ബേസ് മോഡലിൽ വരെ എല്ലാമുണ്ട്, ആസ്റ്റർ ഇനി 9.98 ലക്ഷത്തിന് വാങ്ങാം, വിലക്കുറവിൽ ഞെട്ടി ക്രെറ്റ

ഹെക്‌ടറിലൂടെ ഏവരുടേയും മനസിലേക്ക് കുടിയേറി പാർത്തവരാണ് എംജി മോട്ടോർസ്. ഇന്ന് രാജ്യത്ത് കാണുന്ന മോഡേൺ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ട്രെൻഡിന് തുടക്കം കുറിച്ച പ്രമുഖ നിർമാതാക്കൾ കൂടിയാണിവർ. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം ഇത്രയധികം ചെത്തായതിന് കാരണവും എംജിയാണ്. 2021-ൽ ആദ്യമായി അവതരിപ്പിച്ച ആസ്റ്റർ എന്ന മിഡ്-സൈസ് എസ്‌യുവി ശരിക്കും സെഗ്മെന്റിലേക്ക് പല നൂതന ആശയങ്ങളും അവതരിപ്പിക്കുകയുണ്ടായി.

AI അധിഷ്ഠിതമായ ഫീച്ചറുകൾക്ക് പുറമെ ഈ ശ്രേണിയിൽ ആദ്യമായി ADAS കൊണ്ടുവന്നതും എംജി ആസ്റ്ററാണ്. നിർമിത ബുദ്ധിയുള്ള എസ്‌യുവി എന്ന വിശേഷണവുമായി എത്തിയ മോഡൽ പേഴ്സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്‍സ് ഉള്‍പ്പെടെയുള്ള ഹൈടെക് ഫീച്ചറുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തി. എതിരാളികൾക്കിടയിൽ നാം മനപൂർവം മറന്നുപോയ വാഹനം ഇപ്പോഴിതാ പൂർവാധികം ശക്തിയോടെ തിരികെയെത്തിയിരിക്കുകയാണ്.

2024 mg astor suv

ചില കിടിലൻ മാറ്റങ്ങളോടെ 2024 മോഡൽ ഇയർ അപ്ഡേറ്റുകൾക്ക് വിധേയമായി ഇന്ത്യയിൽ പുനവരതിച്ചിരിക്കുകയാണ് ആസ്റ്റർ എസ്‌യുവി. പുതുക്കിയ 2024 ആസ്റ്റർ ഇപ്പോൾ 9.98 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്ഷോറൂം വിലയിൽ സ്വന്തമാക്കാവുമാവും. സ്പ്രിന്റ് (പുതിയത്), ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മിഡ്-സൈസ് എസ്‌യുവി അങ്കംകുറിക്കാൻ ഇത്തവണ എത്തിയിരിക്കുന്നത്.

ലുക്കിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കാണാനാവില്ലെങ്കിലും ഫീച്ചറുകളിൽ ധാരാളിയായാണ് വാഹനത്തിന്റെ മിനുങ്ങിയുള്ള വരവ് തന്നെ. ഫീച്ചറുകളുടെ കാര്യത്തിൽ അപ്‌ഡേറ്റ് ചെയ്‌ത എംജി ആസ്റ്റർ ഐ-സ്‌മാർട്ട് 2.0, 80-ലധികം കണക്റ്റഡ് സവിശേഷതകൾ, ജിയോ-പവേർഡ് വോയ്‌സ് റെക്കഗ്നിഷൻ സിസ്റ്റം, ആന്റി-തെഫ്റ്റ് സവിശേഷതയുള്ള ഡിജിറ്റൽ കീ ഫംഗ്‌ഷൻ എന്നിവയെല്ലാം ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

2024 mg astor suv

പുതിയ ഫീച്ചറുകൾ, പുതിയ വേരിയന്റുകൾ, മുമ്പത്തേതിനേക്കാൾ കൂടുതൽ മൂല്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ടുള്ള മാറ്റം കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സഹായിക്കും. അതോടൊപ്പം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ലെവൽ 2 ADAS എന്നിവയും ആസ്റ്ററിന് മുതൽക്കൂട്ടായുണ്ട്.

പുതിയ സ്പ്രിന്റ് ബേസ് വേരിയന്റിൽ പോലും എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎൽ, ക്രോം ഘടകങ്ങൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോ എസി എന്നിവയാൽ സമ്പന്നമാണ്. മുൻമോഡലിലുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളിലാണ് 2024 എംജി ആസ്റ്റർ വിപണിയിലെത്തുന്നത്.

2024 mg astor suv

ആദ്യത്തെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യുണിറ്റിന് 110 bhp പവറിൽ 144 Nm torque വരെ നൽകാനാവും. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി തെരഞ്ഞെടുക്കാം. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ സാന്നിധ്യവും എസ്‌യുവിയിലുണ്ട്. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിൽ മാത്രം ലഭ്യമാവുന്ന ഈ എഞ്ചിന് 140 bhp കരുത്തിൽ 220 Nm torque വരെ വികസിപ്പിക്കാനാവുന്നതാണ്.

ഡ്യുവൽ ടോൺ വൈറ്റ് ബ്ലാക്ക്, ഹവാന ഗ്രേ, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് എംജി ആസ്റ്റർ വിപണിയിലെത്തുന്നത്. ഒപ്പം ഇന്റീരിയർ ട്രിം കളർ ഓപ്ഷനുകളിൽ ഡ്യുവൽ ടോൺ ഐക്കോണിക് ഐവറി, ടക്സീഡോ ബ്ലാക്ക്, ഡ്യുവൽ ടോൺ സാങ്രിയ റെഡ് എന്നിവയും ഉൾപ്പെടുന്നുണ്ട്. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി 15-ല്‍ അധികം സേഫ്റ്റി ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയിലെ ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലവേറ്റ്, സിട്രൺ C3 എയർക്രോസ് എന്നിവയുമായാണ് ആസ്റ്ററിന്റെ മത്സരം. ബ്രിട്ടീഷ് ബ്രാൻഡിന്റെ ഒരു ഭാഗം ഓഹരികൾ ഇന്ത്യൻ മുതലാളിക്ക് കൈകളിൽ ആയതോടെ ആളുകളിലേക്ക് കൂടുതൽ അടുക്കാനും എംജിക്കായിട്ടുണ്ട്.

More from DriveSpark

Article Published On: Friday, January 12, 2024, 17:32 [IST]
English summary
New mg astor suv launched in affordable price features variants specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X