വിലയറിയാൻ മണിക്കൂറുകൾ മാത്രം, ഇക്കാര്യങ്ങൾ അറിഞ്ഞിട്ട് മാത്രം പുത്തൻ സ്വിഫ്റ്റ് പോയി ബുക്ക് ചെയ്യാം

ഫ്രോങ്ക്സിന് ശേഷം ബ്ലോക്ക്ബസ്റ്റർ ഹിറ്റടിക്കാൻ മാരുതിയുടെ അണിയറയിൽ നിന്നും അടുത്തതായി എത്തുകയാണ് സ്വിഫ്റ്റിന്റെ ഏറ്റവും പുതിയതലമുറ മോഡൽ. 2024 മെയ് ഒമ്പതിന് വിപണിയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകളും വാനോളമാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മികച്ച സേഫ്റ്റി റേറ്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളുമായാണ് വണ്ടിയുടെ വരവ്. ഹൈബ്രിഡ് എഞ്ചിൻ ADAS ടെക് എന്നിവയെല്ലാം ഉണ്ടാവുമെന്ന കിവദന്തികൾ ഉണ്ടായിരുന്നുവെങ്കിലും അത്രക്ക് ജാഡയൊന്നും വേണ്ടെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.

അതിന്റെ കാരണം വില പിടിച്ചാൽ കിട്ടില്ലെന്നതാണ്. പണ്ടു മുതലേ ചെറിയൊരു ബജറ്റിൽ ഒതുങ്ങുന്ന പെർഫക്‌ട് ഫാമിലി ഹാച്ച്ബാക്കായാണ് സ്വിഫ്റ്റിനെ പരിഗണിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ വില കൂടിയാൽ മാരുതി സുസുക്കിയുടെ പദ്ധതികളൊന്നും വിജയം കണ്ടേക്കില്ല. എന്നിരുന്നാലും ചില്ലറക്കാരനൊന്നുമല്ല കേട്ടോ കക്ഷി. ആറ് വർഷത്തിന് ശേഷം ലഭിക്കുന്ന തലമുറ മാറ്റത്തിൽ ആരേയും കൊതിപ്പിക്കുന്ന മാറ്റങ്ങളാണ് ഒളിച്ചിരിക്കുന്നത്.

New Maruti Suzuki Swift Top Changes

എന്തായാലും എല്ലാ സർപ്രൈസുകളും മെയ് ഒമ്പതിന് കാറിനെ അവതരിപ്പിക്കുന്നതോടെ അവസാനിക്കും. ബുക്കിംഗുകൾ ഇതിനകം ആരംഭിച്ച കമ്പനിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. ഈ മോഡൽ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പുതിയ സ്വിഫ്റ്റിനെ നിലവിലെ മോഡലിനേക്കാൾ മികച്ചതാക്കുന്ന ചില കാര്യങ്ങൾ ഒന്ന് വിശദീകരിച്ചു തരാം. ഇത് വായിച്ചതിനു ശേഷം വാഹനത്തെ പരിഗണിക്കണമോയെന്ന് തീരുമാനിക്കാം.

ഡിസൈനും വലിപ്പവും: മൊത്തത്തിലുള്ള ഡിസൈൻ ഫിലോസഫിയിൽ മാറ്റമൊന്നുമില്ലെങ്കിലും പുതുതലമുറ സ്വിഫ്റ്റിൻ്റെ സ്റ്റൈലിംഗ് മുമ്പത്തേക്കാൾ കിടിലമാണെന്ന് തന്നെ വേണം പറയാൻ. മുൻവശത്ത് പുതിയ ബമ്പറും, ഗ്രില്ലിന് ഇടയിൽ സ്ഥാപിക്കുന്നതിന് പകരം മുൻ ബമ്പറിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സുസുക്കി എംബ്ലത്തോടുകൂടിയ റീഡിസൈൻ ചെയ്‌ത റേഡിയേറ്റർ ഗ്രില്ലും പുതിയ ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും കാറിനെ കിടിലമാക്കുന്നുണ്ട്.

