ആ മോഡൽ നിർത്തലാക്കി, പകരം 6.65 ലക്ഷത്തിന്റെ കാറിലേക്ക് കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി ടാറ്റ

ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഇൻഡിക്കയ്ക്ക് ശേഷം ടാറ്റയ്ക്ക് ശുക്രൻ കൊണ്ടുവന്ന മോഡലാണ് ടിയാഗോ. കോംപാക്‌ട് ഹാച്ച് വിഭാഗത്തിൽ സേഫ്റ്റിയും ഫീച്ചറുകളും ബിൽഡ് ക്വാളിറ്റിയും എല്ലാം ഒന്നിച്ച് നൽകിയതാണ് ടിയാഗോയെ ഇത്രയും ഹിറ്റാക്കിയത്. പിന്നീടങ്ങോട്ട് രത്തൻ ടാറ്റയുടെ കമ്പനിക്ക് നല്ലകാലമായിരുന്നു. പുറത്തിറക്കുന്ന എല്ലാ മോഡലുകളും ആളുകൾ ഏറ്റെടുത്തു. അതിന്റെ പ്രധാന കാരണം സേഫ്റ്റി തന്നെയായിരുന്നുവെന്ന് വേണം പറയാൻ. അങ്ങനെ മാരുതി അരങ്ങ് വാണിരുന്ന നിരയിലെ നല്ലൊരു വിൽപ്പന കൈപ്പിടിയിലാക്കാനും ബ്രാൻഡിനായി. പക്ഷേ അപ്പോഴും മെയിൻ എതിരാളികളായിരുന്ന മാരുതി സുസുക്കിയും ഹ്യുണ്ടായിയും പിടിച്ചു നിന്ന ശ്രേണിയായിരുന്നു പ്രീമിയം ഹാച്ച്ബാക്കുകളുടേത്.

ബലേനോയും i20-യും അരങ്ങുതകർക്കുന്ന വിഭാഗത്തിലേക്ക് ഇറങ്ങാൻ ടാറ്റയും മോഹിച്ചപ്പോഴാണ് ആൾട്രോസ് എന്ന കൊമ്പൻ യാഥാർഥ്യമായത്. അതുവരെ ഈ സെഗ്മെന്റ് കാണാത്ത പലകാര്യങ്ങളും കോർത്തിണക്കിയാണ് ഈ തട്ടുപൊളിപ്പൻ കാറിന് കമ്പനി രൂപംകൊടുത്തത്. അങ്ങനെ മാരുതിയേയും ഹ്യുണ്ടായിയേയും വിറപ്പിച്ചുകൊണ്ട് ആൾട്രോസ് വിപണി പിടിച്ചു. അടിക്കടി വാഹനത്തിൽ നവീകരണങ്ങൾ കൊണ്ടുവന്ന് ബ്രാൻഡ് ഇതുവരെ പിടിച്ചുനിന്നിട്ടുമുണ്ട്.

New Tata Altroz 2024 Model Launch Soon

ഇപ്പോഴിതാ 2024 മോഡൽ ഇയർ പരിഷ്ക്കാരങ്ങൾ ആൾട്രോസിന് സമ്മാനിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അധിക ഫീച്ചറുകൾ, വേരിയൻ്റുകൾ, അവിടെയും ഇവിടെയും കുറച്ച് വെട്ടിനിരത്തലുകൾ എന്നിവയോടെയാണ് പ്രീമിയം ഹാച്ച്ഹാക്ക് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം കാറിൽ നിന്നും ഒരു എഞ്ചിൻ ഓപ്ഷൻ ടാറ്റ നിർത്തലാക്കിയത് തന്നെയായിരിക്കും. അതിലേക്ക് വരുന്നതിനു മുമ്പ് മറ്റ് വിശദാംശങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ?

2024 ടാറ്റ ആൾട്രോസിലേക്കുള്ള അപ്‌ഡേറ്റുകൾ കൂടുതലും ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന ആൾട്രോസ് ​​റേസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ പുതിയ സവിശേഷതകൾ സംയോജിപ്പിക്കുന്നതിന് ഒരു ലക്‌സ് സഫിക്‌സ് ഉപയോഗിച്ച് ടാറ്റ നാല് പുതിയ ട്രിം ലെവലുകൾ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ്. XZ ലക്‌സ്, XZ+ S ലക്‌സ്, XZ+ S ലക്‌സ് ഡാർക്ക് എന്നിവയാണ് പ്രീമിയം ഹാച്ച്ബാക്കിലേക്ക് കൊണ്ടുവന്നിരിക്കുന്ന പുത്തൻ വേരിയന്റുകൾ.

