5-സ്റ്റാർ സേഫ്റ്റിയുള്ള മാരുതി കാറിന്റെ വില നാളെ അറിയാം, പെട്രോളിൽ പോലും 25.71 കി.മീ. മൈലേജ് കിട്ടും

ഇന്ത്യൻ വിപണിയിൽ സെഡാനുകളുടെ നല്ലകാലം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഡിസയർ (Maruti Suzuki Dzire). എസ്‌യുവികളോട് പടവെട്ടി വിജയം കൈവരിക്കാൻ അൽപം പാട്പെടുമെങ്കിലും ഇത്തവണ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായാണ് കോപാക്‌ട് സൊഡാന്റെ (Compact Sedan) വരവ്. കൂട്ടിന് ഗംഭീര മൈലേജും മോഡേൺ ഫീച്ചറുകളുടെ കൂട്ടും കൂടിയാവുമ്പോൾ സംഗതി കളറാവും. ലുക്കിലും വർക്കിലും മിടുക്കനായെങ്കിലും വിലയിലാവും ഇനി കാര്യങ്ങളൊക്കെ ഇരിക്കുക. എന്തായാലും ക്രാഷ് ടെസ്റ്റിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചതോടെ മാരുതിയുടെ മൊത്തത്തിലുള്ള ഇമേജും മാറുമെന്ന് ഉറപ്പിക്കാം.

നിലവിൽ 6.57 ലക്ഷം രൂപ മുതൽ 9.39 ലക്ഷം രൂപ വരെയാണ് മാരുതി ഡിസയറിന് വരുന്ന എക്സ്ഷോറൂം വില. മിക്കവാറും ബേസ് മോഡലിന്റെ വില അതേപടി നിലർത്തി ബാക്കി വേരിയന്റുകളിൽ വില വർധനവ് നടപ്പിലാക്കുകയാവും മാരുതി സുസുക്കിയുടെ പ്ലാൻ. എന്തായാലും നാളെ ഈ കാത്തിരിപ്പിന് വിരാമമാവും. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിലാവും കോംപാക്ട് സെഡാൻ വാങ്ങാനാവുക.

New Maruti Dzire Sedan Launch Tomorrow

ഗാലൻ്റ് റെഡ്, അലയറിംഗ് ബ്ലൂ, ജാതിക്ക ബ്രൗൺ, ബ്ലൂഷ് ബ്ലാക്ക്, ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ പുതുമയാർന്ന 7 കളർ ഓപ്ഷനുകളും പുതുതലമുറ ഡിസയറിന് ലഭിക്കും. ഇനി വലപ്പത്തിലേക്ക് നോക്കിയാൽ നാലാം തലമുറയിലേക്ക് ചേക്കേറുമ്മ മാരുതി സുസുക്കി കോംപാക്‌ട് സെഡാന് 3,995 mm നീളവും 1,735 mm വീതിയും 1,525 mm ഉയരവും 2,450 mm വീൽബേസും ഉണ്ടാവും.

പുതിയ ഡിസയറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 163 മില്ലീമീറ്ററാണെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പെട്രോൾ വേരിയൻ്റുകൾക്ക് 382 ലിറ്റർ ബൂട്ട് സ്പേസുമുണ്ടാവുമെന്നതിൽ ലഗേജ് സ്പേസിന്റെ കാര്യമോർത്ത് ടെൻഷൻ വേണ്ട. ഡിസൈനിലേക്ക് നോക്കിയാൽ ആധുനിക കാലത്തിന് യോജിച്ച രൂപമാണ് ഡിസയറിന് ഇപ്പോഴുള്ളത്. സ്വിഫ്റ്റുമായി യാതൊരു വിധത്തിലുമുള്ള സാമ്യമില്ലാതെയാണ് പുതുതലമുറയെ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.

