ജിംനിക്ക് ലക്ഷങ്ങളുടെ ഓഫറിട്ടാലും കാര്യമില്ല, ഥാർ 5-ഡോർ എസ്‌യുവി സ്വാതന്ത്ര്യ ദിനത്തിൽ ഇങ്ങെത്തും

ഒരു എസ്‌യുവി വാങ്ങിയാലോ എന്ന് പ്ലാനിട്ടു കഴിഞ്ഞാൽ പലരും സ്വന്തമാക്കാൻ മോഹിച്ച് നിൽക്കുന്നൊരു മോഡലായിരിക്കാം മഹീന്ദ്ര ഥാർ. കാഴ്ച്ചയിലെ ഗുമ്മും വന്നിറങ്ങുന്നവന് കിട്ടുന്ന നോട്ടവും തന്നെയാണ് ഇതിനു പിന്നിലെ കാരണം. നിരത്തുകളിൽ എന്നപോലെ തന്നെ ഓഫ്-റോഡിംഗിലും ഒരേപോലത്തെ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന ഥാർ പലരുടേയും ഡ്രീം കാറുകളിൽ ഒന്നുകൂടിയാണ്.

പക്ഷേ പ്രായോഗികതയുടെ കാര്യത്തിലേക്ക് വരുമ്പോൾ മഹീന്ദ്ര ഥാർ അത്ര പോരെന്നതാണ് സത്യം. 17 ലക്ഷം വരെ ഓൺ-റോഡ് വിലയെല്ലാം മുടക്കി വാങ്ങിയാലും ഉപയോഗിച്ച് വരുമ്പോൾ സംഗതി മടുപ്പടിക്കാൻ സാധ്യതയുണ്ട്. 3-ഡോർ മോഡലായതിനാൽ തന്നെ ഏതെങ്കിലും സാഹചര്യത്തിൽ പിന്നിലേക്ക് കയറി യാത്ര ചെയ്‌താൽ വാങ്ങുന്നതിന്റെയും കാണുന്നതിന്റെയും രസമൊക്കെ മാറും.

New Mahindra Thar 5-Door SUV Launch On 2024 August 15th

പിൻസീറ്റിൽ ആളുകയറാതെ ആണെങ്കിലും ഫ്രണ്ടിലെ രണ്ട് യാത്രക്കാർക്ക് അത്ര യാത്രാ സുഖമൊന്നും കിട്ടുന്നുമുണ്ടാവില്ല. പക്ഷേ ഥാറിന്റെ ഡിമാന്റ് കൂടിവരികയാണ്. എതിരാളിയായി വന്ന മാരുതി സുസുക്കി ജിംനി 5-ഡോറിന് പോലും മഹീന്ദ്രയുടെ ലൈഫ്-സ്റ്റൈൽ എസ്‌യുവിയോട് മല്ലടിക്കാൻ സാധിക്കുന്നില്ലെന്നതാണ് സത്യം. ഇത് മനസിലാക്കിയ കമ്പനി ഥാർ 5-ഡോർ പതിപ്പിന്റെ പണിപ്പുരയിൽ കയറിയിട്ട് നാളിമ്മിണിയായി.

പൂർണമായും ഫാമിലി കാറായി മാറാനുള്ള ശ്രമം ഉടൻ തന്നെ പൂർത്തീകരിക്കുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായെങ്കിലും ഈ വാഹനം കാത്തിരിക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്താണന്നല്ലേ പുതുപുത്തൻ ഥാർ 5-ഡോർ മോഡലിനെ അവതരിപ്പിക്കുന്ന തീയതി കുറിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. മഹീന്ദ്രയുടെ രാശിയായ ഓഗസ്റ്റ് 15-നാണ് പുതിയ എക്സ്റ്റൻഡഡ് മോഡലിന്റെ ഔദ്യോഗിക അരങ്ങേറ്റവും നടക്കുക എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

New Mahindra Thar 5-Door SUV Launch On 2024 August 15th

രണ്ടാംതലമുറ ഥാർ 3-ഡോർ പതിപ്പും XUV700 എസ്‌യുവിയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് മുമ്പ് അനാവരണം ചെയ്യപ്പെട്ടത്. ഈ ദിവസം പുറത്തിറക്കിയ രണ്ട് മോഡലുകളും വമ്പൻ ഹിറ്റടിച്ചതോടെ മഹീന്ദ്ര പല പദ്ധതികളും ഇപ്പോൾ ഇതേ ദിവസം പ്രഖ്യാപിക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് 15 രാജ്യത്ത് പൊതുഅവധിയായതിനാൽ കൂടുതൽ ശ്രദ്ധകിട്ടുമെന്നതായിരിക്കാം ഇതിനുപിന്നിലുള്ള കാരണം.