New Tata Altroz 2024 Model Launch Soon

നാലാമത്തെ ട്രിമ്മിൻ്റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും XZ LUX ഡാർക്കായിരിക്കും ഇതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം കാര്യങ്ങൾ കൂടുതൽ പുതുമയുള്ളതാക്കാനായി അവന്യൂ വൈറ്റ്, ആർക്കേഡ് ഗ്രേ, ഓപ്പറ ബ്ലൂ, ഡൗൺടൗൺ റെഡ്, കോസ്മോ ഡാർക്ക് എന്നീ പുത്തൻ കളർ ഓപ്ഷനുകളും 2024 മോഡൽ ടാറ്റ ആൾട്രോസിലേക്ക് വന്നെത്തിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും 360-ഡിഗ്രി ക്യാമറയും പോലുള്ള പുതിയ ഫീച്ചറുകളും കാറിലേക്ക് ചേർത്തിട്ടുണ്ട്. എന്നാൽ ഇത് ലക്‌സ് വേരിയൻ്റുകളിൽ മാത്രമേ ലഭിക്കൂ.

ഈ പുതിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നീ ഫീച്ചറുകളെ വയർലെസ് ആയി പിന്തുണയ്ക്കുന്നുവെന്നതിന് പുറമെ 8 ഹർമാൻ സ്പീക്കറുകളും കാറിനൊപ്പം ലഭിക്കും. മിഡ് വേരിയന്റുകളിൽ 7 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടാറ്റ മോട്ടോർസ് കൊണ്ടുവന്നിട്ടുണ്ട്. ടോപ്പ് മോഡലുകളിൽ iRA ടെലിമാറ്റിക്സ് സ്യൂട്ടും എയർ പ്യൂരിഫയറിനും പുറമെ 6 എയർബാഗിന്റെ പരിരക്ഷയും ഇനി മുതൽ ഉണ്ടാവും.

New Tata Altroz 2024 Model Launch Soon

വോയിസ് ആക്ടിവേറ്റഡ് സൺറൂഫും മുമ്പത്തെ മറ്റ് ഫീച്ചറുകളും 2024 മോഡലിൽ അതേപടി തുടരുന്നുണ്ട്. ആൾട്രോസ് ​​i-സിഎൻജി ഡാർക്ക് എഡിഷൻ പതിപ്പും ടാറ്റ ഒഴിവാക്കി. കൂടാതെ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും ലെതറെറ്റ് സീറ്റുകളും കമ്പനി നിർത്തലാക്കുകയുണ്ടായി. ഊ ഫീച്ചർ ഇനി മുതൽ ആൾട്രോസ് റേസറിൽ മാത്രമാണ് ലഭിക്കുക. മുകളിൽ പറഞ്ഞ നിർത്തലാക്കിയ എഞ്ചിൻ ഓപ്ഷൻ ഏതെന്ന് ചോദിച്ചാൽ അതിലും സർപ്രൈസുണ്ട് കേട്ടോ.

ഏറ്റവും ഡിമാന്റുള്ള 1.2 NA പെട്രോളോ 1.5 ഡീസലോ അല്ല, പകരം അധികം പ്രിയപ്പെട്ടതല്ലാത്ത ഐ-ടർബോ എഞ്ചിനാണ് ആൾട്രോസിൽ നിന്നും ടാറ്റ മോട്ടോർസ് ഒഴിവാക്കിയിരിക്കുന്നത്. ഇത് 108 bhp കരുത്തിൽ പരമാവധി 140 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ യൂണിറ്റായിരുന്നു. ഇനി പ്രീമിയം ഹാച്ച്ബാക്കിന്റെ പവർഫുൾ വേരിയന്റ് വാങ്ങണമെന്നുള്ളവർക്ക് ആൾട്രോസ് റേസർ തന്നെ വാങ്ങേണ്ടിവരും.

2024 മോഡൽ ആൾട്രോസിന്റെ ഔദ്യോഗിക ലോഞ്ച് വരും ദിവസങ്ങളിൽ നടക്കാൻ സാധ്യതയുണ്ട് പുതുക്കിയ വേരിയൻ്റുകളോടൊപ്പം ചെറിയ വില വർധനവും പ്രതീക്ഷിക്കാം. നിലവിൽ 7.85 ലക്ഷം മുതൽ 13.08 ലക്ഷം രൂപ വരെയാണ് പ്രീമിയം ഹാച്ച്ബാക്കിന് മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഇതിൽ നിന്നും ചെറിയ മാറ്റം മാത്രമായിരിക്കും കമ്പനി നടപ്പിലാക്കാൻ സാധ്യത. എന്തായാലും മാരുതി ബലേനോയ്ക്കും ഹ്യുണ്ടായി i20 മോഡലിനും വെല്ലുവിളി ഉയരുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Monday, June 3, 2024, 11:48 [IST]
English summary
New tata altroz 2024 model launch soon with more features and turbo variants discontinued
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X