New Maruti Dzire Sedan Launch Tomorrow

ഔഡിയുടെ കാറുകളിലേതു പോലെയുള്ള ഒന്നിലധികം ക്രിസ്റ്റൽ പോലുള്ള ഘടകങ്ങളും ബ്ലാക്ക്-ഔട്ട് സറൗണ്ടുകളുമുള്ള സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ അതിമനോഹരമാണെന്ന് പറയാതെ വയ്യ. ക്രിസ്റ്റൽ വിഷൻ ഹെഡ്‌ലാമ്പ് എന്നാണ് മാരുതി ഇവയെ വിളിക്കുന്നത്. സിക്‌സ് സ്ലാറ്റ് ഹൊറിസോണ്ടൽ ഗ്രില്ലും കാറിന് വല്ലാത്തൊരു സ്റ്റൈലാണ് കൊടുക്കുന്നത്. ഗ്രില്ലിനോട് ചേർന്ന് ഓരോ കോണിലും ഫോഗ് ലാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉയർന്ന വേരിയൻ്റുകളിൽ എൽഇഡി യൂണിറ്റുകളായിരിക്കും.

സാവധാനത്തിൽ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ്‌ലൈനാണ് മാരുതി ഡിസയറിന്റെ വശക്കാഴ്ച്ചയെ അടിപൊളിയാക്കുന്നത്. ഡയമണ്ട് കട്ട് പാറ്റേണിലുള്ള അലോയ് വീലുകളും കാറിന്റെ മൊത്തത്തിലുള്ള രൂപത്തോട് ഇഴുകിചേരുന്നു. 3D ട്രിനിറ്റി എൽഇഡി ഘടകങ്ങളുള്ള ടെയിൽ ലൈറ്റാണ് പിന്നിലെ സവിശേഷത. ബൂട്ട്-ലിഡ് ഡിസൈനും പിൻ ബമ്പറും മുൻഗാമിയുടേതിന് സമാനമാണെന്നത് കല്ലുകടിയായേക്കാം. എന്തായാലും മൊത്തത്തിൽ പുതിയ ഡിസയർ കൊള്ളാം.

New Maruti Dzire Sedan Launch Tomorrow

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ നാല് വ്യത്യസ്‌ത ഷേഡുള്ള ഡാഷ്ബോർഡ് ലേഔട്ടാണ് ഡിസയറിന്റെ അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. ബീജ് ഇൻ്റീരിയർ തീ നിലനിർത്തിയത് പ്രീമിയം ഫീൽ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ, അനലോഗ് ഡയലുകൾ, HVAC കൺട്രോളുകൾ, എസി വെൻ്റുകൾ എന്നിവയെല്ലാം സ്വിഫ്റ്റിൽ നിന്നും കടമെടുത്തവയാണ്.

9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക്, സിംഗിൾ പാൻ സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, ഉയർന്ന വേരിയൻ്റുകളിൽ 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളെല്ലാം പുതിയ മാരുതി ഡിസയറിനെ ഗംഭീരമാക്കുന്നു. ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയതിനാൽ സേഫ്റ്റിയുടെ കാര്യത്തിൽ ആശങ്കയും വേണ്ട.

പുതിയ ഡിസയറിൽ 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയെല്ലാം മാരുതി കാറിൽ കൊടുത്തിട്ടുണ്ട്. ഡിസയറിന്റെ വേരിയൻ്റുകളിലും മാരുതി സ്റ്റാൻഡേർഡിയി തന്നെ റിയർ ഡീഫോഗർ സജ്ജീകരിച്ചിരിക്കുന്നതും കൈയടി നേടും. 1.2 ലിറ്റർ, ത്രീ-സിലിണ്ടർ, Z12E പെട്രോൾ എഞ്ചിനാണ് പുതുതലമുറയുടെ ഹൃദയം.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജിലേക്ക് വന്നാൽ പെട്രോൾ മാനുവലിന് 24.79 കിലോമീറ്ററും എഎംടിക്ക് 25.71 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മാരുതി അവകാശപ്പെടുന്നത്. അതേസമയം സിഎൻജി വേരിയന്റുകൾക്ക് 33.73 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്.

More from DriveSpark

Article Published On: Sunday, November 10, 2024, 10:00 [IST]
English summary
New maruti dzire sedan launch tomorrow expected price engine specs mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X