ചക്ക വീണ് മുയല്‍ ചത്തതല്ല, ഡിസയറിന് പിന്നാലെ 5 സ്റ്റാര്‍ നേടാന്‍ സ്വിഫ്റ്റും! പറയാന്‍ കാരണമുണ്ട്

വാഹന ലോകത്ത് ഇപ്പോള്‍ സംസാര വിഷയം മാരുതി സുസുക്കിയാണ്. ഒരുകാലത്ത് മോശം സേഫ്റ്റി റേറ്റിംഗിന്റെ പേരില്‍ പഴികേട്ടിരുന്ന മാരുതി ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കാറായ ഡിസയര്‍ സെഡാന്‍ ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമിന് കീഴില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗുമായാണ് തിരിച്ചെത്തിയത്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കുന്ന ആദ്യത്തെ മാരുതി സുസുക്കി കാറാണ് ഡിസയര്‍. ഈ ഒരു കാര്‍ മോഡല്‍ അല്ലാതെ തന്നെ ഗ്രാന്‍ഡ് വിറ്റാര അടക്കം ഒന്നിലേറെ കാറുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ക്രാഷ് ടെസ്റ്റ് സൈറ്റില്‍ നിന്ന് ചോര്‍ന്ന ഗ്രാന്‍ഡ് വിറ്റാരയുടെ ചിത്രങ്ങളാണ് ഈ റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തിയത്. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന പുതിയ കാറുകള്‍ എല്ലാം നല്ല സേഫ്റ്റി വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറ ഡിസയറും സ്വിഫ്റ്റും തമ്മില്‍ അടിമുടി വ്യത്യസ്തമായാണ് കാണപ്പെടുന്നത്. ഡിസയര്‍ 5 സ്റ്റാര്‍ നേടിയതോടെ സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2024 maruti suzuki swift

പുതിയ ഡിസയര്‍ രൂപത്തിലും ഭാവത്തിലും സ്വിഫ്റ്റില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും രണ്ടും ഒരേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കപ്പെട്ടത്. അതിനാല്‍ മെക്കാനിക്കല്‍ ബേസ് ഒന്ന് തന്നെയാണ്. അധിക ഷീറ്റ് മെറ്റലുകളും എന്‍വിഎച്ച് കണ്‍ട്രോള്‍ വര്‍ധിച്ചതും കാരണം ഡിസയറിന് അല്‍പ്പം ഭാരമുണ്ട്. എന്നിരുന്നാലും അതേ പ്ലാറ്റ്ഫോമും സുരക്ഷാ സവിശേഷതകളും ഉപയോഗിച്ച് ഡിസയറിന് നേടാന്‍ കഴിഞ്ഞത് സ്വിഫ്റ്റും ആവര്‍ത്തിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ ഡീഫോഗര്‍, വൈഡ് ആംഗിള്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, പ്രെറ്റെന്‍ഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, മുന്‍സീറ്റുകള്‍ക്കും പിന്‍ സീറ്റിനും ബസറുള്ള സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയാണ് നാലാം തലമുറ സ്വിഫ്റ്റില്‍ വരുന്ന സേഫ്റ്റി ഫീച്ചറുകള്‍.

maruti suzuki dzire 5 star gncap

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), എല്ലാ സീറ്റുകള്‍ക്കും റിമൈന്‍ഡറോടുകൂടിയ 3-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, പിന്‍വശത്തെ ഔട്ട്ബോര്‍ഡ് സീറ്റുകള്‍ക്കായി ISOFIX മൗണ്ടുകള്‍, ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ഫീച്ചറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരുന്ന ഡിസയറാണ് മാരുതി ഇടിപ്പരീക്ഷയ്ക്ക് അയച്ചത്. അതുകൊണ്ട് തന്നെ പുതിയ സ്വിഫ്റ്റും ക്രാഷ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ നേടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

പുതിയ മാരുതി ഡിസയര്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയാണ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നിന്ന് 5-സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി സുസുക്കി വാഹനമായി മാറിയത്. പ്രെട്രോള്‍ വേരിയന്റുകള്‍ക്ക് തന്നെ 25 കിലോമീറ്ററിന് മുകളില്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഡിസയറിന് സേഫ്റ്റി റേറ്റിംഗില്‍ ലഭിച്ച ഈ എ പ്ലസും വില്‍പ്പനയില്‍ ഗുണകരമാകും.

2024 maruti suzuki swift interior

മാരുതി ഡിസയറും സ്വിഫ്റ്റും ഏകദേശം 2 പതിറ്റാണ്ടുകളായി വിപണിയിലുണ്ട്. നിരന്തരമായ അപ്ഡേറ്റുകള്‍ക്കൊപ്പം കാര്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം ശക്തമായി നിലനിര്‍ത്താന്‍ മാരുതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ മൈലേജ്, വില എന്നിവയേക്കാള്‍ കൂടുതലായി സേഫ്റ്റിക്ക് പ്രധാന്യം നല്‍കുന്നുവെന്ന ഗവേഷണ റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം.

പുതിയ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ Z12E നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി സ്വിഫ്റ്റിന് കരുത്ത് പകരുന്നത്. 80 bhp പവറും 112 Nm പീക്ക് പവറും ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു.

ഈ എഞ്ചിന്‍ മാനുവലില്‍ ലിറ്ററിന് 24.8 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ ലിറ്ററിന് 25.75 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റും ഓഫറിലുണ്ട്. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 68.8 bhp പവറും 101.8 Nm പീക്ക് പവറും ടോര്‍ക്കും നല്‍കുന്നു. കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.

5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കാന്‍ സാധിച്ചതോടെ മറ്റെല്ലാറ്റിനേക്കാളും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളിലെ വലിയൊരു പങ്കിനെ ആകര്‍ഷിക്കാന്‍ ഡിസയറിന് സാധിക്കും. ഇതോടൊപ്പം പുതിയ മാരുതി സ്വിഫ്റ്റിന്റെയും മറ്റ് മാരുതി കാറുകളുടെയും ക്രാഷ് ടെസ്റ്റ് സ്‌കോറിനായി നമുക്ക് കാത്തിരിക്കാം. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ രണ്ടാമത്തെ കാര്‍ ആയിരുന്നു മാരുതി സ്വിഫ്റ്റ്. ഡിസയറിന് സമാനമായി മികച്ച സേഫ്റ്റി റേറ്റിംഗ് കൂടി നേടാനായാല്‍ സ്വിഫ്റ്റിന്റെ കച്ചവടവും കൂടും.

More from DriveSpark

Article Published On: Saturday, November 9, 2024, 15:15 [IST]
English summary
New maruti suzuki swift will get 5 star safety rating these are the reasons for high chance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X