9 പേർക്ക് വരെ യാത്ര ചെയ്യാം, ഇന്നോവയുടെ കച്ചോടം പൂട്ടിക്കാൻ കിയയുടെ പുത്തൻ എംപിവി ഒക്‌ടോബറിൽ വരും

സെൽറ്റോസിന് ശേഷം ഇന്ത്യൻ വിപണിയിൽ കിയ പുറത്തിറക്കിയ വാഹനമായിരുന്നു കാർണിവൽ. എസ്‌യുവിയുടെ അഴകും എംപിവിയുടെ പ്രായോഗികതയുമായി വന്ന പ്രീമിയം മോഡലിനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്തിന് ഏറെപ്പറയുന്നു, സാക്ഷാൽ നമ്മുടെ കേരള മുഖ്യമന്ത്രി വരെ തന്റെ ഔദ്യോഗിക വാഹനമായി ഈ കിടിലൻ മോഡലിനെ സ്വന്തമാക്കുകയുണ്ടായി. ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുടെ വിലയ്ക്ക് ലക്ഷ്വറി കാർ ഫീൽ നൽകുന്ന മൾട്ടി പർപ്പസ് വാഹനമെന്ന നിലയിലാണ് കാർണിവൽ പ്രശസ്‌തിയാർജിച്ചത്. നിലവിൽ നിർത്തലാക്കിയെങ്കിലും പുതുതലമുറ ആവർത്തനമായി ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ് കാർണിവൽ.

ഏറെ നാളായി ഈ വാർത്ത കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ കിയയുടെ ഭാഗത്തുനിന്നും കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഈ വർഷം ഒക്ടോബറോടെ കിയ പുതിയ കാർണിവൽ എംപിവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ അറിയുന്ന വിവരം. ഓട്ടോ എക്‌സ്‌പോയിൽ KA4 ആയി പ്രദർശിപ്പിച്ചതിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് ആവർത്തനമാണ് ഇന്ത്യയിലേക്ക് വരുന്നതെന്നാണ് വിവരം. ലോഞ്ച് ചെയ്യുമ്പോൾ കാർണിവൽ ഒരു പൂർണ ഇറക്കുമതിയായി (CBU) കൊണ്ടുവരും.

New Kia Carnival Premium MPV To Launch

പിന്നീടായിരിക്കും പുത്തൻ കിയ കാർണിവലിന്റെ പ്രാദേശിക അസംബ്ലി ആരംഭിക്കുക. അതായത് വില ഉദ്ദേശിക്കുന്നിടത്തൊന്നും നിൽക്കില്ലെന്ന് സാരം. ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് ഇറക്കുമതി ആയതിനാൽ കാർണിവലിന് തുടക്കത്തിൽ കനത്ത ഇറക്കുമതി നികുതി ഈടാക്കും. അതായത് ഏകദേശം 50 ലക്ഷം രൂപയോളം ഈ എംപിവിക്ക് വിലവരുമെന്നാണ് അർഥം. ചിലപ്പോൾ ഇത് 60 ലക്ഷം രൂപ വരെയും ഉയർന്നേക്കാമെന്ന സൂചനയും ചില ഡീലർമാർ നൽകുന്നുണ്ട്.

ഈ വിലനിലവാരം പലർക്കും ഉയർന്നതായി തോന്നുമെങ്കിലും എംപിവിക്ക് ഇപ്പോഴും ഈ ശ്രേണിയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ലെന്നതാണ് രസകരമായ കാര്യം. ടൊയോട്ട വെൽഫയർ പോലുള്ള ആഡംബര എംപിവികൾക്ക് താങ്ങാനാവുന്ന ബദലാണിത്. ജാപ്പനീസ് എംപിവിക്ക് ഇപ്പോൾ 1.22 കോടി രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ രണ്ട് കാർണിവൽ വാങ്ങി മുറ്റത്തിടാം.

