സോപ്പ് പെട്ടിയും പപ്പടവുമല്ല, ഉരുക്കിൽ പണിത മാരുതി കാർ, ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗുമായി പുതിയ ഡിസയർ

എന്തിനും ഏതിനും സേഫ്റ്റി നോക്കി കാർ വാങ്ങുന്നവരായി ഇന്ത്യക്കാർ മാറിയിട്ട് കാലംകുറച്ചായി. ടാറ്റയും മഹീന്ദ്രയുമെല്ലാം ഇന്നു കാണുന്ന നിലയിലേക്ക് എത്തിയതിന്റെ കാരണവും വേറെ അന്വേഷിക്കേണ്ട. സുരക്ഷ നോക്കി കാർ വാങ്ങിയിരുന്നവർക്ക് മാരുതിയോട് വലിയ അടുപ്പവുമില്ലായിരുന്നു. സുരക്ഷയില്ലെന്ന വാദമാണ് ഇതിനു പിന്നിലുള്ള കാരണം. മാരുതി സുസുക്കിയെ പപ്പടമെന്ന് വിളിച്ച് എല്ലാവരും കളിയാക്കിക്കൊണ്ടിരുന്നതും ഇതെല്ലാം കൊണ്ടാണ്. ആൾട്ടോ മുതൽ അങ്ങ് ഗ്രാൻഡ് വിറ്റാര വരെ ഇടിപ്പരീക്ഷയിൽ പപ്പടമായി മാറുന്ന കാഴ്ച്ച എതിരാളികൾക്കൊരു വിനോദമായിരുന്നു. മാരുതിയുടെ നിരയിലെ ഒരു കാറിനും ഇതുവരെ ക്രാഷ് ടെസ്റ്റിൽ വിജയിക്കാനിയിട്ടില്ലെന്നത് ഇനി പഴങ്കഥയാണ്.

സേഫ്റ്റിയില്ല മൈലേജ് മാത്രമേയുള്ളൂവെന്ന് പറഞ്ഞ് മാരുതിയെ തള്ളിപ്പറഞ്ഞവരെല്ലാം തിരുത്താൻ റെഡിയായിക്കോ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിക്കൊണ്ട് പുത്തൻ ഡിസയർ വരവറിയിച്ചിരിക്കുകയാണ്. അതും സർപ്രൈസായിട്ടാണ് മാരുതി ഈ ഫലങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ വരുന്നത് എന്നത് കമ്പനിക്കും കാറിനും മൈലേജാവും.

New Maruti Dzire Sedan Scores 5-Star Safety Rating In Global NCAP Crash Tests

പുതിയ മാരുതി ഡിസയർ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയാണ് എതിരാളികളുടെ നെഞ്ചിൽ തീ കോരിയിട്ടിരിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി സുസുക്കി വാഹനമാണ് ഈ കോംപാക്‌ട് സെഡാൻ എന്നതും ചരിത്ര താളുകളിൽ കോറിയിടും.

മോശം സുരക്ഷാ റേറ്റിംഗിൻ്റെ പേരിൽ മുമ്പ് കേട്ട വിമർശനങ്ങളെല്ലാം കാറ്റിൽ പറത്താൻ ഇതോടെ മാരുതിക്കാവും. ഡിസയറിനെ ക്രാഷ് ടെസ്റ്റിനായി ഗ്ലോബൽ NCAP പ്രോഗ്രാമിലേക്ക് മാരുതി സ്വമേധയാ അയക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് മാരുതിക്ക് കിട്ടിയ ഈ ധൈര്യം ചില്ലറയൊന്നുമല്ലെന്ന് വേണം പറയാൻ. മുൻ മോഡലുകളെ അപേക്ഷിച്ച് ധാരാളം സുരക്ഷാ സന്നാഹങ്ങളുമായാണ് പുത്തൻ കോംപാക്‌ട് സെഡാന്റെ വരവെന്ന് ഉറപ്പിക്കാം.

New Maruti Dzire Sedan Scores 5-Star Safety Rating In Global NCAP Crash Tests

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, പിൻവശത്തെ ഔട്ട്‌ബോർഡ് സീറ്റുകൾക്കായി ISOFIX മൗണ്ടുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ഫീച്ചറുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയാണ് മാരുതി ഡിസയറിനെ ഇടിപ്പരീക്ഷയ്ക്ക് അയച്ചത്.

മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ ഡിസയർ 34 പോയിൻ്റിൽ 31.24 പോയിന്റും നേടി. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തലയ്ക്കും കഴുത്തിനും നൽകുന്ന സംരക്ഷണം നല്ലതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിന് ചെറിയ സംരക്ഷണം മാത്രമാണ് വാഹനം നൽകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും കാൽമുട്ടുകൾക്കും മികച്ച സംരക്ഷണം കാണിച്ചു.

New Maruti Dzire Sedan Scores 5-Star Safety Rating In Global NCAP Crash Tests

ശ്രദ്ധേയമായി പുതിയ കോംപാക്‌ട് സെഡാന്റെ ബോഡിഷെല്ലും ഫുട്‌വെൽ ഏരിയയും സ്ഥിരതയുള്ളതായി റേറ്റുചെയ്‌തിട്ടുണ്ടെന്നും ഗ്ലോബൽ NCAP വിലയിരുത്തി. ഡീസയറിന്റെ സൈഡ് ഇംപാക്ട് ടെസ്റ്റിൽ യാത്രക്കാരുടെ തല, നെഞ്ച്, ഉദരം, ഇടുപ്പ് എന്നീ ഭാഗങ്ങൾക്ക് നല്ല സംരക്ഷണമാണ് വാഹനം അപകട സമയത്ത് നൽകുന്നത്. എന്നാൽ നെഞ്ചിൻ്റെ ഭാഗത്തിന് മാർജിനൽ സംരക്ഷണം മാത്രമാണ് കാറിന് നേടാനായത്.

ഡിസയറിലെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളിന്റെ പ്രകടനവും ക്രാഷ് ടെസ്റ്റിന്റെ ആവശ്യകതകൾക്കനുസൃതമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സേഫ്റ്റിയുടെ കാര്യത്തിൽ ഡിസയർ 42-ൽ 39.20 പോയിൻ്റ് നേടി. അങ്ങനെ മൊത്തത്തിൽ മാരുതി കാർ കിടിലമാണെന്ന് തെളിയിച്ചു. നവംബർ 11-മാണ് പുതുതലമുറയിലേക്ക് ചേക്കേറിയ ഡിസയറിന്റെ ഔദ്യോഗിക ലോഞ്ച് നടക്കാനിരിക്കുന്നത്.

മാരുതിയുടെ സെഡാൻ LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനാകും. വിലയെ കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ലെങ്കിലും നവംബർ 11-ന് ഇക്കാര്യവും അറിയാനാവും. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ അതേ 1.2-ലിറ്റർ, ത്രീ-സിലിണ്ടർ, Z12E പെട്രോൾ എഞ്ചിനാണ് 2024 മാരുതി ഡിസയറിന് കരുത്ത് പകരുന്നത്. ഇത് 80 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

More from DriveSpark

Article Published On: Friday, November 8, 2024, 14:29 [IST]
English summary
New maruti dzire sedan scores 5 star safety rating in global ncap crash tests
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X