സരിൻ വലത്തു നിന്നും ഇടത്തേക്ക് പോയപ്പോൾ ഇടത്ത് നിന്നും വലത്തേക്ക് മാറി ഡസ്റ്റർ, അടുത്ത ഇലക്ഷന് മുമ്പ് ഇന്ത്യയി

രാഷ്ട്രീയ കേരളം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചൂടുപിടിച്ച ചർച്ചയിൽ ഏർപ്പെട്ട സംഗതിയായിരുന്നു പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പി സരിൻ കോൺഗ്രസിൽ നിന്നും സിപിഎമ്മിന്റെ സ്ഥാനാഥിയായതിന് പിന്നാലെ ബിജെപി വിട്ട് കോൺഗ്രസിലേക്ക് സന്ദീപ് വാര്യരും കൂടുമാറിയത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. രാഷ്ട്രീയത്തിൽ ഇത്തരത്തിലുള്ള കൂടുമാറ്റങ്ങൾ പണ്ടുമുതലേ ഉള്ളതാണല്ലോ. എന്തായാലും കാറുകളിലും ഇപ്പോൾ ഒരു കൂടുമാറ്റം നടന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇതുവരെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറായിരുന്ന ഏറ്റവും പുതിയ റെനോ ഡസ്റ്റർ എസ്‌യുവി റൈറ്റ് ഹാൻഡ് ഡ്രൈവ് സെറ്റപ്പുമായി പുറത്തിറങ്ങിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കൻ വിപണിക്കായാണ് റെനോ ഡസ്റ്റർ റൈറ്റ് ഹാൻഡ് ഡ്രൈവ് രൂപത്തിൽ അവതരിച്ചിരിക്കുന്നത്. അടുത്ത വർഷം ഇന്ത്യയിലേക്കും എത്തുന്നതിന്റെ സൂചനയാണ് ഇടത്തു നിന്നും വലത്തേക്കുള്ള ഡ്രൈവിംഗ് മാറ്റം. 2025 മാർച്ചിലാവും ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി വാഹനം ലോഞ്ച് ചെയ്യുകയെന്നാണ് വിവരം. എസ്‌യുവിയുടെ റൈറ്റ് ഹാൻഡ് ഡ്രൈവ് (RHD) മോഡലിന് സമാനമാണ് പുതിയ ലൈഫ്റ്റ് ഹാൻഡ് ഡ്രൈവ് പതിപ്പും.

New Renault Duster Right Hand Drive Model Unveiled

റെനോയുടെ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ ഡസ്റ്റർ എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. ഈ പുതിയ പ്ലാറ്റ്‌ഫോം യാത്രക്കാർക്കും ലഗേജ് റൂമിനും ഇടം വർധിപ്പിക്കാൻ സഹായിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഇന്ത്യൻ മോഡലിനെ സംബന്ധിച്ചിടത്തോളം വിലകൾ മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിന് CMF-B വളരെയധികം പ്രാദേശികവൽക്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

പുതുപുത്തൻ റെനോ ഡസ്റ്ററിന് മൊത്തത്തിൽ 4,340 മില്ലീമീറ്റർ നീളവും 2,657 മില്ലീമീറ്റർ വീൽബേസും ഉണ്ടായിരിക്കുമെന്നാണ് റെനോ വ്യക്തമാക്കിയിരിക്കുന്നത്. അതായത് മുൻഗാമിയേക്കാൾ വലിപ്പമുള്ളതായിരിക്കും നിലവിലെ മോഡലെന്ന് സാരം. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ 2025 ഡസ്റ്ററിന് Y-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയ എയർ വെൻ്റുകളുള്ള ബമ്പർ, ഇൻ്റഗ്രേറ്റഡ് റൗണ്ട് ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

New Renault Duster Right Hand Drive Model Unveiled

പിൻഭാഗത്തേക്ക് വന്നാൽ Y-ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും പുതുക്കിയ ബമ്പറുമായിരിക്കും എസ്‌യുവിയെ കിടിലമാക്കുക. എക്സ്റ്റീരിയർ കിടിലമാക്കിയത് പോലെ തന്നെ ഇന്റീരിയറും പ്രീമിയമാക്കിയാണ് റെനോ പണികഴിപ്പിച്ചിരിക്കുന്നത്. റെനോ ഡസ്റ്ററിന് 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററും പുതിയ 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതുപോലെ തന്നെ മോഡേൺ ഫീച്ചറുകളുടെ അകമ്പടിയും കൂടിയാവുന്നതോടെ സംഗതി കളറാവും.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, ആർക്കമിസ് 3D സൗണ്ട് സിസ്റ്റം, ലൈവ് ട്രാഫിക് ഡാറ്റയുള്ള നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാല് വീലിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് പോലുള്ള ഫീച്ചറുകളാൽ റെനോയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം സമ്പന്നമാണ് കേട്ടോ.

New Renault Duster Right Hand Drive Model Unveiled

ആഗോള വിപണിയിൽ ഡസ്റ്ററിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയം ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന 1.6 ലിറ്റർ പെട്രോൾ യൂണിറ്റ് തന്നെയാണ്. 140 bhp കരുത്തിൽ 148 Nm torque നൽകുന്ന എഞ്ചിന് 24.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ അവകാശപ്പെടുന്നത്. ബ്രേക്ക് റീജനറേഷൻ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന 1.2 kWh ബാറ്ററി പായ്ക്കും എഞ്ചിനൊപ്പം ജോടിയാക്കിയിട്ടുണ്ട്.

മാത്രമല്ല, എഞ്ചിൻ എപ്പോഴും ഇലക്ട്രിക്കിലാണ് സ്റ്റാർട്ടാവുന്നത് എന്നതിനാൽ ഇന്ധന നഷ്ടമൊന്നും വരികയുമില്ല. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ ഇത് ലഭിക്കുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്തായാലും മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ തൂക്കാനുള്ള സംവിധാനങ്ങളെല്ലാം റെനോയുടെ ഏറ്റവും പുതിയ എസ്‌യുവിയിലുണ്ടാവുമെന്ന് ഉറപ്പാണ്. ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും അടുത്ത വർഷം മുതൽ കൂടുതൽ വിയർക്കുകയും ചെയ്യും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Source

More from DriveSpark

Article Published On: Monday, November 18, 2024, 9:52 [IST]
English summary
New renault duster right hand drive model unveiled india launch next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X