New Kia Carnival Premium MPV To Launch

30.98 ലക്ഷം രൂപ പ്രാരംഭ എക്‌സ്ഷോറൂം വില വിലയുള്ള ഇന്നോവ ഹൈക്രോസ് ആണ് നിലവിൽ വിൽക്കുന്ന ഏറ്റവും ചെലവേറിയ രണ്ടാമത്തെ എംപിവി. ഇതിന് പ്രത്യേക ഫാൻബേസും ഇന്ത്യയിലുണ്ട്. എന്നിരുന്നാലും ആഡംബരത്തിന്റെ കാര്യത്തിൽ കിയ കാർണിവലിനൊപ്പം പിടിക്കാൻ ഇതിനാവില്ലെന്നതാണ് സത്യം. വിദേശത്ത് വിൽക്കുന്ന കാർണിവലിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 3.5 ലിറ്റർ V6 പെട്രോൾ, 1.6 ലിറ്റർ പെട്രോൾ-ഹൈബ്രിഡ്, 2.2 ലിറ്റർ ഡീസൽ എന്നിവയാണത്.

പക്ഷേ, കാർണിവലിന്റെ മുൻതലമുറ ആവർത്തനത്തിൽ ലഭ്യമായിരുന്ന അതേ 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കാം വരാനിരിക്കുന്ന കാർണിവലിനും തുടിപ്പേകുകയെന്നാണ് വിവരം. ഇത് പരമാവധി 200 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് സെറ്റപ്പിൽ തന്നെയായിരിക്കും എംപിവി ഇനിയും നമ്മുടെ നിരത്തുകളിലേക്ക് ഓടിയിറങ്ങുക.

New Kia Carnival Premium MPV To Launch

പരിഷ്ക്കാരങ്ങളുടെ ഭാഗമായി പുതിയ കാർണിവലിന്റെ ഇന്റീരിയറിലും കാര്യമായ നവീകരണങ്ങൾ ഉണ്ടാവുമെന്നാണ് വിവരം. 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, ഇപ്പോൾ സെൻട്രൽ സ്‌ക്രീനിന് താഴെ സ്ഥിതി ചെയ്യുന്ന റീഡിസൈൻ ചെയ്‌ത എസി വെന്റുകൾ, ഓഡിയോ കൺട്രോളുകൾ, റോട്ടറി ഡ്രൈവ് സെലക്ടർ, ഫ്രണ്ട് ആൻഡ് റിയർ ഡാഷ് ക്യാമറകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ റിയർ- വ്യൂ മിറർ പോലുള്ള സംവിധാനങ്ങളെല്ലാം എംപിവിക്കുണ്ടാവും.

ഇതോടൊപ്പം തന്നെ അപ്‌ഡേറ്റ് ചെയ്ത ഡിജിറ്റൽ കീ, ഡാഷ്‌ബോർഡിൽ ആംബിയൻ്റ് ലൈറ്റിംഗ്. 7, 9, 11-സീറ്റർ സജ്ജീകരണം ഉൾപ്പെടെ ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകളിലും പുത്തൻ കിയ കാർണിവൽ സ്വന്തമാക്കാനായാൽ സംഗതി കളറാവും. എന്നാൽ ഇന്ത്യയിൽ ഏതൊക്കെ ഓപ്ഷനുകൾ ലഭ്യമാകുമെന്ന വിവരങ്ങളൊന്നും കമ്പനി പങ്കുവെച്ചിട്ടില്ല. ഒക്ടോബറിൽ ലോഞ്ച് ചെയ്യുന്നതിനാൽ ദീപാവലിക്ക് മുമ്പ് ഡെലിവറികൾ ആരംഭിക്കുമെന്നാണ് വിവരം.

More from DriveSpark

Article Published On: Sunday, July 28, 2024, 12:30 [IST]
English summary
New kia carnival premium mpv to launch in india by 2024 october
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X