സ്വിഫ്റ്റിന്റെ പൈസക്ക് എസ്‌യുവി മുതലാളിയാവാം, 5.99 ലക്ഷത്തിന് പുത്തൻ മാഗ്നൈറ്റുമായി നിസാൻ; 20 കി.മീ. മൈലേജും

ഹാച്ച്ബാക്കുകളുടെ വിലയ്ക്ക് എസ്‌യുവി എന്നെങ്കിലും വാങ്ങാനാവുമെന്ന് വിചാരിച്ചിരുന്നവരേയല്ല നമ്മൾ. എന്നാൽ ഇതെല്ലാം പൊളിച്ചെഴുതി കൊണ്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ മാഗ്നൈറ്റ് എന്ന സബ്-4 മീറ്റർ എസ്‌യുവിയിലൂടെ ലോകത്തെ തന്നെ ഇത് കാണിച്ചുകൊടുത്തു. വെറും 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്പോർട് യൂട്ടിലിറ്റി വാഹനം പുറത്തിറക്കിയ നിസാന് അതോടെ ശുക്രനുദിക്കുകയായിരുന്നു. മാഗ്നൈറ്റിന്റെ വരവോടെ വന്നവരും പോയവരുമെല്ലാം ഷോറൂമുകളുടെ മുന്നിൽ വരിനിൽക്കുകയായിരുന്നു. കാർ വാങ്ങാൻ പ്ലാനില്ലാത്തവർ പോലും ഈ വണ്ടിയുടെ മുന്നിൽ വീണുപോയവരാണ്. 2020 ഡിസംബറിലായിരുന്നു എസ്‌യുവിയുടെ വരവ്.

ഇന്ന് നാല് വർഷത്തോളമായപ്പോൾ സെഗ്മെന്റിലെ എതിരാളികളെല്ലാം മോഡേണായി. അങ്ങനെ പിൻനിരയിലേക്ക് മാഗ്നൈറ്റ് തള്ളപ്പെടുകയും ചെയ്‌തു. എങ്കിലും വിലയും ഡിസൈനും ഫീച്ചറുകളുമെല്ലാം കാലാതീതമാണെന്ന് പറയാതെ വയ്യ. എങ്കിലും അൽപം ഇടിവെട്ടാനാവുള്ള ശ്രമത്തിൽ മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ് നിസാൻ. അതും മാരുതി സ്വിഫ്റ്റിനേക്കാൾ വിലക്കുറവിലാണ് പുത്തൻ പതിപ്പ് എത്തുന്നതെന്ന് കേട്ടാൽ പലരും അമ്പരന്നേക്കാം.

New Nissan Magnite Facelift SUV Launched

5.99 ലക്ഷം രൂപയുടെ പ്രാരംഭ വില നിർത്തിയാണ് മുഖംമിനുക്കിയ എസ്‌യുവി വിപണനത്തിന് എത്തുന്നത്. ആദ്യം വാങ്ങുന്ന 10,000 ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ പ്രാരംഭ വില ബാധകമാവുകയെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. അതിന് ശേഷം വിലയിൽ മാറ്റമുണ്ടായേക്കാം. ടോപ്പ് എൻഡിന് 11.50 ലക്ഷമാണ് വില വരിക. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ആറ് വേരിയൻ്റുകളിലായി രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ട്രാൻസ്മിഷൻ ചോയ്‌സുകളുമായാണ് നിസാന്റെ കുഞ്ഞൻ എസ്‌യുവി കളംനിറയാൻ എത്തിയിരിക്കുന്നത്.

ഇനി മാറ്റങ്ങളിലേക്ക് കടന്നാൽ ആദ്യ കാഴ്ച്ചയിൽ ഇതിൽ എന്ത് മാറ്റമിരിക്കുന്നുവെന്ന് വിചാരിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. അത് സത്യമാണെങ്കിലും കാര്യങ്ങൾ കൂടുതൽ പുതുമയുള്ളതാക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ക്രോം, ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങൾ ഉള്ള വിശാലവും വലുതുമായ പുതിയ ഗ്രില്ലാണ് അതിൽ ഏറ്റവും ശ്രദ്ധേയം. പഴയ രൂപമാണെങ്കിലും അതിലെ പാറ്റേണിലാണ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

New Nissan Magnite Facelift SUV Launched

ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്. എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും പുതിയ സിഗ്നേച്ചർ ശൈലി സ്വീകരിച്ചിട്ടുമുണ്ടെന്നാണ് നിസാൻ അവകാശപ്പെടുന്നത്. വശങ്ങളിലേക്ക് നീങ്ങിയാലും കാര്യമായ നവീകരണങ്ങളൊന്നും കാണാനില്ല. പുതിയ ഡിസൈനിലൊരുക്കിയ 16 ഇഞ്ച് അലോയ് വീലുകളിൽ മാറ്റങ്ങൾ ഒതുക്കിയിരിക്കുകയാണ്.

പിന്നിൽ ടെയിൽ ലാമ്പുകളുടെ ആകൃതി ഒന്നാണെങ്കിലും ലൈറ്റിംഗിൽ പുതുമയുണ്ട്. ഇതിന് പുതിയ സൺറൈസ് കൂപ്പർ കളർ ഷേഡും ലഭിക്കുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കായി പഴയ മാഗ്‌നൈറ്റിൻ്റെ ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ കോപ്പർ, ബ്ലാക്ക് ലേഔട്ടാണ് ഇത്തവണ നിസാൻ സമ്മാനിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലിലെ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷ് ഇപ്പോൾ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

New Nissan Magnite Facelift SUV Launched

ഡോർ പാഡുകളിൽ പുതിയ ടെക്സ്ചർഡ് പാനലുകൾ, ഡ്യുവൽ-ടോൺ ലെതർട്ടെ അപ്ഹോൾസ്റ്ററി, ഡാഷ്ബോർഡിലും ഡോർ പാഡുകളിലും പുതിയ 4-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എസി വെൻ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ തുടങ്ങിയ കിടിലൻ ഫീച്ചറുകളെല്ലാം മുമ്പോട്ട് കൊണ്ടുപോവാനും നിസാൻ തയാറായിട്ടുണ്ട്.

പുതുക്കിയ ഗ്രാഫിക്‌സ്, പുതിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പുതിയ ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിമോട്ട് സ്റ്റാർട്ടോടുകൂടിയ പുതിയ കീ ഫോബ്, അപ്‌ഡേറ്റ് ചെയ്‌ത 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മാഗ്നൈറ്റിന് ലഭിക്കുന്നുണ്ട്. ഇലക്ട്രിക് സൺറൂഫ് ഫീച്ചർ ഇത്തവണയും മാഗ്നൈറ്റിലേക്ക് എത്തിയിട്ടില്ല. ആറ് എയർബാഗുകൾ, ഇഎസ്‌സി, ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി കിട്ടും.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്.

5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാനുവലിൽ 20 കിലോമീറ്ററും സിവിടി ടർബോ വേരിയൻ്റുകൾക്ക് 17.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നിസാൻ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, October 4, 2024, 15:11 [IST]
English summary
New nissan magnite facelift suv launched with updates price starts from 5 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X