7.49 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര എസ്‌യുവിയുടെ ബുക്കിംഗ് നാളെ മുതൽ, തള്ളിക്കയറാൻ 20 കി.മീ. മൈലേജും

ഥാർ, XUV700, സ്കോർപിയോ N പോലുള്ള എസ്‌യുവികളുമായി ഇന്ത്യൻ വിപണിയിൽ കുതിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്തിരിക്കുന്ന കമ്പനി അടിമുടി ഇമേജ് മാറ്റിയിട്ടുണ്ട്. എല്ലാകാര്യങ്ങളുമുള്ള മിടുക്കൻ മോഡലാണെങ്കിലും കാര്യമായ പരിഗണന ലഭിക്കാതെ പോയ വണ്ടിയാണ് XUV300.

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ് പോലുള്ള വമ്പൻമാരുമായി മത്സരിച്ചതാവാം ചിലപ്പോൾ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയത്. കിടിലൻ വണ്ടിയാണ് എന്നതിലുപരി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും പെർഫോമൻസുമെല്ലാം കാരണം വ്യത്യസ്‌തനായി നിൽക്കാനും മഹീന്ദ്രയുടെ കുട്ടിക്കൊമ്പന് സാധിച്ചിരുന്നു. അടുത്തിടെ പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാനും XUV300 ഫെയ്‌സ്‌ലിഫ്റ്റ് തയാറായി.

New Mahindra XUV 3XO SUV Official Bookings Starts Tomorrow

ഫെയ്‌സ്‌ലിഫ്റ്റ് അവതാരത്തിൽ XUV 3XO എന്ന പുതിയ പേരുമായി കളംനിറഞ്ഞാടാനാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയുടെ പദ്ധതി. അതിനായി കിടിലൻ വില നിർണയവും രൂപത്തിലെയും ഭാവത്തിലെ മാറ്റവും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഡീലർഷിപ്പുകളിൽ പുത്തൻ കോംപാക്‌ട് എസ്‌യുവിക്കുള്ള ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ടെങ്കിലും മെയ് 15 മുതൽ മഹീന്ദ്ര വാഹനത്തിനായുള്ള ബുക്കിംഗ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വാർത്ത.

ഏറ്റവും പുതിയ മഹീന്ദ്ര XUV 3XO വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും 21,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി പ്രീ-ബുക്ക് ചെയ്‌തിടാനാവും. 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് ഗംഭീര മാറ്റങ്ങളോടെ എത്തുന്ന വാഹനത്തിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മുൻഗാമിക്ക് ശോഭിക്കാനാവാതെ പോയ രംഗങ്ങളിലെല്ലാം 3XO പതിപ്പ് ഇത്തവണ മിന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്.

New Mahindra XUV 3XO SUV Official Bookings Starts Tomorrow

ഗണ്യമായി പരിഷ്‌കരിച്ച ഡിസൈനും വൈവിധ്യമാർന്ന പുത്തൻ സവിശേഷതകളും ആരേയും മോഹിപ്പിക്കുന്ന വിധമാണ് മഹീന്ദ്ര ക്രമീകരിച്ചിരിക്കുന്നത്. എസ്‌യുവിയുടെ മുൻവശം പൊളിച്ചെഴുതിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഇൻവേർട്ടഡ് എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുമുള്ള നവീകരിച്ച റേഡിയേറ്റർ ഗ്രില്ലും മനോഹരമാണ്. അങ്ങനെ ആകെ മൊത്തത്തിൽ മിനി XUV700 കട്ട് പിടിക്കാനും XUV 3XO മോഡലിനായിട്ടുണ്ട്.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ സ്‌പോർട്ടി വൈബ് നൽകാനായി എസ്‌യുവിക്ക് പുതിയ അലോയ് വീലുകലും കമ്പനി സമ്മാനിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങളെല്ലാം മുൻഗാമിക്ക് സമാനമാണെന്ന് വേണം പറയാൻ. പിൻവശവും ഉടച്ചുവാർത്ത പോലെയാണ് തോന്നുന്നത്. ടെയിൽ ലൈറ്റുകൾ പൂർണമായും മാറ്റിയിട്ടുണ്ട്. ടെയിൽഗേറ്റിൻ്റെ മധ്യത്തിലൂടെ ഒഴുകുന്ന പുതിയ എൽഇഡി സ്ട്രിപ്പ് സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളിലേക്ക് കണക്റ്റ് ചെയ്യുന്ന രീതി മനോഹരമാണ്.

New Mahindra XUV 3XO SUV Official Bookings Starts Tomorrow

പലരും ഇതിനെ റെനോ കൈഗറുമായി താരതമ്യപ്പെടുത്തുന്നുണ്ടെങ്കിലും മഹീന്ദ്ര തങ്ങളുടേതായ രീതിക്ക് അഴക് വർധിപ്പിക്കാൻ ചെയ്‌ത കാര്യങ്ങൾ എന്തായാലും കൈടയി അർഹിക്കുന്നുണ്ട്. എക്സ്റ്റീരിയറിലേതു പോലെ തന്നെ ഇന്റീരിയറിലും കാര്യങ്ങൾ മൊത്തത്തിൽ മാറിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മാറ്റങ്ങളിൽ ആദ്യം കണ്ണിൽപ്പെടുക.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, അലെക്‌സ സപ്പോർട്ട്, ഏഴ് സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, ആറ്-വഴി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കണക്റ്റഡ് കാർ സവിശേഷതകൾ, ലെതറെറ്റ് സീറ്റുകൾ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയും എസ്‌യുവിയുടെ മൊഞ്ച് കൂട്ടുന്നുണ്ട്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ആംബിയൻ്റ് ലൈറ്റിംഗ്, തുടങ്ങിയ സവിശേഷതകളും 3XO-യിലുണ്ട്.

New Mahindra XUV 3XO SUV Official Bookings Starts Tomorrow

സെഗ്‌മെന്റ് ലീഡിംഗ് ഡ്യുവൽ-പാൻ പനോരമിക് സൺറൂഫിനൊപ്പമാണ് മഹീന്ദ്ര XUV 3XO ടോപ്പ് വേരിയന്റുകൾ ഒരുക്കിയിരിക്കുന്നത്. അതേസമയം കോംപാക്‌ട് എസ്‌യുവിയുടെ ലോവർ വേരിയന്റുകളിൽ സിംഗിൾ പാൻ സൺറൂഫാണ് വരുന്നത്. ലെവൽ 2 ADAS, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ AdrenoX ഓപ്പറേറ്റിംഗ് സിസ്റ്റം പോലുള്ള ഗംഭീര ഫീച്ചറുകളും മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ മാത്രം പ്രത്യേകതകളാണ്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്മാർട്ട് പൈലറ്റ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകളാണ് മഹീന്ദ്ര XUV 3XO-യുടെ ലെവൽ 2 ADAS സവിശേഷതയിൽ കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, May 14, 2024, 12:41 [IST]
English summary
New mahindra xuv 3xo suv official bookings starts tomorrow price features design
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X