പുതിയ വേഷമണിഞ്ഞ് കാറുകളിലെ മഹാറാണി ഇന്ത്യയിലേക്ക്, അവതരണത്തിന് തീയതി കുറിച്ച് മിനി

ആഡംബര കാറുകൾക്ക് പേരുകേട്ട രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന ലോകമായി മാറിയിരിക്കുന്ന നാട്ടിലേക്ക് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്‌തരായ നിർമാതാക്കളെല്ലാം കടന്നുവന്നിരിക്കുകയാണിപ്പോൾ. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, പോർഷ, റോൾസ് റോയ്‌സ്, ബെന്റ്ലി, മസെരാട്ടി, ലംബോർഗിനി അങ്ങനെ എണ്ണംപറഞ്ഞ ബ്രാൻഡുകളെല്ലാം അണിനിരന്നുകഴിഞ്ഞു. വമ്പൻ വ്യവസായികളും സിമിനക്കാരുമാണ് ലക്ഷ്വറി കാറുകൾ വാങ്ങുന്നതിൽ കൂടുതലും താത്പര്യം കാണിക്കാറുള്ളത്. കൂട്ടത്തിൽ ഏവർക്കും പ്രിയം ജർമൻ വാഹന കമ്പനിയായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായുള്ള മിനിയെയാണ് (Mini).

മിനിയുടെ കൂപ്പർ മോഡലുകൾക്കാണ് ഫാൻസ് ഏറെയുള്ളത്. ഒതുക്കമുള്ള രൂപവും ആഡംബര കാറുകളെ തട്ടിച്ച് നോക്കുമ്പോഴുള്ള കുറഞ്ഞ വിലയുമെല്ലാം മിനി കൂപ്പറുകളുടെ പ്രത്യേകതയാണ്. കാണാൻ വളരെ ചെറുതാണെങ്കിലും ആള് പുലിയാണെന്ന് വേണം പറയാൻ. മാരുതിയുടെ ജനപ്രിയനായ സ്വിഫ്റ്റ് വരെ കോപ്പിയടിച്ചത് ഈ കൂപ്പർ കാറുകളുടെ അടിസ്ഥാന രൂപമാണെന്ന് വണ്ടിഭ്രാന്തൻമാർക്കെല്ലാം അറിയാം.

New Mini Cooper And Countryman Electric India Launch

മിനിയുടെ അവസാന കമ്പഷൻ എഞ്ചിൻ ആവർത്തനമായി നാലാംതലമുറ കൂപ്പർ പെട്രോൾ 3-ഡോർ ഹാച്ച്ബാക്കിനെ കമ്പനി അടുത്തിടെ വിദേശ വിപണികളിൽ പുറത്തിറക്കിയിരുന്നു. ഇതിന് ശേഷം ഇന്ത്യയിൽ കൂപ്പറിനും കൺട്രിമാൻ ഇലക്ട്രിക്കിനുമായുള്ള ബുക്കിംഗും ബ്രാൻഡ് തുടങ്ങിയിരുന്നു. കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് രണ്ട് മോഡലുകളുടേയും ലോഞ്ച് തീയതി മിനി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

വരാനിരിക്കുന്ന മിനി കാറുകൾ 2024 ജൂലൈ 24-നായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. താൽപ്പര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കൂടി മിനി കൂപ്പർ, കൺട്രിമാൻ ഇലക്ട്രിക് എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിലവിലെ തലമുറ ആവർത്തനത്തെ അപേക്ഷിച്ച് അധിക തുകയൊന്നും മുടക്കേണ്ടി വന്നേക്കില്ലെന്നാണ് സൂചന. ഇനി രണ്ട് വാഹനങ്ങളുടേയും പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കിയാലോ?

New Mini Cooper And Countryman Electric India Launch

2024 മിനി കൂപ്പർ: 2023 സെപ്റ്റംബറിൽ ആഗോളതലത്തിൽ പുറത്തിറക്കിയ മിനി കൂപ്പറിന്റെ പുതുതലമുറ മോഡൽ C, S എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക. മെക്കാനിക്കലായി കൂപ്പർ C പതിപ്പ് 1.5 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ഇത് പരമാവധി 154 bhp പവറാണ് നൽകുന്നത്.

നേരെമറിച്ച് പുതിയ കൂപ്പർ S മോഡൽ 201 bhp കരുത്തുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാവും ഉപയോഗിക്കുക. 1959-ലെ ഒറിജിനൽ കൂപ്പറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മിനി കൂപ്പറിന്റെ പുതുതലമുറയെയും ഡിസൈൻ ചെയ്‌തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും മുൻവശത്തെ ഒക്‌ടഗോണൽ ഗ്രില്ലും, ക്ലീൻ ലൈനുകളും പിന്നിലെ യൂണിയൻ ജാക്ക്-പ്രചോദിത ടെയിൽ ലാമ്പുകളും കാറിന്റെ അഴക് വർധിപ്പിക്കുന്നനുണ്ട്. ഇതോടൊപ്പം ഫ്ലഷ് ഡോർ ഹാൻഡിലുകളും കൂടി ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്.

New Mini Cooper And Countryman Electric India Launch

മിനി കൺട്രിമാൻ ഇലക്ട്രിക്: ബിഎംഡബ്ല്യു iX1 ഇവിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കൺട്രിമാൻ ഇലക്ട്രിക് എസ്‌യുവിയെ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര വിപണികളിൽ വാഹനം E, SE ALL4 വേരിയൻ്റുകളിൽ ലഭ്യമാണെങ്കിലും ഇന്ത്യയിൽ ഏത് മോഡലാവും എത്തുകയെന്ന് ഇതുവരെ സ്ഥിരീകരണമില്ല. രണ്ടും 64.7 kWh ബാറ്ററി പായ്ക്ക് കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

എന്നാൽ പെർഫോമൻസിന്റെ കാര്യത്തിലേക്ക് എത്തുമ്പോഴാണ് രണ്ട് വേരിയന്റുകൾക്കും വ്യത്യാസമുണ്ടാവുന്നത്. ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ മിനി കൺട്രിമാൻ ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് 'E' പതിപ്പ് 204 bhp പരമാവധി കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കും. അതേസമയം ടോപ്പ് സ്‌പെക്ക് SE മോഡലിൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണമാണുള്ളത്.

ഇത് 313 bhp പവറിൽ 493 Nm torque വരെ നൽകാനാണ് ക്രമീകരിച്ചിരിക്കുന്നത്. റേഞ്ചിലേക്ക് വരുമ്പോൾ മിനി കൺട്രിമാൻ ഇലക്ട്രിക് E വേരിയന്റ് സിംഗിൾ ചാർജിൽ 461 കിലോമീറ്റർ റേഞ്ചും ഇലക്ട്രിക് എസ്‌യുവിയുടെ SE ട്രിമ്മിന് 433 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുമാണ് നൽകാനാവുക. പുതിയ തലമുറയിലുള്ള മിനി കാറുകൾ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും (CBU) ഇന്ത്യൻ വിപണിയിലേക്ക് എത്തുക. വിലയുടെ കാര്യം അവതരണത്തോട് അനുബന്ധിച്ചായിരിക്കും വെളിപ്പെടുത്തുക.

More from DriveSpark

Article Published On: Friday, June 28, 2024, 17:46 [IST]
English summary
New mini cooper and countryman electric india launch date revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X