ലാൻഡ് റോവറിന്റെ വില കുറഞ്ഞ എസ്‌യുവിയും ഇന്ത്യയിൽ, സെലിബ്രിറ്റികളേ ഷോറൂമിലേക്ക് വിട്ടാലോ

ലാൻഡ് റോവർ (Land Rover) എസ്‌യുവികൾക്ക് ഇന്ത്യയിലുള്ള സ്വീകാര്യതയൊന്ന് വേറെ തന്നെയാണ്. റോഡിലൂടെ പോവുമ്പോൾ ഇത്തരം വാഹനങ്ങൾ കണ്ടാൽ നോക്കിനിൽക്കാത്ത വണ്ടിഭ്രാന്തൻമാരുണ്ടാവില്ല. ഒരു തവണ പോലും ഓടിച്ചുനോക്കാനോ കയറാനോ ഭാഗ്യമില്ലെങ്കിലും ഇത്തരം ലക്ഷ്വറി കാറുകളോട് നമുക്കുള്ള ഇഷ്‌ടം ഒരിടത്തും പൊയ്പ്പോയിട്ടില്ലെന്നു വേണം കരുതാൻ.

സെലിബ്രിറ്റികളും വലിയ വ്യവസായികളുമെല്ലാം ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന വാർത്തകളിറിയാനും മലയാളികളുൾപ്പടെയുള്ളവർക്ക് ഏറെ താത്പര്യമുള്ള വിഷയമാണ്. സെലിബ്രിറ്റികളെ മോഹിപ്പിക്കാനായി ലാൻഡ് റോവർ ഏറ്റവും പുതിയ 2024 മോഡൽ ഡിസ്‌കവറി സ്‌പോർട്ടിനെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. മിഡ്-സൈസ് ലക്ഷ്വറി എസ്‌യുവിക്ക് പുതിയ മോഡൽ ഇയറിലേക്കുള്ള മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

New Land Rover Discovery Sport Luxury SUV Launched In India

2024 ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിന് 67.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില വരുന്നത്. സൂക്ഷ്മമായ സ്‌റ്റൈലിംഗ് അപ്‌ഗ്രേഡുകൾക്കൊപ്പം നവീകരിച്ച ഇന്റീരിയറും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് പുത്തൻ ഡിസ്‌കവറിയെ മറ്റ് ലാൻഡ് റോവർ ശ്രേണിക്ക് അനുസൃതമായി കൊണ്ടുവരാനും സഹായിച്ചിട്ടുണ്ട്. ഡിസ്‌കവറി സ്‌പോർട്ട് കഴിഞ്ഞ വർഷം ജൂണിലാണ് ആഗോളതലത്തിൽ പുറത്തിറക്കുന്നത്.

ഇതിനുശേഷം ഒരുവർഷത്തിനിപ്പുറമാണ് പുത്തൻ മോഡൽ ഇന്ത്യയിലേക്കും എത്തുന്നത്. ഡൈനാമിക് SE വേരിയന്റിൽ മാത്രമാണ് പുതിയ 2024 ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് വാങ്ങാനാവുന്നത്. എസ്‌യുവിയുടെ പുറംമോടിയിലേക്ക് നോക്കിയാൽ ഇതിൽ പുതിയ ഗ്രിൽ, ലോവർ ബോഡി സിൽസ്, ലോവർ ബമ്പറുകൾ എന്നിവയെല്ലാം മുൻഗാമായിൽ നിന്നും വ്യത്യസ്‌തമാക്കാനായി ഗ്ലോസി ബ്ലാക്കിലാണ് ഒരുക്കിയിരിക്കുന്നത്.

New Land Rover Discovery Sport Luxury SUV Launched In India

ഗ്ലോസ് ബ്ലാക്ക് ഡീറ്റെയ്‌ലിംഗ് വീൽ ആർച്ചുകളിലേക്കും മുൻവശത്തെ എയർ ഇൻടേക്കുകളുടെ ത്രീ-ലൈൻ സിഗ്നേച്ചറിലേക്കും വ്യാപിച്ചിരിക്കുന്നതും ആകർഷകമാണെന്നു വേണം പറയാൻ. ഇത് ഒരു യൂണീക് രൂപം കൈവരിക്കാൻ പുതിയ ഡിസ്‌കവറി സ്പോർട്ടിനെ സഹായിച്ചിട്ടുണ്ട്. എസ്‌യുവിക്ക് പുതിയ 19 ഇഞ്ച് ഡയമണ്ട് ടേൺഡ് ഫിനിഷ് അലോയ് വീലുകളും ലാൻഡ് റോവർ സമ്മാനിച്ചിട്ടുണ്ട്. അതേസമയം മോഡലിലേക്ക് പുതിയ വരസീൻ ബ്ലൂ കളർ ഓപ്ഷനും ബ്രിട്ടീഷ് ബ്രാൻഡ് ചേർത്തിട്ടുണ്ട്.

