ടാറ്റയുടെ കുത്തക തകർക്കാൻ 460 കി.മീ. റേഞ്ചുള്ള എംജിയുടെ ഇലക്‌ട്രിക് മൂന്നാമൻ, വരവിന് തീയതി കുറിച്ചു

ഇലക്‌ട്രിക് കാറുകളെ ഇന്ത്യയിൽ ജനകീയരാക്കിയത് ടാറ്റ മോട്ടോർസ് ആണെങ്കിലും ഇതിനെല്ലാം മുമ്പ് ഇവികളുടെ സാധ്യത മനസിലാക്കി കിടുക്കാച്ചിയായിട്ടുള്ള വാഹനം നമുക്ക് സമ്മാനിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുണ്ടായിരുന്ന ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഇതുവരെ ചീത്തപ്പേരൊന്നും കേൾപ്പിക്കാതെ കട്ടയ്ക്ക് നിൽക്കുന്ന ZS ഇവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഹ്യുണ്ടായി കോനയുടെ വിൽപ്പന മുഴുവൻ പിടിച്ചുകൊണ്ടുപോയ മോഡൽ ഇന്നും ശക്തനായാണ് നിൽക്കുന്നത്. പിന്നാലെ എംജി കോമെറ്റ് ഇവിയും കൊണ്ടുവന്ന് വൈദ്യുത കാർ ശ്രേണിയെ ഞെട്ടിക്കുകയും ചെയ്‌തു.

കാർ എന്ന സങ്കൽപം പൊളിച്ചെഴുതാൻ എത്തിയ കോമെറ്റ് ഇപ്പോൾ ഫാമിലികളുടെ ഇഷ്‌ട മോഡലായി മാറിയിട്ടുണ്ട്. ഇതിനു പിന്നാലെ എംജിയുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനം കൂടി ഇന്ത്യക്കാർക്കായി സമർപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. മാതൃരാജ്യമായ ചൈനയിൽ ബോജുൻ യുണ്ടുവോ എന്ന പേരിൽ അറിയപ്പെടുന്ന ക്ലൗഡ് ഇവിയായിരിക്കും രാജ്യം ഭരിക്കാൻ എത്തുക. ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്ന മോഡൽ എന്ന് വിപണിയിൽ എത്തുമെന്ന സൂചനയും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

New MG Cloud EV India Launch In September

എംജി ക്ലൗഡ് ഇവി സെപ്റ്റംബർ രണ്ടാം വാരത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. 4.3 മീറ്റർ നീളവും 2,700 മില്ലീമീറ്റർ വീൽബേസുമുള്ള കാറിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാവില്ല. വിലയുടെ കാര്യത്തിൽ ബ്രാൻഡിൻ്റെ ഹോട്ട് സെല്ലിംഗ് മോഡലായ ZS ഇവിയേക്കാൾ താങ്ങാനാവുന്നതായിരിക്കും ഇതെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അതായത് ഏകദേശം 20 ലക്ഷം രൂപയ്ക്ക് മുകളിൽ ക്ലൗഡിനെ വിപണം ചെയ്യാനാണ് എംജി മോട്ടോർസ് തയാറെടുക്കുന്നത്.

ബാറ്ററി പായ്ക്ക് ഉൾപ്പെടെ ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണം ഉള്ളതിനാലാവും എംജി ക്ലൗഡ് ഇവിക്ക് ഇത്രയും ആക്രമണാത്മകമായ രീതിയിൽ വിലനിർണയം നടത്താൻ കാരണമായിരിക്കുന്നത്. 4.3 മീറ്റർ നീളവും 2,700 മില്ലീമീറ്റർ വീൽബേസുമുള്ള ഇലക്ട്രിക് വാഹനം ഒരു എംപിവി പോലെയാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. കാഴ്ച്ചയിൽ 7 സീറ്ററിന്റെ മതിപ്പുണ്ടെങ്കിലും 5-സീറ്റർ ഇലക്ട്രിക് കാറാണിത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണേ.

