നെക്സോണിലും ബ്രെസയിലും ഈ ഫീച്ചറുകൾ കിട്ടില്ല, മുടക്കിയാൽ പൈസ വസൂലാവുന്ന വേരിയന്റുമായി സോനെറ്റ്

ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗം ടാറ്റ നെക്സോണും മാരുതി സുസുക്കി ബ്രെസയും ഭരിച്ചുകൊണ്ടിരുന്ന കാലത്താണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് ഒരു തട്ടുപൊളിപ്പൻ മോഡലിനെ പണിത് ഇന്ത്യക്കായി കൊണ്ടുവരുന്നത്. അന്നേവരെ സെഗ്മെന്റ് കാണാത്ത മോഡേൺ ഡിസൈനും ഫീച്ചറുകളാൽ സമ്പന്നമായതുമെല്ലാം കാരണം വണ്ടിയെ ആളുകൾ നെഞ്ചിലേറ്റി. ഒപ്പം വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനും കൂടിയായപ്പോൾ സോനെറ്റിന് പകരംവെക്കാൻ സെഗ്മെന്റിൽ വാഹനമില്ലാതായി. വന്നകാലം മുതൽ ഇന്നുവരെ ആളുകൾ വാഴ്ത്തി പാടുന്നതല്ലാതെ കുറ്റങ്ങളും കുറവുകളും അങ്ങനെ അധികമാരും പറഞ്ഞ് കേട്ടിട്ടുമില്ല.

പോയ മാസം, അതായത് 2024 ജൂണിൽ സെൽറ്റോസിനേക്കാൾ കൂടുതൽ വിൽപ്പന പിടിച്ച് ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനമായി സോനെറ്റ് മാറുകയും ചെയ്‌തിരുന്നു. അടിക്കടി മോഡൽ നിരയിൽ കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളാണ് കിയ സോനെറ്റിനെ ജനകീയനാക്കി നിൽക്കുന്നതെന്ന് പറയാം. കൃത്യസമയത്ത് വേരിയന്റുകൾ കൊണ്ടുവരാനും വെട്ടിച്ചുരുക്കാനുമെല്ലാം ദക്ഷിണ കൊറിയൻ ബ്രാൻഡിന് നല്ലപോലെ അറിയാം.

New Kia Sonet GTX Variant Launched

അതുപോലെ ഇപ്പോഴിതാ പുത്തൻ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കിയ. GTX എന്ന പുതിയ വേരിയന്റാണ് ഇന്ത്യൻ വിപണിയിലേക്ക് കാലുകുത്തിയിരിക്കുന്നത്. സോനെറ്റ് HTX+, GTX+ പതിപ്പുകൾക്ക് ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മോഡലിന് 13.71 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്ഷോറൂം വില വരുന്നത്. ഇതോടൊപ്പം പുത്തൻ നിറങ്ങളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

സിഗ്നേച്ചർ പ്യൂറ്റർ ഒലിവ്, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇൻ്റെൻസ് റെഡ് എന്നീ പുത്തൻ കളർ ഓപ്ഷനുകളാണ് കിയ സോനെറ്റ് നിരയിലേക്ക് എത്തിയിരിക്കുന്നത്. അതോടൊപ്പം ഫീച്ചറുകളുടെ വലിയൊരു നിരയും കോംപാക്‌ട് എസ്‌യുവിയുടെ GTX വേരിയന്റിന് ലഭിക്കുന്നുണ്ട്. മുമ്പ് മാറ്റ് ഗ്രാഫൈറ്റ് നിറത്തിൽ മാത്രം ലഭ്യമായിരുന്ന X-ലൈൻ വേരിയൻ്റിന് ഇപ്പോൾ അറോറ ബ്ലാക്ക് പേൾ പെയിൻ്റും നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

New Kia Sonet GTX Variant Launched

ബ്ലൈൻഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360-ഡിഗ്രി സറൗണ്ട് ക്യാമറ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഇതിൽ പ്രധാനം.ഇതോടൊപ്പം തന്നെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ് തുടങ്ങി നിരവധി ആധുനിക സവിശേഷതകളും സോനെറ്റ് GTX വേരിയന്റിനായി കിട്ടിയിട്ടുണ്ട്.

എയർ പ്യൂരിഫയർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ആറ് എയർബാഗുകൾ എന്നിവയും കിയ സോനെറ്റ് എസ്‌യുവിയെ പ്രീമിയമാക്കുന്ന ഫീച്ചറുകളാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സോനെറ്റ് GTX-ൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ലഭ്യമാവുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളാണവ. രണ്ടും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായേ വാങ്ങാനാവൂവെന്നും കമ്പനി പറഞ്ഞിട്ടുണ്ട്.

New Kia Sonet GTX Variant Launched

ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്‌സുമായി വാങ്ങാനാവുന്ന കിയ സോനെറ്റ് 1.0 ലിറ്റർ ടർബോ പെട്രോളിന് 118 bhp പവറിൽ 172 Nm torque നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്ന എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ പതിപ്പിന് 114 bhp കരുത്തിൽ പരമാവധി 250 Nm torque ഉത്പാദിപ്പിക്കാനാവും.

പുതിയ വേരിയന്റിന്റെ വരവോടെ സോനെറ്റിന്റെ വിൽപ്പനയും വർധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഒപ്പം സെൽറ്റോസിലേക്കും ചില മാറ്റങ്ങൾ കിയ കൊണ്ടുവന്നിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവിക്ക് പുതിയ വേരിയൻ്റും കളർ ഓപ്ഷനുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലേയും പുതിയ GTX വേരിയൻ്റ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ബാക്കിയെല്ലാം സോനെറ്റിൽ വരുത്തിയതിന് സമാനമായ നവീകരണങ്ങളാണ്.

More from DriveSpark

Article Published On: Tuesday, July 2, 2024, 15:24 [IST]
English summary
New kia sonet gtx variant launched price features specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X