6.49 ലക്ഷത്തിന്റെ ബേസ് മോഡൽ വരെ കിടുവാണ്, പുത്തൻ സ്വിഫ്റ്റിന്റെ വേരിയന്റും ഫീച്ചറുകളും നോക്കാം

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജപ്പാനിൽ അവതരിപ്പിച്ച ഹാച്ച്ബാക്ക് മുൻഗാമിയേക്കാൾ കിടിലമായാണ് വന്നിരിക്കുന്നത്. 6.49 ലക്ഷം രൂപ മുതൽ 9.50 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ എത്തിയിരിക്കുന്ന കാറിന് വലിയ സ്വീകാര്യത തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.

LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ പുതിയ സ്വിഫ്റ്റ് ലഭിക്കും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 ടോക്കൺ തുക നൽകി കാർ ഇന്നു തന്നെ ബുക്ക് ചെയ്യാം. കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ വരും ആഴ്ച്ചകളിൽ പുത്തൻ സ്വിഫ്റ്റിനായുള്ള ഡെലിവറിയും ആരംഭിക്കും. എന്നാൽ പുത്തൻ സ്വിഫ്റ്റിന്റെ ഏത് വേരിയന്റി വാങ്ങുമെന്ന് കൺഫ്യൂഷടിച്ചിരിക്കുന്നവരാണോ നിങ്ങൾ. അവർക്കായി തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് എന്തെല്ലാം ഫീച്ചറുകൾ കിട്ടുമെന്ന് പറഞ്ഞുതരാം.

New Maruti Suzuki Swift

മാരുതി സ്വിഫ്റ്റ് LXi: കാറിന്റെ ബേസ് മോഡലായ VXi പതിപ്പിൽ ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, സ്റ്റീൽ വീലുകൾ, 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞില്ല, 6.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില നൽകേണ്ടി വരുന്ന സ്വിഫ്റ്റ് LXi വേരിയന്റിൽ സ്പീഡ് സെൻസിംഗ് ഡോർ ഓട്ടോ ലോക്ക്, മാനുവൽ എസി, കീലെസ് എൻട്രി സിസ്റ്റം, സെൻട്രൽ ലോക്കിംഗ്, 4-ഡോർ പവർ വിൻഡോ, സ്വമേധയാ ക്രമീകരിക്കാവുന്ന ORVM-കൾ, ടിൽറ്റ് സ്റ്റിയറിംഗ് ക്രമീകരണം, റിയർ ഡീഫോഗർ, അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റ് ഹെഡ്‌റെസ്റ്റുകൾ പോലുള്ള സംവിധാനങ്ങളപം മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

New Maruti Suzuki Swift

മാരുതി സ്വിഫ്റ്റ് VXi: ബേസ് മോഡലിൽ കിട്ടുന്ന ഫീച്ചറുകൾക്ക് പുറമെ അധികമായി മുടക്കുന്ന പൈസയ്ക്ക് വീൽ കവറുകൾ, റിയർ വ്യൂ മിററുകളിൽ ഇൻഡിക്കേറ്റർ, ബോഡി കളറുള്ള ORVM, ബോഡി കളർ ഡോർ ഹാൻഡിലുകൾ, റിയർ പാഴ്സൽ ട്രേ, സ്വമേധയാ ക്രമീകരിക്കാവുന്ന IRVM, ഏഴ് ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വോയ്സ് അസിസ്റ്റന്റ്, OTA അപ്ഡേറ്റ് പോലുള്ള സവിശേഷതകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സ്റ്റിയറിംഗ് മൌണ്ടഡ് കൺട്രോളുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാല് സ്പീക്കറുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, ടൈപ്പ്-എ ചാർജിംഗ് പോർട്ട് പോലുള്ള ഫീച്ചറുകളും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യും. VXi മാനുവലിന് 7.30 ലക്ഷവും എഎംടി വേരിയന്റിന് 7.80 ലക്ഷം രൂപയുമാണ് ചെലവാക്കേണ്ടി വരിക.

New Maruti Suzuki Swift

മാരുതി സ്വിഫ്റ്റ് VXi (O): മുകളിൽ പറഞ്ഞ ഫീച്ചറുകൾക്ക് പുറമെ VXi ഓപ്ഷണൽ മോഡലിന് അധികമായി സ്മാർട്ട് കീ ഉപയോഗിച്ച് എഞ്ചിൻ പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക്കലി ഫോൾഡബിളായ ORVM-കൾ, ജിയോ-ഫെൻസിംഗ്, അലക്‌സ എന്നിവയുൾപ്പെടെ കണക്റ്റഡ് കാർ ഫീച്ചറുകൾ ലഭിക്കും. VXi (O) മാനുവലിന് 7.57 ലക്ഷം രൂപയും ഇതിന്റെ എഎംടി പതിപ്പിന് 8.07 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.

മാരുതി സ്വിഫ്റ്റ് ZXi: എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, അലോയ് വീലുകൾ, ലഗേജ് ലാമ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 6 സ്പീക്കറുകൾ, വയർലെസ് ചാർജർ, വാഷറുള്ള റിയർ വൈപ്പർ, ഫോളോ-മീ-ഹോം ഫംഗ്‌ഷനോടുകൂടിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ എസി, റിയർ എസി വെന്റുകൾ പോലുള്ള ഫീച്ചറുകളാണ് സ്വിഫ്റ്റിന്റെ ഈ പതിപ്പ് വാങ്ങുന്നവരെ കാത്തിരിക്കുന്നത്.

New Maruti Suzuki Swift

ക്രമീകരിക്കാവുന്ന റിയർ സീറ്റ് ഹെഡ്‌റെസ്റ്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, റിയർ USB പോർട്ടുകൾ പോലുള്ള സംവിധാനങ്ങളും മാരുതി സ്വിഫ്റ്റ് ZXi വേരിയന്റ് വാങ്ങാനിരിക്കുന്നവർക്ക് ലഭിക്കും. ഇതിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലുകൾക്ക് 8.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം എഎംടി നോക്കുന്നവർക്ക് 8.80 ലക്ഷം രൂപയും പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരും.

മാരുതി സ്വിഫ്റ്റ് ZXi പ്ലസ്: ZXi മോഡലിൽ കിട്ടുന്ന ഫീച്ചറുകൾക്ക് പുറമെ ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഫ്രണ്ട് ഫൂട്ട്വെൽ ഇലുമിനേഷൻ, റിയർ പാർക്കിംഗ് ക്യാമറ, 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, അർക്കമിസ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ പോലുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ് ഈ ടോപ്പ് എൻഡ് വേരിയന്റ്.

New Maruti Suzuki Swift

ZXi പ്ലസിന്റെ മാനുവലിന് 9 ലക്ഷം രൂപയും എഎംടി പതിപ്പുകൾക്ക് 9.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഫീച്ചറുകളിൽ മാറ്റമുണ്ടെങ്കിലും എല്ലാ വേരിയന്റുകളിലും 1.2 ലിറ്റർ Z സീരീസ് NA പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് 80 bhp കരുത്തിൽ പരമാവധി 112 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവലിന് 24.8 കിലോമീറ്റർ മൈലേജും, എഎംടി ട്രാൻസിമിഷന് 25.75 കി.മീ. മൈലേജും കിട്ടുമെന്നാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Thursday, May 9, 2024, 16:37 [IST]
English summary
New maruti suzuki swift variants and features price explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X