നെക്സോണും സോനെറ്റും വരെ മാറിനിൽക്കും, 'ഫോറിൻ കാർ' ഫീലുമായി മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി വരവായി

ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത്. ടാറ്റയും മാരുതിയും ഹ്യുണ്ടായിയും മഹീന്ദ്രയും നിസാനും റെനോയും കിയയും തുടങ്ങിയ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്നിടത്ത് പിടിച്ചുനിൽക്കാൻ പലവിധത്തിലുള്ള അടവുകളാണ് ബ്രാൻഡുകൾ ഇറക്കുന്നത്. ഇപ്പോഴുള്ള ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയ മോഡലുകളിലൂടെ ഇമേജ് മാറ്റിയ കമ്പനി ദേ വീണ്ടും പുതിയൊരു എസ്‌യുവിയായി വരികയാണ്.

XUV300 എന്ന കോംപാക്‌ട് എസ്‌യുവിയെ മുഖംമിനുക്കി പുതിയ പേരിലാണ് അവതരിപ്പിക്കാൻ പോവുന്നത്. അതും സെഗ്മെന്റ് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഉഗ്രൻ ഫീച്ചറുകളുമായാണ് XUV3X0 എന്ന് പേര് മാറിയെത്തുന്ന മോഡലിന്റെ വരവ്. ഏപ്രിൽ 29-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ വീഡിയോയും കാഴ്ച്ചകളും നൽകി ഹൈപ്പ് ഉയർത്തുകയാണ് മഹീന്ദ്ര.

New Mahindra XUV3XO SUV Interior Teased

ആദ്യ ടീസർ വീഡിയോയിൽ XUV3X0 എസ്‌യുവിയുടെ പുറംകാഴ്ച്ച നൽകിയപ്പോൾ രണ്ടാമത്തെ വീഡിയോയിൽ ഇന്റീരിയർ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകളാണ് ബ്രാൻഡ് കാണിക്കുന്നത്. XUV400 ഇവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അകത്തളം കമ്പനി ഒരുക്കുന്നതെന്നാണ് വിവരം. ഇതിനായി XUV3X0 എസ്‌യുവിയിൽ 26.04 സെൻ്റിമീറ്റർ വലിപ്പമുള്ള ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും കടംകൊണ്ടിട്ടുണ്ട്.

ആധുനികവും ഫീച്ചർ റിച്ചുമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യാൻ മഹീന്ദ്രയെ ഈ നീക്കം സഹായിക്കും. ഡാർബോർഡ് ലേഔട്ടിലും മാറ്റമുണ്ടാവുമെന്ന് ഏറ്റവും പുതിയ ടീസർ വീഡിയോ കാണിച്ചുതരുന്നുണ്ട്. വാഹനത്തിന് ഒരു പുതിയ ഡ്യുവൽ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം ലഭിക്കും. അതിൻ്റെ ഫലമായി അപ്‌ഡേറ്റ് ചെയ്ത സ്വിച്ച് ഗിയറും XUV3X0 എസ്‌യുവിക്ക് ലഭിക്കും.

New Mahindra XUV3XO SUV Interior Teased

നിലവിലുള്ള XUV300 മോഡലിന് സമാനമായി ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് ഇൻ്റീരിയറാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും നടപ്പിലാക്കിയിരിക്കുന്നത്. മുൻ ടീസറിൽ സൂചിപ്പിച്ചതുപോലെ പനോരമിക് സൺറൂഫും വെന്റിലേറ്റഡ് സീറ്റുകളും വാഹനത്തിലെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടും. കഴിഞ്ഞില്ല, പുതിയ സ്റ്റിയറിംഗ് വീൽ, പുനർരൂപകൽപ്പന ചെയ്‌ത HVAC പാനലും എസി വെൻ്റുകളും, പരിഷ്‌കരിച്ച ഗിയർ ലിവറോടുകൂടിയ പുതിയ സെൻ്റർ കൺസോൾ തുടങ്ങിയ മാറ്റങ്ങളും എസ്‌യുവിയിലുണ്ടാവും.

സെഗ്മെന്റിൽ ലെവൽ-2 ADAS ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യ മോഡലായും മഹീന്ദ്ര XUV3X0 മാറും. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയിൽ ലെവൽ-1 പതിപ്പാണ് കമ്പനികൾ ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ വാഹനത്തിന് പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവയുമുണ്ടാവും.

New Mahindra XUV3XO SUV Interior Teased

എസ്‌യുവിയുടെ പിൻഭാഗം XUV300 മോഡലിനോട് വളരെ സാമ്യമുള്ളതുമാണ്. വാഹനത്തിൻ്റെ ടെയിൽ സെക്ഷന് കണക്റ്റഡ് ടെയിൽ-ലൈറ്റ് സജ്ജീകരണം ലഭിക്കുമെന്നു മാത്രം. കോംപാക്‌ട് എസ്‌യുവിയുടെ അലോയ് ഡിസൈനിലും പരിഷ്ക്കാരം കാണാനായേക്കും. ടീസർ വീഡിയോയിലെ വാഹനത്തിന് ഗ്ലോസി യെല്ലോ കളർ ഓപ്ഷൻ നൽകിയിരിക്കുന്നതിനാൽ പുതിയ വൈബ്രൻ്റ് കളർ സ്കീമുകളിൽ XUV3X0 വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

XUV300-യിൽ നിന്ന് അതേ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ തന്നെ മഹീന്ദ്ര XUV3X0 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ XUV300 ഫെയ്‌സ്‌ലിഫ്റ്റ് രണ്ട് ടർബോചാർജ്ഡ് പെട്രോൾ ഒരു ഡീസൽ എഞ്ചിൻ എന്നിവയോടെയാണ് വിപണിയിൽ എത്തുന്നത്. ഇതിലെ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 108 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

New Mahindra XUV3XO SUV Interior Teased

1.2 ലിറ്റർ GDi ടർബോ എഞ്ചിൻ 128 bhp പവറിൽ 230 Nm അല്ലെങ്കിൽ 250 Nm പീക്ക് ടോർക്കും നൽകുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 300 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. എല്ലാ എഞ്ചിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് വരുന്നത്. അതേസമയം ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകൾ 6-സ്പീഡ് എഎംടി ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, April 8, 2024, 10:28 [IST]
English summary
New mahindra xuv3xo suv interior teased launch on april 29 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X