500 പേർക്ക് മാത്രം കിട്ടുന്ന സ്കോഡയുടെ 5-സ്റ്റാർ സെഡാൻ വിപണിയിൽ; വിറ്റുതീരും മുമ്പ് ഒന്ന് വാങ്ങിയാലോ?

സെഡാൻ എന്നുകേൾക്കുമ്പോഴേ ഓർമ വരുന്ന രണ്ട് ബ്രാൻഡുകളാണ് ഹോണ്ടയും സ്കോഡയും. സിറ്റിയെന്ന സി-സെഗ്മെന്റ് മോഡലിലൂടെയാണ് ജാപ്പനീസ് ബ്രാൻഡ് കളംനിറഞ്ഞതെങ്കിൽ സ്കോഡ രാജാവായത് ഒക്‌ടാവിയ, റാപ്പിഡ്, സൂപ്പർ പോലുള്ള വമ്പൻമാരുമായാണ്. ആദ്യകാലത്ത് ഉയർന്ന മെയിന്റനൻസിന്റെ പേരിൽ പഴികേൾക്കേണ്ടി വന്നിരുന്നുവെങ്കിലും യൂറോപ്യൻ നിലവാരത്തിലുള്ള കാറുകളായിരുന്നു സ്കോഡ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നത്.

നിർത്തലാക്കിയെങ്കിലും ഇന്നും ഒക്‌ടാവിയ പോലുള്ള വാഹനങ്ങൾക്ക് പ്രത്യേക ഫാൻബേസാണ് രാജ്യത്തുള്ളത്. ഇന്ന് എസ്‌യുവികളാണ് അരങ്ങുവാഴുന്നതെങ്കിലും സെഡാനുകൾക്ക് ആവശ്യക്കാരുണ്ടെന്ന് മനസിലാക്കിയ ചുരുക്കം ചില നിർമാതാക്കളിൽ ഒരാളാണ് ഈ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ്. മിഡ്-സൈസ് എസ്‌യുവികൾ വിരാജിക്കുന്ന അതേ നില നിലവാരത്തിൽ സ്ലാവിയ പുറത്തിറക്കാൻ കാണിച്ച ധൈര്യവും സമ്മതിക്കണം.

New Skoda Slavia Style Edition Launched

എന്തായാലും വെന്നിക്കൊടി പാറിച്ച മുന്നേറുന്ന സ്ലാവിയ സെഡാൻ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും സ്കോഡ മടികാണിക്കാറില്ല. അതിന്റെ ഭാഗമായിതാ സെഡാൻ ശ്രേണിയിലേക്ക് ഒരു ലിമിറ്റഡ് എഡിഷൻ മോഡലിനെ കൊണ്ടുവന്നിരിക്കുകയാണ് സ്കോഡ. അടുത്തിടെ കാറിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച നാഴികക്കല്ലും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പിന്നിട്ടിരുന്നു. ഇതിന്റെ ആഘോഷമായാണ് പുതിയ മോഡൽ വന്നെത്തിയിരിക്കുന്നത്.

ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് താണ്ടിയതിന്റെ ആഘോഷത്തിനായി സ്ലാവിയ സ്റ്റൈൽ എഡിഷനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 19.13 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ വെറും 500 യൂണിറ്റുകൾ മാത്രമാണ് വാങ്ങാൻ കിട്ടുക. പുതിയ ലിമിറ്റഡ് എഡിഷൻ ഓഫറിന് അതിന്റെ സ്റ്റാൻഡേർഡ് വേരിന്റിനേക്കാൾ ഏകദേശം 30,000 രൂപയാണ് അധികമായി മുടക്കേണ്ടി വരിക.

