിവി (Kia Carnival MPV) ഇന്ത്യയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ എംപിവി സെഗ്മെന്റിൽ ടൊയോട്ട ഇന്നോവയുടെ ഭരണം അവസാനിപ്പിക്കാൻ എത്തിയ ഒന്നാംതലമുറ മോഡലിനേക്കാൾ ഇരട്ടിയിലധികം വിലയാണ് പുതുതലമുറ കാർണിവലിനായി ഇനി മുതൽ മുടക്കേണ്ടി വരിക. നിർത്തലാക്കുന്നതിന് മുമ്പ് ഒന്നാംതലമുറ മോഡൽ വാങ്ങിയവരെല്ലാം ഭാഗ്യവാൻമാരാണെന്നും വേണമെങ്കിൽ പറയാം. അക്കൂട്ടത്തിൽ നമ്മുടെ മുഖ്യൻ പിണറായി വിജയൻ സഖാവും ഉണ്ട് കേട്ടോ. പൂർണമായും വിദേശത്ത് നിർമിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും വില വരുന്നത്. ആയതിനാൽ ഇനി അങ്ങോട്ട് ഇന്നോവയുമായി മത്സരവുമില്ല.

ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന പുതിയ നാലാം തലമുറ കിയ കാർണിവലിന് ഇന്ത്യയിൽ 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ആഡംബര എംപിവിക്കായുള്ള ഡെലിവറികൾ വരും മാസങ്ങളിൽ ആരംഭിക്കും. വ്യത്യസ്‌ത സീറ്റിംഗ് അറേഞ്ച്മെന്റുമായി നിരത്തുകളിലേക്ക് എത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും 7-സീറ്റർ ഓപ്ഷനിൽ മാത്രമാണ് കാർണിവൽ ഇത്തവണ വാങ്ങാനാവുക.

New Kia Carnival MPV Launched

ഇന്ത്യയിൽ കാർണിവലിന് വലിയ സ്വീകാര്യത ലഭിച്ചാൽ പ്രാദേശികമായി അസംബിൾ ചെയ്യാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് പദ്ധതിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ വില കുറയുകയും ചെയ്യും. ആ സമയത്ത്, കാർണിവൽ ടോപ്പ്-സ്പെക്ക് ടൊയോട്ട ഇന്നോവ ഹൈക്രോസിനോട് വീണ്ടും മത്സരിക്കാനും തുടങ്ങും. കഴിഞ്ഞ വർഷം നവംബർ മുതൽ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയ നാലാം തലമുറ കാർണിവലിൻ്റെ മുഖം മിനുക്കിയ മോഡലാണ് ഇന്ത്യയിൽ കൊണ്ടുവന്നിരിക്കുന്നത്.

മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബോക്‌സിയറും ഷാർപ്പുമായ ഡിസൈൻ തന്നെയാണ് വലിയ ഹൈലൈറ്റ്. കൂടാതെ കിയയുടെ 'ടൈഗർ നോസ്' ഗ്രിൽ, L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന ടെയിൽ ലാമ്പുകൾ എന്നിവ കാർണിവലിന് അഡാറ് ലുക്കാണ് സമ്മാനിക്കുന്നത്.

New Kia Carnival MPV Launched

ഗ്ലേസിയർ വൈറ്റ് പേൾ, ഫ്യൂഷൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് എംപിവിക്ക് കൊടുത്തിരിക്കുന്നത്. നേവി ആൻഡ് മിസ്റ്റി ഗ്രേ, ടസ്കൻ, അംബർ എന്നിങ്ങനെ രണ്ട് ഇന്റീരിയർ കളർ കോമ്പിനേഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. 2+2+3 സീറ്റിംഗ് ലേഔട്ടാണ് പുതിയ കാർണിവലിൽ കിയ ഒരുക്കിയിട്ടുള്ളത്. ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ക്രമീകരിക്കാവുന്ന ലെഗ് സപ്പോർട്ടും കൂടിയാവുമ്പോൾ യാത്രകൾ കിടിലമാവും.

ഡ്യുവൽ കർവ്ഡ് ഡിസ്‌പ്ലേകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 11-ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ് പാഡുകൾ. HVAC കൺട്രോളുകൾ, ഹാപ്‌റ്റിക് ടച്ച് സർഫസുകൾ, പവർഡ് ടെയിൽഗേറ്റ്, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, ഹീറ്റിംഗ്, വെൻ്റിലേഷൻ സീറ്റുകൾ, എക്സ്റ്റൻഡബിൾ ലെഗ് സപ്പോർട്ട് എന്നിവയാണ് എംപിവിയുടെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്.

New Kia Carnival MPV Launched

8 എയർബാഗുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, TPMS, ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ADAS ലെവൽ 2 സ്യൂട്ട് എന്നിവയാണ് കാർണിവലിലെ സേഫ്റ്റി ഫീച്ചറുകൾ. എംപിവിയുടെ ADAS ഫീച്ചറുകളിൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, അവോയ്‌ഡൻസ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

രൂപത്തിലും ഭാവത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും മുൻഗാമിയെപ്പോലെ പുതിയ കാർണിവലിന് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുത്തൻ കാർണിവലിലും ഇടംപിടിച്ചിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 441 Nm torque ആണ് ഉത്പാദിപ്പിക്കാനാവുക. കിയ എംപിവി ഒരു ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായാണ് ഇന്ത്യയിലേക്ക് വരുന്നത്.

പുതിയ കാർണിവലിനൊപ്പം മൂന്ന് വർഷത്തെ സൗജന്യ മെയിനൻസ്, വാറണ്ടി, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ എംപിവിക്കായി ഇതിനകം 2,796 ബുക്കിംഗുകൾ ലഭിച്ചതായും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പറയുന്നുണ്ട്. മൊത്തത്തിൽ അങ്ങനെ കാർണിവൽ ഉഷാറാക്കിയതോടെ പലരുടേയും നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്. പല സെലിബ്രിറ്റികളും തങ്ങളുടെ യാത്രകൾ ഇതിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

More from DriveSpark

Article Published On: Thursday, October 3, 2024, 13:37 [IST]
English summary
New kia carnival mpv launched in india price starts from rs 63 90 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X