New MG Cloud EV India Launch In September

വലിയ മുൻവശം, എൽഇഡി ലൈറ്റ് പാക്കേജ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മുൻവശത്തേക്ക് ഒഴുകുന്ന റൂഫ്‌ലൈൻ എന്നിവ പോലുള്ള വ്യത്യസ്‌തമായ ഘടകങ്ങളുള്ള ക്രോസ്ഓവർ ഡിസൈനുള്ളതിനാൽ ക്ലൗഡ് ഇവി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടേക്കും. ബമ്പറിൽ ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച സ്റ്റെപ്പ്ഡ് ഫ്രണ്ട്-എൻഡ് ഡിസൈൻ ഇതിന് സവിശേഷമായ രൂപം നൽകുന്നുമുണ്ട്. അങ്ങനെ മൊത്തത്തിൽ അലങ്കോലങ്ങൾ ഒന്നുമില്ലാതെ രൂപം വൃത്തിയോടെ നിലനിർത്താൻ എംജിക്കായിട്ടുണ്ട്.

ഇന്റീരിയറിലേക്ക് കയറുമ്പോൾ കാര്യങ്ങളാകെ മാറും. നൂതന സവിശേഷതകളാൽ സമ്പന്നമായ അകത്തളമാണ് എംജി ക്ലൗഡ് ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കിടിലമാണ്. 360 ക്യാമറകൾ, ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, ക്ലൈമറ്റ് കൺട്രോൾ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, ലെവൽ 2 ADAS, പവർഡ് സീറ്റുകൾ, സൺറൂഫ് എന്നിവ ഉൾപ്പെടുന്ന ഒരു വലിയ ഫീച്ചർ നിര തന്നെ കാർ വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്.

New MG Cloud EV India Launch In September

മുൻ സീറ്റ് ബാക്ക്‌റെസ്റ്റും 135-ഡിഗ്രി ബാക്ക്‌സീറ്റ് റിക്ലൈൻ ഫങ്ഷനുള്ള സോഫ മോഡ് എന്ന് വിളിക്കപ്പെടുന്ന പൂർണമായി ചരിക്കാനാവുന്ന സീറ്റുകളും കാറിന്റെ പ്രത്യേകതയാണ്. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ ഈയൊരു സവിശേഷത നിലനിർത്തിയേക്കുമോയെന്ന് കണ്ടറിയണം. വിദേശ വിപണികളിൽ 37.9kWh, 50.6kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളാണ് എംജി ക്ലൗഡ് ഇവിക്കുള്ളത്. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ ഇതിൽ ഏതായാരിക്കും നൽകുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

134 bhp പവറോളം നൽകാൻ ശേഷിയുള്ള ഫ്രണ്ട് ആക്‌സിൽ ഫിറ്റഡ് പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് ക്ലൗഡ് ഇവിയിലെ ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. ചെറിയ ബാറ്ററി സിംഗിൾ ചാർജിൽ 360 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ രണ്ടാമത്തെ വലിയ പായ്ക്ക് 460 കിലോമീറ്റർ റേഞ്ച് നൽകാനും പ്രാപ്‌തമാണെന്നാണ് എംജി മോട്ടോർ പറയുന്നത്. എന്തായാലും ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ 2024 സെപ്റ്റംബറിൽ ആശാൻ കളത്തിലെത്തും.

ഇത് ഇന്ത്യയിലെ എംജി മോട്ടോർസിന്റെ ഏറ്റവും പ്രീമിയം ഇവി ആയിരിക്കുമെന്നാണ് വിവരം. ഏകദേശം 25 ലക്ഷം മുതൽ 28 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന ക്ലൗഡ് ഇവി BYD e6 എംപിവിയുമായാവും മത്സരിക്കുക. ഇനി വില 20 ലക്ഷത്തിൽ താഴെ നിലനിർത്താനായാൽ ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര XUV400 എന്നിവയുമായി മത്സരിക്കാനും വാഹനം പ്രാപ്‌തമാവും. വേറിട്ടുനിൽക്കുന്ന എന്തെങ്കിലും ആഗ്രഹിക്കുന്ന ആധുനിക വണ്ടിഭ്രാന്തൻമാരെ ആകർഷിക്കാൻ ക്ലൗഡിനാവുമെന്നാണ് അനുമാനം.

More from DriveSpark

Article Published On: Monday, June 17, 2024, 10:15 [IST]
English summary
New mg cloud ev india to launch in september 2024 with 460 km range on a single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X