സ്വിഫ്റ്റിന് പവറ് പോരേ...? കാല് കൊടുത്താൽ പറക്കുന്ന കാറുമായി ടാറ്റ വരുന്നുണ്ട്; ഹൈപ്പ് കൂട്ടി ടീസറും പുറത്ത്

സേഫ്റ്റി എന്നൊരു ഒറ്റക്കാര്യം കൊണ്ട് ഇന്ത്യയിൽ വലിയ ഫാൻബേസുണ്ടാക്കിയെടുത്ത വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ഇൻഡിക്കയ്ക്ക് ശേഷം കാര്യമായി വണ്ടികളൊന്നും ക്ലച്ചുപിടിക്കാതെ പോയതോടെ ടാറ്റയ്ക്ക് മുന്നിൽ പലരും മുഖംതിരിച്ചു നിന്നവരാണ്. എന്നാൽ പിന്നീട് ടിയാഗോ, ടിഗോർ, നെക്സോൺ എന്നീ ത്രീമൂർത്തികളിലൂടെ വാഹന വിപണിയുടെ നെറുകയിലേക്ക് ഓടിക്കയറിയവരാണ് കമ്പനി.

സേഫ്റ്റിയോടൊപ്പം കിടിലൻ ഡിസൈനും മികച്ച എഞ്ചിൻ ഓപ്ഷനുകളും അണിനിരത്തിയതോടെ ടാറ്റ ഷോറൂമുകളിൽ ആളുകൾ കയറിത്തുടങ്ങി. പിന്നാലെ ഹാരിയർ, സഫാരി, ആൾട്രോസ്, പഞ്ച് പോലുള്ള തട്ടുപൊളിപ്പൻ മോഡലുകളാൽ ടാറ്റയുടെ നിര സമ്പന്നമായി. ICE എഞ്ചിൻ കാറുകൾക്കൊപ്പം ഇലക്‌ട്രിക്കിനും വേണ്ട പ്രാധാന്യം കൊടുത്തതോടെ കമ്പനിക്ക് വെച്ചടിവെച്ചടി കയറ്റമായി.

New Tata Altroz Racer Performance Hatchback Teased

ഇങ്ങനെ ടാറ്റ മോട്ടോർസ് ഏത് മോഡൽ പുറത്തിറക്കിയാലും വാങ്ങാൻ ആളുകൾ ഒഴുകിയെത്തുന്ന കാലമായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നായ ടാറ്റ ആള്‍ട്രോസിന്റെ പെർഫോമൻസ് പതിപ്പാണ് കമ്പനി അടുത്തതായി ഇന്ത്യയിൽ പുറത്തിറക്കാൻ പോവുന്നത്. ഡ്രൈവിംഗ് ഇഷ്‌ടപ്പെടുന്നവരേയും കുറഞ്ഞ ബജറ്റിൽ ഒരു പെർഫോമൻസ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെയും ഉന്നമിട്ടിറക്കുന്ന ഈ വണ്ടിക്ക് ആൾട്രോസ് റേസർ എന്നാണ് പേരിട്ടിരിക്കുന്നത്.

ആള്‍ട്രോസിന്റെ പെര്‍ഫോമന്‍സ് പതിപ്പായ റേസര്‍ ഫോക്‌സ്‌വാഗണ്‍ പോളോ ഒഴിച്ചിട്ടു പോയ സിംഹാസനത്തിലിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരത്തുകളിലേക്ക് ഇറങ്ങുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച അന്ന് മുതല്‍ ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറാണിത് എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. എന്തായാലും 2024 ജൂൺ ഒമ്പതിന് കാത്തിരുപ്പുകൾക്ക് വിരാമമാവും.

