കണ്ടോ കൊതിതീരും വരെ കണ്ടോ, മറയൊന്നുമില്ലാതെ മാരുതിയുടെ പുതിയ 'പ്രീമിയം സെഡാൻ'

പണ്ട് കാർ വാങ്ങുന്നേൽ അത് സെഡാനായിരിക്കണം എന്നായിരുന്നു പൊതുവേയുണ്ടായിരുന്ന ചിന്താഗതി തന്നെ. ആഡംബരത്തിന്റെ പ്രതീകമായി ഈ ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾ അറിയപ്പെടുകയും ചെയ്‌തിരുന്നു. എസ്‌യുവി എന്ന് നാം സ്നേഹത്തോടെ വിളിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ വരവോടെ സെഡാനുകൾ സൈഡായി. ഉയർന്ന സീറ്റിംഗ് പൊസിഷനും ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസുമെല്ലാം ഇത്തരം വാഹനങ്ങളെ ആളുകളിലേക്ക് അടുപ്പിച്ചു. എന്നാൽ സ്പേസിന്റെ കാര്യത്തിലായാലും യാത്രാ സുഖത്തിന്റെ കാര്യത്തിലായാലും സെഡാനുകളെ വെല്ലാൻ എസ്‌യുവികൾക്കാവില്ലെന്നതാണ് സത്യം. ഇതൊക്കെ മനസിലാക്കുന്ന പലയാളുകളും ഇന്നും ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകൾ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള സെഡാനുകളിൽ ഒന്നാണ് മാരുതി സുസുക്കി ഡിസയർ. സ്വിഫ്റ്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിട്ടുള്ള ഈ സുന്ദരക്കുട്ടൻ യാത്രാ സുഖത്തിലായാലും ഡിക്കി സ്പേസിലായാലും മൈലേജിലായാലും ത്രസിപ്പിക്കും. ടാക്‌സിക്കാർക്ക് വരെ പ്രിയങ്കരനായ കക്ഷി ഇപ്പോഴിതാ തലമുറ മാറ്റത്തിനായി ഒരുങ്ങുന്നുവെന്ന വിവരം എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.

New Maruti Suzuki Dzire Leaked

സ്വിഫ്റ്റിനെ പോലെ തന്നെ മോഡേണായിട്ടായിരിക്കും ഡിസയറിന്റെ വരവെങ്കിലും ഡിസൈനും മറ്റും എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആളുകളെല്ലാം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി കോംപാക്‌ട് സെഡാൻ മറവുകളൊന്നുമില്ലാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 2024 നവംബർ 11-ന് പുറത്തിറക്കാനിരിക്കുന്ന പുതിയ മാരുതി ഡിസയറിന് ഏറ്റവും പുതിയ സ്വിഫ്റ്റിൻ്റെ സ്റ്റൈലിംഗും ഇന്റീരിയർ ഘടകങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു പുതുക്കിയ ഡിസൈൻ ലഭിക്കുമെന്ന് ഉറപ്പിക്കാം.

നിലവിലെ മോഡലിനെ അപേക്ഷിച്ച് സെഡാന് കൂടുതൽ പ്രീമിയം ഫീൽ കൈവരിക്കാനായിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ഗ്രിൽ, പുത്തൻ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാർപ്പർ ലൈറ്റിംഗ് യൂണിറ്റുകൾ എന്നിവയെല്ലാം ഡിസയറിനെ മൊഞ്ചനാക്കിയിട്ടുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, ട്വീക്ക് ചെയ്ത ടെയിൽഗേറ്റ്, പുതിയ ഷേപ്പിലുള്ള ബോണറ്റ് എന്നിങ്ങനെയും ചില അധിക അപ്‌ഡേറ്റുകൾ കാറിന് ലഭിക്കും.

New Maruti Suzuki Dzire Leaked

എക്സ്റ്റീരിയർ കിടിലമാക്കാൻ പുതിയ കളർ ഓപ്ഷനുകളും മാരുതി സുസുക്കി അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിനും പ്രീമിയം ടച്ചായിരിക്കും സമ്മാനിക്കുക. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വലിയ എംഐഡിയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയെല്ലാം കോംപാക്‌ട് സെഡാന്റെ അകത്തളത്തിന് ആഡംബരമേകും.

ഇലക്ട്രിക് സൺറൂഫ് നേടുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ കോംപാക്റ്റ് സെഡാനാവാനും പുതിയ ഡിസയർ തയാറെടുക്കുകയാണ്. കഴിഞ്ഞില്ല, ഇതുകൂടാതെ 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും കാറിനോടൊപ്പം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗംഭീരമായ ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് ഇൻ്റീരിയർ സൗന്ദര്യവും കാറിനെ വേറിട്ടു നിർത്തുന്നതായിരിക്കും.

New Maruti Suzuki Dzire Leaked

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ എന്ന നിലയിൽ ഈ പുതുക്കിയ മോഡലിൻ്റെ വരവ് ചൂടേറിയ ചർച്ചയാവുമെന്ന് ഉറപ്പാണ്. പുത്തൻ സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത് എന്നതിനാൽ എഞ്ചിൻ ഓപ്ഷനുകളും സമാനമായിരിക്കും. 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന രണ്ടാമത്തെ വാഹനമായി ഡിസയർ സെഡാൻ മാറും.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിൻ ഓപ്ഷന് 82 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മികച്ച ഇന്ധനക്ഷമത തേടുന്നവർക്ക് സിഎൻജി വേരിയൻ്റും ലഭ്യമാവും. ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നിവയിട്ടാവും പുതുതലമുറ മാരുതി സുസുക്കി ഡിസയർ തുടർന്നും മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 30, 2024, 12:13 [IST]
English summary
New maruti suzuki dzire fully leaked ahead of november 11 launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X