പാട്ട്കേട്ട് അടിച്ചുപൊളിച്ച് പോവാം, 17 കി.മീ. മൈലേജുള്ള ഓട്ടോമാറ്റിക് എസ്‌യുവിയെ സെറ്റപ്പാക്കി നിസാൻ

വെറും 4.99 ലക്ഷം രൂപയ്ക്ക് എസ്‌യുവി പുറത്തിറക്കി ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിച്ചവരാണ് നിസാൻ. ആരും തിരിഞ്ഞുനോക്കാതിരുന്ന ഷോറൂമുകളിൽ പൂരത്തിന്റെ തിരക്കുണ്ടാക്കിയ മോഡലായിരുന്നു മാഗ്നൈറ്റ്. ഇപ്പോൾ ആധുനിക എതിരാളികൾക്കിടയിൽ കിടന്ന് അൽപം വീർപ്പുമുട്ടുന്നുണ്ടെങ്കിലും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

അതിനു മുന്നോടിയായി നിലവിലെ വേരിയന്റ് ലൈനപ്പിലെ ഗെസ എഡിഷന് ചില മാറ്റങ്ങൾ സമ്മാനിച്ച് പുറത്തിറക്കിയിരിക്കുകയാണ് നിസാൻ. കോംപാക്‌ട് എസ്‌യുവിയുടെ ഗെസ എഡിഷൻ്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായാണ് ജാപ്പനീസ് ബ്രാൻഡ് മാഗ്‌നൈറ്റിന്റെ ഗെസ സ്‌പെഷ്യൽ എഡിഷൻ എന്ന പേരിൽ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

New Nissan Magnite GEZA Special Edition Launched

ഈ പുതിയ മോഡൽ ടർബോ പെട്രോൾ സിവിടി ഓട്ടോമാറ്റിക് പതിപ്പിലാണ് വിപണിയിൽ എത്തുന്നത്. 9.84 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാഗ്നൈറ്റ് ഗെസ സ്‌പെഷ്യൽ എഡിഷൻ സ്വന്തമാക്കാനാവുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സംഗീത പ്രേമികളെ ലക്ഷ്യം വച്ചുള്ള കൂടുതൽ പ്രീമിയം ഇൻഫോടെയ്ൻമെൻ്റ് പാക്കേജുമായി എസ്‌യുവിയെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

9 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പ്രീമിയം ജെബിഎൽ സ്പീക്കറുകൾ, ട്രാക്ക് ലൈനുകളുള്ള റിയർ വ്യൂ ക്യാമറ, ആപ്പുകൾ വഴി നിയന്ത്രിക്കുന്ന ആംബിയൻ്റ് ലൈറ്റ്, പുതിയ ബീജ് അപ്‌ഹോൾസ്റ്ററി, ഗെസ എഡിഷൻ ബാഡ്‌ജിംഗ് എന്നിവയാണ് മാഗ്നൈറ്റ് എസ്‌യുവിയുടെ ഈ സ്പെഷ്യ്ൽ വേരിയന്റിന്റെ സവിശേഷതകളിൽ എടുത്തു പറയാനാവുന്നത്.

New Nissan Magnite GEZA Special Edition Launched

എസ്‌യുവിയുടെ ഏത് സിവിടി വേരിയന്റിലും കിട്ടുന്നതിൽ വെച്ച് ഏറ്റവും അഡ്വാൻസ്‌ഡായിട്ടുള്ള പുതിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും നിസാൻ പറഞ്ഞു. മാഗ്‌നൈറ്റ് എസ്‌യുവിയുടെ ഗെസ പതിപ്പ് 2023-ലാണ് ആദ്യമായി വിപണിയിൽ എത്തുന്നത്. ഇത് XL, XV വേരിയൻ്റുകൾക്ക് താഴെയായി സ്ഥാപിച്ചതോടെ വാങ്ങാൻ ആളുകൾ ഇരച്ചെത്തുകയും ചെയ്‌തു.

