9.49 ലക്ഷത്തിന്റെ ബേസ് മോഡലിൽ തന്നെ എന്തോരം ഫീച്ചറുകളാ... ആൾട്രോസ് റേസർ വാങ്ങിയാൽ നഷ്‌ടമൊന്നുമില്ല!

ഇന്ത്യയിൽ അത്ര ജനപ്രിയമല്ലാത്ത സെഗ്മെന്റുകളിൽ ഒന്നാണ് ഹോട്ട് ഹാച്ചുകളുടേത്. പെർഫോമൻസ് കാറുകളോട് എന്തുകൊണ്ടോ ആളുകൾക്ക് അകൽച്ചയായിരുന്നെങ്കിലും പോളോ GTI എന്ന തട്ടുപൊളിപ്പൻ ജർമൻ കാറാണ് ഈ ആശയം പൊളിച്ചെഴുതിയത്. എന്നാൽ അതിന് ശേഷം നിരവധി മോഡലുകൾ പുറത്തിറക്കിയെങ്കിലും അന്നും ഇന്നും കൾട്ട് കാറായി ആളുകൾ ആരാധിക്കുന്നത് ഫോക്‌സ്‌വാഗണിന്റെ ഈ ഇതിഹാസത്തെ തന്നെയാണ്. പിന്നീട് മാരുതി ബലേനോ RS, ടിയാഗോ JTP എന്നിങ്ങനെ ചില മിടുക്കൻമാർ എത്തിയെങ്കിലും കത്തിക്കയറാനായില്ല. കാലത്തിന് മുന്നേ സഞ്ചരിച്ചവർ എന്ന ലേബലിൽ പിന്നീട് ഒതുങ്ങിക്കൂടാനായിരുന്നു വിധി.

എന്നാൽ കാലംമാറിയതോടെ ആളുകളെ കൈയിലെടുത്ത പെർഫോമൻസ് ഹാച്ച്ബാക്കായി ഹ്യുണ്ടായി i10 N ലൈൻ മാറി. മോശമല്ലാത്ത തരത്തിൽ ആളുകളെ കൈയിലെടുത്തതോടെ ടാറ്റ മോട്ടോർസും രംഗത്തേക്കിറങ്ങിയിരിക്കുകയാണ്. ആൾട്രോസ് എന്ന ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കിന്റെ റേസർ പതിപ്പിനെ കൊണ്ടുവന്ന് ആളാകാനുള്ള ശ്രമത്തിലാണ് ബ്രാൻഡ് ഇപ്പോൾ. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആൾട്രോസ് റേസർ ഒടുവിൽ വിപണിയിൽ എത്തിയിരിക്കുകയാണ്.

New Tata Altroz Racer Variants And Features Explained

ഹാച്ച്ബാക്കിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി i20 N ലൈനിനോടാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. 2023 ഓട്ടോ എക്സ്പോയിലും 2024 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലും പ്രദര്‍ശിപ്പിച്ച സ്പോർട്ടി ഹാച്ച്ബാക്കിന് ലഭിച്ച ഹൈപ്പ് ചില്ലറയായിരുന്നില്ല. 9.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന ആൾട്രോസ് റേസർ R1, R2, R3 എന്നിങ്ങനെ 3 വ്യത്യസ്‌ത വേരിയന്റുകളിൽ നിന്ന് തെരഞ്ഞെടുക്കാനും കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. എന്നാൽ മൂന്നിലും കിട്ടുന്ന ഫീച്ചറുകളും സംവിധാനങ്ങളും എന്തെല്ലാമെന്ന് നോക്കിയാലോ?

ആൾട്രോസ് റേസർ R1 എന്ന വേരിയന്റിനെ ബേസ് മോഡൽ എന്ന് വിളിക്കാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം അത്രയേറെ ഫീച്ചറുകളാൽ സമ്പന്നമാക്കിയാണ് ഈ മോഡലിനെ കമ്പനി ഒരുക്കിയിരിക്കുന്നതും. 9.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇതിലെ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം. ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് പോലുള്ള കിടിലൻ സംവിധാനങ്ങളെല്ലാം കോർത്തിണക്കിയിട്ടുണ്ട് ടാറ്റ.

New Tata Altroz Racer Variants And Features Explained

16 ഇഞ്ച് അലോയ് വീലുകൾ, റിയർ വൈപ്പറും വാഷറും, റിയർ ഡീഫോഗർ, ആറ് എയർബാഗുകൾ, ലെതറെറ്റ് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് ഉള്ള സ്മാർട്ട് കീ, നാല് സ്പീക്കറുകളും നാല് ട്വീറ്ററുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4-ഡോർ പവർ വിൻഡോ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, ക്രൂയിസ് കൺട്രോൾ പോലുള്ള അധിക സവിശേഷതകളും ടാറ്റ ആൾട്രോസ് റേസർ R1 വേരിയന്റിലുണ്ട്.

കഴിഞ്ഞില്ല, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെൻ്റുകൾ, ലെതർ ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, ലെതർ സ്റ്റിയറിംഗ് വീലും ഗിയർ നോബും, ഡാഷ്‌ബോർഡിൽ ആംബിയന്റ് ലൈറ്റിംഗ് പോലുള്ള മോഡേൺ ഫീച്ചറുകളാലും ടാറ്റ ആൾട്രോസ് റേസറിന്റെ ബേസ് R1 വേരിയന്റിലുണ്ട്. ഇനി പെർഫോമൻസ് ഹാച്ച്ബാക്കിന്റെ രണ്ടാമത്തെ R2 വേരിയന്റിലേക്ക് നോക്കിയാൽ ബേസ് പതിപ്പിന് കിട്ടുന്ന എല്ലാ കാര്യങ്ങളും ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

New Tata Altroz Racer Variants And Features Explained

എന്നാൽ അധികമായി ആൾട്രോസ് റേസർ R1 വേരിയന്റിന് വോയിസ്-ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ (സറൗണ്ട് വ്യൂ സിസ്റ്റം), ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, എക്സ്പ്രസ് കൂൾ ഫംഗ്ഷൻ പോലുള്ള ഫീച്ചറുകളാണ് കിട്ടുക. എന്നാൽ ഇത്രയും കിട്ടാനായി 1 ലക്ഷം രൂപയാണ് അധികമായി മുടക്കേണ്ടി വരിക. അതായത് ആൾട്രോസ് റേസർ R1 മോഡലിന് 10.49 ലക്ഷമാണ് എക്സ്ഷോറൂം വില വരുന്നതെന്ന് സാരം.

ഇനി ആൾട്രോസ് റേസറിന്റെ R3 മോഡലിലേക്ക് നോക്കിയാൽ മുകളിലെ രണ്ട് വേരിയന്റുകളിലെയും എല്ലാ സവിശേഷതകൾക്കും പുറമെ എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ പോലുള്ള അധിക സവിശേഷതകളും ലഭിക്കും. ഇതിന് 50,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക. ആൾട്രോസ് റേസർ R3 വേരിയന്റിന് 10.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

ഏറ്റവും പുതിയ ആൾട്രോസ് റേസറിന്റെ എല്ലാ വേരിയന്റുകളും ആറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ്, പ്യുവർ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ എഞ്ചിൻ ഓപ്ഷനും സമാനമാണ്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനാണ് ഹോട്ട് ഹാച്ചിന് തുടിപ്പേകുന്നത്. ഇത് 118 bhp പവറിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Friday, June 7, 2024, 17:57 [IST]
English summary
New tata altroz racer variants and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X