സ്പേസിന് സ്പേസ്, ഫീച്ചറിന് ഫീച്ചർ, മൈലേജിന് മൈലേജ്; മാരുതിയുടെ ശരിക്കുമുള്ള ഫാമിലി കാർ ഇനിയിതാണ്

ഇന്ത്യക്കാർ അടുത്തതായി കാത്തിരിക്കുന്ന മാരുതി കാറാണ് പുതുലമുറയിലേക്ക് ചേക്കേറിയ ഡിസയർ (New Maruti Suzuki Dzire). ഇതിനോടകം ഹൈപ്പ് കൊടുമുടിയിലെത്തിച്ച് വിപണിയിലേക്ക് അവതരിക്കാൻ കാത്തിരിക്കുകയാണ് കക്ഷി. രൂപമൊക്കെ ഇതിനോടകം വെളിപ്പെട്ടിരിക്കുന്ന കോംപാക്‌ട് സെഡാനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. പെർഫക്‌ട് ഫാമിലി കാർ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലേക്കാണ് ഡിസയറിന് തലമുറ മാറ്റം ലഭിച്ചിരിക്കുന്നത്. ഗംഭീര ഡിസൈൻ, പ്രീമീയം ഇന്റീരിയർ, ആവശ്യത്തിന് സ്പേസ്, സാധനങ്ങൾ കയറ്റാൻ വിശാലമായ ഡിക്കി എന്നിവയാൽ സമ്പന്നമായ വാഹനം ഇനി കുടുംബങ്ങളുടെ ഇഷ്‌ട വാഹനമായി മാറുമെന്നതിൽ സംശയമൊന്നുമില്ല.

നവംബർ 11-ാം തീയതി അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പുതുപുത്തൻ മാരുതി ഡിസയറിന്റെ എല്ലാ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ലോഞ്ചിനു മുന്നോടിയായി, പുതുക്കിയ മോഡലിൻ്റെ വേരിയന്റ് വിശദാംശങ്ങളും സാങ്കേതിക സവിശേഷതകളും എന്തെല്ലാമെന്ന് നോക്കിയാലോ? ഡിസറിന്റെ പുതിയ ആവർത്തനം വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് സഹായകമാവുമെന്നതിൽ സംശയമൊന്നും വേണ്ട.

New Maruti Suzuki Dzire Sedan Can Buy In 4 Variants

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്‌ട് സെഡാൻ LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനാകും. നാല്-മീറ്ററിൽ താഴെ വലിപ്പമുള്ള സെഡാന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. മോഡലിന് 1,375 കിലോഗ്രാം ഗ്രോസ് വെഹിക്കിൾ വെയ്റ്റാണുള്ളത്. അതായത് മൊത്തത്തിലുള്ള ഭാരം ഇത്രവരുമെന്ന് സാരം.

ശ്രദ്ധേയമായി എല്ലാ വേരിയൻ്റുകളിലും ഐഡൽ സ്റ്റാർട്ട്-സ്റ്റോപ്പ് (ISS) സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നുവെന്നും മാരുതി സുസുക്കി പറയുന്നു. ഇത് മൈലേജ് കൂട്ടാൻ സഹായിക്കുന്ന കാര്യമായതിനാൽ എല്ലാവരും ഹാപ്പിയാവും. മൂന്നാം തലമുറ ഡിസയറിന് സെഗ്‌മെൻ്റിൽ ഫസ്റ്റ് ഇലക്ട്രിക് സൺറൂഫ് ലഭിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡിസൈനിലേക്ക് നോക്കിയാലും ആഡംബര കാറുകളോട് കിടപിടിക്കുന്ന ലുക്കിലാണ് സെഡാൻ പണിതെടുത്തിരിക്കുന്നത്.

New Maruti Suzuki Dzire Sedan Can Buy In 4 Variants

പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, തിരശ്ചീന സ്ലാറ്റുകളുള്ള മിനുക്കിയ ഗ്രിൽ, പുതിയ അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, ഓട്ടോമാറ്റിക് ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ, വലിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും കക്ഷി സമ്പന്നമായിരിക്കും.

അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ അതേ 1.2-ലിറ്റർ, ത്രീ-സിലിണ്ടർ, Z12E പെട്രോൾ എഞ്ചിനാണ് 2024 മാരുതി ഡിസയറിന് കരുത്ത് പകരുന്നത്. ഇത് 80 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ടാക്‌സി ഓപ്പറേറ്റർമാരെ ഹാപ്പിയാക്കാൻ കോംപാക്‌ട് സെഡാന്റെ മൈലേജ് കൂടിയ സിഎൻജി വകഭേദവും കമ്പനി അവതരിപ്പിക്കും.

New Maruti Suzuki Dzire Sedan Can Buy In 4 Variants

മുമ്പുണ്ടായിരുന്ന കെ-സീരീസ് 4-സിലിണ്ടർ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെങ്കിലും ഡിസയറിലെ പുതിയ പെട്രോൾ മാനുവലിന് 22.41 കി.മീ/ലി വരെ മൈലേജുണ്ടാവുമെന്നാണ് കമ്പനി പറയുന്നത്. ഒപ്പം സിഎൻജി മോഡലുകൾക്ക് 30 കിലോമീറ്ററിലധികം ഇന്ധനക്ഷമതയും ഉണ്ടാവുമെന്നാണ് വിവരം. സേഫ്റ്റിയുടെ കാര്യത്തിലും ഇത്തവണ ആശങ്കയൊന്നും വേണ്ട.

പുതിയ സ്വിഫ്റ്റ് പോലെ ഡിസയറിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, വൈഡ് ആംഗിൾ റിയർ പാർക്കിംഗ് ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം കോർത്തിണക്കിയാവും വാഹനത്തെ വിപണനത്തിന് എത്തിക്കുക. മാരുതിയുടെ പുത്തൻ കാറിന് ഏകദേശം 7.50 ലക്ഷം മുതലായിരിക്കും എക്സ്ഷോറൂം വില വരികയെന്നാണ് സൂചന.

ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നിവയിട്ടാവും പുതുതലമുറ മാരുതി സുസുക്കി ഡിസയർ തുടർന്നും മത്സരിക്കുക. ഒപ്പം സമാനവിലയിലുള്ള എസ്‌യുവികളോടും ഡിസയർ മാറ്റുരയ്ക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം. എങ്കിലും മികച്ച യാത്രാ സുഖവും വലിയ ഡിക്കി സ്പേസും മൈലേജും എല്ലാം ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ പുതിയ ഡിസയറിനാവും.

More from DriveSpark

Article Published On: Thursday, November 7, 2024, 9:40 [IST]
English summary
New maruti suzuki dzire sedan can buy in 4 variants details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X