മാരുതിയുടെ ഏറ്റവും നല്ല കാർ ഇനിയിതാണ്, പുതിയ ഡിസയറിന്റെ റിവ്യൂ വീഡിയോ കണ്ടാലോ?

അടിപൊളി ഡിസൈനും മോഡേൺ ഫീച്ചറുകളും ഉഗ്രൻ വിലയുമായി കോംപാക്‌ട് സെഡാൻ സെഗ്മെന്റ് തൂക്കാൻ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഡിസയർ അരങ്ങെത്തി. ആദ്യ കാലത്ത് സ്വിഫ്റ്റ് ഡിസയർ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിൽ പിന്നീട് എപ്പോഴോ സ്വയം അഡ്രസുണ്ടാക്കി സ്വിഫ്റ്റിനെ പേരിൽ നിന്നും ഒഴിവാക്കിയ ചരിത്രവും ഈ സെഡാനുണ്ട്. ഇപ്പോൾ മാരുതിയുടെ നിരയിലെ ഏറ്റവും നല്ല കാർ എന്ന ലേബലാണ് വാഹനത്തിനുള്ളത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും അടിച്ചെടുത്തതോടെ ഡിസയറിന്റെ ഇമേജ് തന്നെ മാറി. പുതിയ ലുക്കും ഫീച്ചറുകളും എന്തായാലും ആളുകൾക്കെല്ലാം ഇഷ്ടമാവുകയും ചെയ്‌തിട്ടുണ്ട്.

എക്കാലവും വിലയുടെ കാര്യത്തിലും സാധാരണക്കാരനോട് ചോർന്ന് നിൽക്കാൻ മാരുതിയുടെ കോംപാക്‌ട് സെഡാനായ ഡിസയറിനായിട്ടുണ്ട്. 6.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മാരുതി കാർ വാങ്ങാം. വില അടിപൊളിയാണെങ്കിലും സെഡാൻ മൊത്തത്തിൽ എങ്ങനെയുണ്ടെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. അതറിയാൻ ഇതാ കാറിന്റെ റിവ്യൂ വീഡിയോ വിശേഷങ്ങൾ കണ്ടാലോ?

സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ ഇരുവരും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് തന്നെ പറയാം. ഇക്കാര്യത്തിന് പലരും മാരുതിക്ക് കൈയടി കൊടുക്കും. ബ്ലാക്ക്-ഔട്ട് സറൗണ്ടുകളോട് കൂടിയ സ്റ്റൈലിഷായ ക്രിസ്റ്റൽ വിഷൻ എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റും വലിയ ഹെക്‌സഗണൽ ഗ്രില്ലുമാണ് ഡിസയറിന്റെ മുൻവശത്തെ ഹൈലൈറ്റുകൾ.

New Maruti Dzire Review Video

പുതിയ Z12E ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതിയുടെ പുതുപുത്തൻ ഡിസയറിന് തുടിപ്പേകുന്നത്. 82 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന എഞ്ചിനോടൊപ്പം ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായാണ് വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് കാറിനൊപ്പം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, November 12, 2024, 12:54 [IST]
English summary
New maruti dzire review video design space features driving impression details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X