ഓഫ്-റോഡർ ലൈഫ് സ്റ്റൈൽ എസ്‌യുവിയുടെ 5-ഡോർ പതിപ്പിനായി മഹീന്ദ്ര ഥാറിന്റെ വീൽബേസ് വിപുലീകരിച്ചിട്ടുണ്ട്. ഇത് പിൻ ഡോറുകൾ ചേർക്കാൻ കമ്പനിയെ സഹായിച്ചു. അതോടൊപ്പം തന്നെ വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കാൻ ഇത് സഹായിക്കും. മാത്രമല്ല, എസ്‌യുവിക്ക് ത്രീ-ഡോർ ലുക്ക് നൽകുന്നതിനായി ഡോർ ഹാൻഡിലുകൾ സി-പില്ലറുകളിലാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാവുന്ന കാര്യമാണ്.

New Mahindra Thar 5-Door SUV Launch On 2024 August 15th

ഥാർ 5-ഡോറിൻ്റെ ഡിസൈൻ അപ്‌ഡേറ്റ് ചെയ്യുമെന്ന് മുൻപ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളുടെ ഒരു പുതിയ സെറ്റായിരിക്കും ഇതിൽ ഉൾപ്പെടുത്തുക. ഇത് എൽഇഡി യൂണിറ്റുകളായിരിക്കും എന്നതും കിടിലമാണ്. കൂടാതെ പുതിയ ഡേടൈം റണ്ണിംഗ് ലാമ്പുകളും വാഹനത്തിൽ ഇടംപിടിക്കും. ഇതുകൂടാതെ, പുതിയ ഗ്രില്ലും ഒരു പുതിയ സെറ്റ് എൽഇഡി ടെയിൽ ലാമ്പുകളും ഉണ്ടാകും.

ഫിക്‌സ്‌ഡ് മെറ്റൽ ടോപ്പോടു കൂടി മാത്രമായിരിക്കും 5-ഡോർ ഥാറിനെ മഹീന്ദ്ര വാഗ്ദാനം ചെയ്യുക. 3-ഡോർ ഥാറിന് കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പും ഫിക്സഡ് ഹാർഡ് ടോപ്പും നൽകുന്നുണ്ടെങ്കിലും. ഫാമിലി ഫ്രണ്ട്ലി എസ്‌യുവി ആയതിനാൽ ഈയൊരു നീക്കവും കൈയടി അർഹിക്കുന്നുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീലുകളുണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്റീരിയറിലും ചില പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.

New Mahindra Thar 5-Door SUV Launch On 2024 August 15th

അടുത്തിടെ XUV400 പ്രോ ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിച്ച പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമായാണ് ഥാർ 5-ഡോർ എസ്‌യുവി വരുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും ഇലക്ട്രിക് സൺറൂഫും അധികമായി ഉണ്ടാകും. സ്റ്റിയറിംഗ് വീലും പുതിയതായിരിക്കും എന്നതും എടുത്തു പറയാം. ഇത് സ്കോർപിയോ N മോഡലിൽ നിന്ന് കടമെടുക്കാനാണ് സാധ്യത.

എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഥാർ 5-ഡോറിൽ പെട്രോൾ, ഡീസൽ യൂണിറ്റുകൾ ഉണ്ടാവും. പെട്രോൾ യൂണിറ്റ് 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ആണെങ്കിൽ ഡീസൽ എഞ്ചിൻ 2.2 ലിറ്റർ ആയിരിക്കും. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ ഗിയർബോക്സും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാം. റിയർ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സംവിധാനങ്ങളിലം കമ്പനി എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നാണ് അനുമാനം.

More from DriveSpark

Article Published On: Thursday, March 28, 2024, 10:01 [IST]
English summary
New mahindra thar 5 door suv launch on 2024 august 15th details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X