New Tata Altroz Racer Performance Hatchback Teased

ഹ്യുണ്ടായി i20 N-ലൈന്‍ ഒറ്റയ്ക്ക് അരങ്ങുവാഴുന്ന പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് വിഭാഗത്തിലേക്കാണ് ടാറ്റ ആള്‍ട്രോസ് റേസറിന്റെ വരവ്. അരങ്ങേറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കാറിന്റെ ആദ്യ ടീസർ ചിത്രം പുറത്തുവിട്ട് ഹൈപ്പുയർത്തുകയാണ് ടാറ്റ മോട്ടോർസ്. ടാറ്റ ആൾട്രോസ് റേസറിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ഉഗ്രൻ എഞ്ചിൻ തന്നെയായിരിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ച 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുക.

ഇത് 118 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതായത് പവർ കണക്കുകൾ മെയിൻ എതിരാളി ഹ്യുണ്ടായി i20 N ലൈനിൻ്റെ 1.0 ലിറ്റർ ടർബോ എഞ്ചിനു തുല്യമാണ്. ഓപ്ഷനായി ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് കൂടി നൽകിയാൽ സംഗതി കളറാവുമെന്ന് ഉറപ്പാണ്. ഡിസൈനിൽ മാറ്റങ്ങളൊന്നും കാണാനാവില്ലെങ്കിലും പുതുമക്കായി ബോണറ്റിലും റൂഫിലും ഡ്യുവൽ വൈറ്റ് റേസിംഗ് സ്ട്രിപ്പുകളും പുതിയൊരു ഓറഞ്ച് കളർ ഓപ്ഷനും കാറിലേക്ക് എത്തും.

New Tata Altroz Racer Performance Hatchback Teased

ഓറഞ്ചിനൊപ്പം അങ്ങിങ്ങായി നൽകിയിരിക്കുന്ന ബ്ലാക്ക് എലമെന്റുകളും സൂപ്പറാണ്. ഗ്രാനൈറ്റ് ബ്ലാക്കിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഏഴ് ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആറ് എയർബാഗുകൾ, ഹെഡ്‌സ് അപ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, വോയ്‌സ് ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ് എന്നിവയാണ് ആൾട്രോസ് റേസറിലെ പ്രധാന സവിശേഷതകൾ.

ആംബർ ആംബിയൻ്റ് ലൈറ്റിംഗും വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും മുമ്പ് പ്രദർശിപ്പിച്ചിരുന്ന കൺസെപ്റ്റ് മോഡലിൽ ഉണ്ടായിരുന്നുവെങ്കിലും ചെലവ് കുറക്കുന്നതിനായി ഈ ഫീച്ചറുകൾ ഒഴിവാക്കുമോ എന്ന കാര്യവും കണ്ടറിയണം. സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾക്ക് പുറമെ ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) എന്നീ സംഗതികളെല്ലാം ഉൾപ്പെടാൻ സാധ്യതയുണ്ട്.

New Tata Altroz Racer Performance Hatchback Teased

പെര്‍ഫോമന്‍സ് പതിപ്പായതിനാല്‍ തന്നെ ആൾട്രോസ് റേസറിൽ ചില മെക്കാനിക്കല്‍ പരിഷ്ക്കാരങ്ങളും ഇടംപിടിച്ചേക്കുമെന്നാണ് കരുതുന്നത്. റാസ്പിയര്‍ മൌണ്ടിംഗ് എക്സ്ഹോസ്റ്റ് നോട്ടും കാറിനുണ്ടാകും. എന്തായാലും പുതിയ സ്വിഫ്റ്റിന്റെ പെർഫോമൻസ് കണക്കുകളിൽ തൃപ്തരല്ലാത്തവരെ വലവീശാൻ ടാറ്റ ആൾട്രോസ് റേസറിന് കഴിയുമോ എന്നത് വരും ദിവസങ്ങളിൽ മനസിലാക്കാനാവും. ഈ കളിയിൽ ജയിച്ചാൽ കമ്പനിക്ക് അതൊരു പൊൻതൂവലായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Monday, May 27, 2024, 16:17 [IST]
English summary
New tata altroz racer performance hatchback teased ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X