ഇനി 2024 ഡിസ്‌കവറി സ്‌പോർട്ടിന്റെ ഇന്റീരിയറിലേക്ക് കയറിയാൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി പുതിയ 11.4 ഇഞ്ച് കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ ഉപയോഗിച്ച് പഴയ സ്‌ക്രീനിനൊപ്പം ക്യാബിനിലേക്ക് കൂടുതൽ സമഗ്രമായ അപ്‌ഡേറ്റുകൾ കൊണ്ടുവന്നിരിക്കുന്നതായി കാണാം. റേഞ്ച് റോവർ, ഡിഫെൻഡർ മോഡലുകളിലേതുപോലെ ഏറ്റവും ചുരുങ്ങിയ രൂപത്തിനായി സെന്റർ കൺസോൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

New Land Rover Discovery Sport Luxury SUV Launched In India

സൈഡ്‌ബാറുകളിലെ പ്രധാന കൺട്രോളുകളിലേക്കും ഫംഗ്‌ഷനുകളിലേക്കും ഷോർട്ട്കട്ട് കീകളുള്ള ഏറ്റവും പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലക്ഷ്വറി എസ്‌യുവിയുടെ പ്രീമിയംനെസ് ഉയർത്തുന്നുണ്ട്. 2024 ഡിസ്‌കവറി സ്‌പോർട്ടിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, രണ്ടാം നിരയിൽ 12 വോൾട്ട് പവർ സോക്കറ്റുകളും ഓരോ നിരയിലും രണ്ട് യുഎസ്ബി-സി ചാർജറുകൾ, ലോഡ്‌സ്‌പെയ്‌സ്, മൂന്നാം നിരയിലുള്ളവർക്ക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും കമ്പനി നൽകുന്നു.

യൂണിറ്റിന് ചുറ്റുമുള്ള ഷാഡോ ഓക്ക് ട്രിം സഹിതം പുതിയ ഗിയർ ഷിഫ്റ്ററും എസ്‌യുവിയിൽ ഇടംപിടിച്ചിട്ടുണ്ട്. പുതുതായി രൂപകൽപന ചെയ്ത ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും രണ്ട് കളർ ഓപ്ഷനുകളുള്ള ഡ്യുവോലെതർ ഇന്റീരിയറും ആരേയും മോഹിപ്പിക്കും വിധമാണ് നൽകിയിരിക്കുന്നത്. പിഎം 2.5 ഫിൽട്രേഷൻ എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, കൂടാതെ 3D സറൗണ്ട് ക്യാമറകൾ, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ എന്നിവയും എസ്‌യുവിയുടെ മറ്റ് സവിശേഷതകളാണ്.

New Land Rover Discovery Sport Luxury SUV Launched In India

പുതിയ ഡിസ്‌കവറി സ്‌പോർട് ക്ലിയർസൈറ്റ് റിയർവ്യൂ മിററിനൊപ്പം IRVM റിയർ ക്യാമറ സ്‌ക്രീനാക്കി മാറ്റാനും അനുവദിക്കുന്ന കാര്യമാണ്. എസ്‌യുവി 7 സീറ്റർ ഓപ്ഷനായും ലഭ്യമാണെന്ന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ പറയുന്നു. കൂടാതെ 40:20:40 സ്പ്ലിറ്റ് ഫംഗ്‌ഷണാലിറ്റിയും സീറ്റിംഗിനുണ്ട്. ഇത് 24-സീറ്റ് കോൺഫിഗറേഷനുകൾ അനുവദിക്കുന്നുവെന്നാണ് ലാൻഡ് റോവർ അവകാശപ്പെടുന്നത്. എല്ലാ സീറ്റുകളും മടക്കിവെച്ചുകൊണ്ട് 1,794 മില്ലിമീറ്റർ കാർഗോ സ്പേസും ഒരുക്കാനാവും.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ പുത്തൻ പതിപ്പ് വാങ്ങാനാവും. ഇതിൽ ആദ്യത്തേത് 245 bhp കരുത്തിൽ 365 Nm torque ഉത്പാദിപ്പിക്കാനാവുന്ന അതേ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്. 2.0 ലിറ്റർ ഇൻജീനിയം ഡീസലാണ് വാഹനത്തിലുള്ള രണ്ടാമത്തെ ഓപ്ഷൻ. ഇതിന് 201 bhp പവറിൽ പരമാവധി 430 Nm torque വികസിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, January 16, 2024, 18:06 [IST]
English summary
New land rover discovery sport luxury suv launched in india price features specifications
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X