New Skoda Slavia Style Edition Launched

പക്ഷേ അധികമായി മുടക്കുന്ന തുകയ്ക്ക് നിരവധി ഫീച്ചർ അപ്‌ഗ്രേഡുകൾ ലഭിക്കുന്നുണ്ടെന്ന് സ്കോഡ ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ സ്ലാവിയ സ്റ്റൈൽ എഡിഷൻ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനോടുകൂടിയ ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയൻ്റിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഡാർക്ക് ബ്ലാക്ക് ബി പില്ലറുകൾ, ബ്ലാക്ക് മിറർ കവറുകൾ, ബ്ലാക്ക് റൂഫ് ഫോയിൽ എന്നിവയിൽ മോഡലിന് 'എഡിഷൻ' ബാഡ്ജ് ലഭിക്കുന്നു.

ഇന്റീരിയറിലേക്ക് വന്നാൽ 'സ്ലാവിയ' ബ്രാൻഡഡ് സ്കഫ് പ്ലേറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്റ്റിയറിംഗ് വീലിൽ ഒരു 'എഡിഷൻ' ബാഡ്ജും കാണാം. ലിമിറ്റഡ് എഡിഷൻ ഓഫറിൽ ഡ്യുവൽ ഡാഷ്‌ക്യാമും സ്‌കോഡ ലോഗോ പ്രൊജക്ഷനോടുകൂടിയ പാഡിൽ ലാമ്പുകളും സജ്ജീകരിച്ചിരിക്കുന്നതും പ്രീമിയം അനുഭവം നൽകാൻ സഹായിക്കുന്ന കാര്യമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും അകത്തളത്തിലെ സവിശേഷതയാണ്.

New Skoda Slavia Style Edition Launched

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് ആങ്കറേജുകൾ എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ സന്നാഹങ്ങളും സെഡാനിൽ സ്റ്റാൻഡേർഡായി തന്നെ ലഭ്യമാവുന്ന കാര്യമാണ്. സ്ലാവിയ സ്റ്റൈൽ എഡിഷൻ കാൻഡി വൈറ്റ്, ബ്രില്യൻ്റ് സിൽവർ അല്ലെങ്കിൽ ടൊർണാഡോ റെഡ് കളർ ഓപ്ഷനുകളിൽ ബ്ലാക്ക് റൂഫ്, ORVM എന്നിവയിൽ മാത്രമേ ലഭ്യമാകൂ.

7-സ്പീഡ് സിഎസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് സ്ലാവിയ സെഡാന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന് തുടിപ്പേകുന്നത്. ഇത് 148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ സ്ലാവിയയ്ക്ക് 5-സ്റ്റാർ റേറ്റിംഗും നേടാനായിട്ടുണ്ട്. ഇന്ന് രാജ്യത്ത് വിൽപ്പനയിലുള്ള ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമിത കാറുകളിലൊന്ന് കൂടിയാണെന്നതും ശ്രദ്ധേയമാണ്.

New Skoda Slavia Style Edition Launched

തങ്ങളുടെ ഉപഭോക്താക്കൾക്കായി വളരെ സവിശേഷവും എന്നാൽ ഉയർന്ന മൂല്യമുള്ളതുമായ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് സ്ലാവിയ സ്റ്റൈൽ എഡിഷനെന്ന് ലോഞ്ചിനെ കുറിച്ച് സംസാരിച്ച സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനീബ പറഞ്ഞു. ഇന്ത്യക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത MQB-A0-IN പ്ലാറ്റ്‌ഫോമിൽ നിർമിച്ച സ്ലാവിയ സെഡാൻ കുറഞ്ഞ മെയിന്റനെൻസ് ചെലവുകൾ, ഉയർന്ന പ്രാദേശികവൽക്കരണം, വേഗത്തിലുള്ള സർവീസ് ടേൺ എറൗണ്ട് ടൈം എന്നിവയിൽ ശ്രദ്ധ ഉൾക്കൊള്ളിച്ചാണ് പണിതെടുത്തിട്ടുള്ളത്.

More from DriveSpark

Article Published On: Wednesday, February 14, 2024, 16:12 [IST]
English summary
New skoda slavia style edition launched price features specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X