മുഖംമിനുക്കിയെത്താൻ ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി, സ്പൈ ചിത്രങ്ങൾ കണ്ട് ഞെട്ടി ടാറ്റ

ഇന്ത്യൻ വിപണിയിൽ ഹാച്ച്ബാക്കിന്റെ വിലയ്ക്കും എസ്‌യുവികൾ നിർമിച്ച് നൽകാമെന്ന് കാണിച്ചു തന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. മൂന്നര കൊല്ലം മുമ്പ് വെറും 4.99 ലക്ഷത്തിന് വിപണിയിലെത്തിച്ച മാഗ്നൈറ്റ് നിരത്തുകളിൽ വലിയ വിപ്ലവമാണ് കൊണ്ടുവന്നത്. വില വളരെ ചെറുതായിരുന്നെങ്കിലും സൗകര്യങ്ങൾക്കൊന്നും കുറവൊന്നുമുണ്ടായിരുന്നില്ലെന്ന് വേണം പറയാൻ.

360 ഡിഗ്രി ക്യാമറ പോലുള്ള മോഡേൺ ഫീച്ചറുകളും ഈ വിലയ്ക്ക് കമ്പനി നൽകുകയുണ്ടായി. എന്നാൽ പിന്നീട് ഈ കാലയളവിനുള്ളിൽ പല എതിരാളികളും സെഗ്മെന്റിലേക്ക് കടന്നുവന്ന് നിസാന് മുന്നിൽ ഓടിത്തുടങ്ങി. അങ്ങനെ വിൽപ്പന പതിയെ ഇടിയാൻ തുടങ്ങിയപ്പോൾ കോംപാക്‌ട് എസ്‌യുവിയെ മുഖംമിനുക്കി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വിപണിയിൽ ഇന്നുള്ള കടുത്ത മത്സരത്തെ അതിജീവിക്കാനുള്ള എല്ലാത്തരം സംഗതികളും കോർത്തിണക്കിയാണ് മാഗ്‌നൈറ്റിനെ ഇത്തവണയും ഒരുക്കുന്നതെന്നാണ് വിവരം.

എന്തായാലും നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണിപ്പോൾ. നിലവിൽ സബ് കോംപാക്‌ട് എസ്‌യുവിക്ക് എന്ത് മാറ്റങ്ങളാണ് ലഭിക്കുകയെന്ന് വ്യക്തമല്ല. എങ്കിലും മുന്നിലും പിന്നിലും പുതിയ ബമ്പറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ മാഗ്നൈറ്റിന്റെ ലൈറ്റിംഗ് ഘടകങ്ങളിൽ ചില അപ്‌ഡേറ്റുകളും ഉണ്ടായേക്കാം. ലംബോർഗിനി അവൻ്റഡോർ പോലെയുള്ള ഇൻ്റഗ്രേറ്റഡ് റൂഫ് സ്‌പോയിലറെല്ലാം അതേപടി നിലനിർത്താനാണ് സാധ്യത.

നിലവിലെ ഡാറ്റ്സൻ സ്റ്റൈലിൽ നിന്നും പൂർണമായും പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തിയാൽ സഭവം കളറാവും. നിലവിൽ പലർക്കും യോജിപ്പില്ലാത്ത സ്റ്റൈലാണ് വാഹനത്തിന്റെ ഫ്രണ്ട് ഗ്രിൽ. ഇതിലും മാറ്റമുണ്ടേൽ പൊളിക്കുമെന്ന് ഉറപ്പാണ്. വശക്കാഴ്ച്ചയിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നും കൊണ്ടുവരാൻ സാധ്യതയില്ലെങ്കിലും 16 ഇഞ്ച് അലോയ് വീലിന്റെ ഡിസൈനിൽ മാറ്റമുണ്ടാവും.

നിലവിൽ XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ വരുന്ന നിസാൻ മാഗ്നൈറ്റിന് 6 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയിലുള്ളത്. ഫെയ്‌സ്‌ലിഫ്റ്റ് ഉണ്ടാവുമെങ്കിലും മെക്കാനിക്കൽ നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

1.0 ലിറ്റർ NA മോഡലുകൾ 71 bhp പവറിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ മാഗ്നൈറ്റിന്റെ ടർബോ എഞ്ചിന് 99 bhp പവറിൽ 152 Nm torque വരെ നൽകാൻ കഴിയും. ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ 5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇവയൊക്കെ തന്നെയാവും വരാനിരിക്കുന്ന മോഡലിലേയും ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

ഇനി മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ നിസാൻ മാഗ്നൈറ്റിന്റെ മാനുവൽ വേരിയന്റുകൾക്ക് 19.35 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. അതേസമയം സിവിടി ഗിയർബോക്‌സിൻ്റെ ഇന്ധനക്ഷമത ലിറ്ററിന് 17.40 കിലോമീറ്ററാണ്. ടർബോ പെട്രോളിന് ഇത് 20 കിലോമീറ്ററും എഎംടി ഗിയർബോക്‌സിന് ലിറ്ററിന് 19.70 കിലോമീറ്റർ മൈലേജുമാണ് ജീപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവിയാണ് ഇപ്പോഴും നിസാൻ മാഗ്നൈറ്റ്. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കുമ്പോൾ വില അൽപം കൂടുതലായിരിക്കാനാണ് സാധ്യത. മാരുതി ഫ്രോങ്ക്സ്, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഹ്യുണ്ടായി എക്‌സ്‌റ്റർ, ഹ്യുണ്ടായി വെന്യു, സിട്രൺ C3, റെനോ കൈഗർ, കിയ സോനെറ്റ്, വരാനിരിക്കുന്ന സ്‌കോഡയുടെ സബ്-4 മീറ്റർ എസ്‌യുവി എന്നിവയ്‌ക്കെതിരെയാണ് നിസാൻ മാഗ്‌നൈറ്റ് മത്സരിക്കുക.

പുതിയ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 പകുതിയോടെ അതായത് ഉത്സവ സീസണോടെ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന. പഴയ പോലെ ഷോറൂമുകൾ കാലിയാവാതിരിക്കാനുള്ള നിസാന്റെ തന്ത്രങ്ങളിൽ മറ്റ് മോഡലുകളുടെ അവതരണവുമുണ്ട്. ഇതിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി, ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളിയായി X-ട്രെയിൽ പോലുള്ള സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് ഉൾപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, March 20, 2024, 16:52 [IST]
English summary
New nissan magnite facelift spied launch soon in india with major upgrades
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X