അങ്ങനെ ഒരു വർഷം കൊണ്ട് നിസാൻ മാഗ്‌നൈറ്റിനെ 30,000 യൂണിറ്റ് വിൽപ്പന മറികടക്കാനും ഗെസ എഡിഷൻ സഹായിച്ചു. കഴിഞ്ഞ വർഷത്തെ ഗെസ സ്പെഷ്യൽ എഡിഷൻ്റെ വൻ വിജയത്തെ തുടർന്ന് മാഗ്‌നൈറ്റിൻ്റെ ഏറ്റവും പുതിയ വേരിയൻ്റ് അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. താങ്ങാനാവുന്ന വിലനിലവാരത്തിൽ പ്രീമിയം ഫീച്ചറുകൾ ഓഫർ ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്.

New Nissan Magnite GEZA Special Edition Launched

നിസാൻ മാഗ്നൈറ്റ് ഗെസ സ്പെഷ്യൽ എഡിഷനിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് ഏകദേശം 99 bhp കരുത്തിൽ പരമാവധി 160 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മാഗ്നൈറ്റിന്റെ ബേസ് മോഡലുകളിലെ പെർഫോമൻസിൽ സംതൃപ്തരല്ലാത്തവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ മോഡലുകളിൽ ഒന്നാണിത്.

ഇനി ബജറ്റ് വിലയിൽ എസ്‌യുവി നോക്കുന്നവർക്കാണെങ്കിലും നിസാൻ മാഗ്നൈറ്റിന്റെ 1.0 ലിറ്റർ NA പെട്രോൾ എഞ്ചിൻ മോഡലുകളുംതെരഞ്ഞെടുക്കാനാവും. മാനുവൽ, എഎംടി ഗിയർബോക്‌സുകളിൽ എത്തുന്ന ഈ എഞ്ചിന് 72 bhp കരുത്തിൽ 96 Nm torque ആണ് സൃഷ്‌ടിക്കാനാവുക. അതായത് വളരെ അണ്ടർ പവറായുള്ള വേരിയന്റാണിതെങ്കിലും സിറ്റി യാത്രകൾക്കെല്ലാം ധാരാളമായിരിക്കും. ഇന്ധനക്ഷമതയിലായാലും മാഗ്നൈറ്റ് മോശക്കാരനല്ല.

New Nissan Magnite GEZA Special Edition Launched

19.70 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാഗ്നൈറ്റ് എഎംടിയിൽ കമ്പനി അവകാശപ്പെടുന്നത്. അതേസമയം എസ്‌യുവിയുടെ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് 19.35 കിലോമീറ്റർ മൈലേജാണ് പറയുന്നത്. വിജയകരമായ നാലാം വർഷം പൂർത്തിയാക്കുന്ന വേളയിൽ അടിപൊളി മാറ്റങ്ങളാണ് മാഗ്നൈറ്റിലേക്ക് കൊണ്ടുവരാൻ കരുതിവെച്ചിരിക്കുന്നതെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം.

മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തോടെ നിരത്തുകളിൽ എത്തിത്തുടങ്ങും. അടിസ്ഥാന രൂപം നിലനിർത്തുമെങ്കിലും പുതുമയുള്ളതാക്കാൻ എക്സ്റ്റീരിയറിൽ കാര്യമായ നവീകരണങ്ങൾ ഉണ്ടാവും. എന്നാൽ മെക്കാനിക്കൽ വശങ്ങളെല്ലാം നിലവിലെതു പോല തന്നെയായിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യയിൽ ഹ്യുണ്ടായി എക്സ്റ്റർ, ടാറ്റ പഞ്ച്, ടാറ്റ നെക്സോൺ, മാരുതി ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു പോലുള്ള വമ്പൻമാരുമായാണ് മാഗ്നൈറ്റിന്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Thursday, May 23, 2024, 15:29 [IST]
English summary
New nissan magnite geza special edition launched with cvt automatic gearbox price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X