New Maruti Suzuki Swift Top Changes

വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതിയ സ്വിഫ്റ്റിലെ പ്രൊമിനന്റായ ഷോൾഡർ ലൈനുകൾക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന കാര്യം ശ്രദ്ധിക്കപ്പെടും. പിൻവശത്തെ ഡോർ ഹാൻഡിലുകൾ സി-പില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി ബോഡിയിലേക്ക് ഇറങ്ങി വന്നിട്ടുമുണ്ട്. അലോയ് വീലിന്റെ ഡിസൈനും പുതിയതാണ്. പിൻഭാഗത്ത് ഹാച്ചിന് സി-ആകൃതിയിലുള്ള പാറ്റേൺ, ടെയിൽഗേറ്റിലെ റിയർ ക്യാമറ, പുതുക്കിയ റിയർ ബമ്പർ, ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം ലഭിക്കും.

മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ സ്വിഫ്റ്റിന് 15 മില്ലീമീറ്റർ അധിക നീളവും 40 മില്ലീമീറ്റർ വീതിക്കുറവും 30 മില്ലീമീറ്റർ അധിക ഉയരവുമുണ്ട്, എന്നാൽ വീൽബേസ് 2,450 മില്ലീമീറ്ററായി അതേപടി തുടരുകയാണ്. അതായത് അകത്തളത്തിൽ മാന്യമായ സ്പേസുണ്ടാവുമെന്ന് സാരം. അത്യാവിശ്യം ദൂര യാത്രകളെല്ലാം 5 യാത്രക്കാരെ വെച്ച് പോയാലും മടുപ്പുണ്ടാവില്ലെന്ന് കരുതാം.

interior

ഇന്റീരിയർ: ഫ്രോങ്ക്സ്, ബ്രെസ, ബലേനോ എന്നിവയ്ക്ക് സമാനമായി പുതിയ സ്വിഫ്റ്റിന് പരിഷ്ക്കരിച്ച അകത്തളം ലഭിക്കുമെന്നാണ് സ്ഥിരീകരണം. ഇൻ്റീരിയറിൽ ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, സ്‌ക്രീനിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന റീസ്റ്റൈൽ ചെയ്ത സെൻട്രൽ എയർ-കോൺ വെൻ്റുകൾ, നോബുകൾക്ക് പകരമുള്ള പുതിയ HVAC സ്വിച്ച് ഗിയർ, മിനുക്കിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ അങ്ങനെ ഡാഷ്ബോർഡിന് മൊത്തത്തിൽ രൂപമാറ്റം സംഭവിക്കും.

പുതിയ ഫീച്ചറുകളിൽ വയർലെസ് ഫോൺ ചാർജർ, റിയർ എസി വെൻ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, കണക്റ്റഡ് സാങ്കേതികവിദ്യയുള്ള പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടും. ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ എന്നീ കാര്യങ്ങളാൽ മാരുതി സ്വിഫ്റ്റ് സമ്പന്നമായിരിക്കും.

New Maruti Suzuki Swift Top Changes

എഞ്ചിനും മൈലേജും: പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ Z12E എഞ്ചിനാണ് മാരുതി സ്വിഫ്റ്റിലേക്ക് ഇത്തവണ എത്തുന്നത്. ഇത് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇത് ഇപ്പോഴത്തെ K-സീരീസ് എഞ്ചിനേക്കാൾ 8 bhp,1 Nm torque എന്നിവ കുറവാണ് നൽകുന്നത്. ഓഫർ. പുതിയ സ്വിഫ്റ്റിന് ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതായത് നിലവിലെ മോഡലിനെ അപേക്ഷിച്ച് 3 കിലോമീറ്റർ കൂടുതലാണെന്ന് സാരം.

കൂടുതൽ സേഫ്റ്റി: മികച്ച ബിൽഡ് ക്വാളിറ്റിക്കൊപ്പം സുരക്ഷയുടെ കാര്യത്തിൽ പുതുതലമുറ മാരുതി സ്വിഫ്റ്റിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളം സ്റ്റാൻഡേർഡായി കമ്പനി സജ്ജീകരിക്കും. നിലവിലുണ്ടായിരുന്ന മോഡലിന് ഉയർന്ന വേരിയൻ്റുകളിൽ പോലും ഡ്യുവൽ എയർബാഗുകൾ മാത്രമേ നൽകിയിട്ടുള്ളൂ. ഇതോടൊപ്പം നിർമാണ നിലവാരത്തിലും മാറ്റമുണ്ടാവുന്നത് ആളുകളെ അടുപ്പിക്കും.

More from DriveSpark

Article Published On: Monday, May 6, 2024, 18:00 [IST]
English summary
New maruti suzuki swift top changes design interior safety engine and mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X