പോക്കറ്റിൽ ഇരിക്കേണ്ടിയിരുന്നത് 5 ലക്ഷം രൂപ, ഹൈബ്രിഡ് കാറുകളുടെ നികുതി കുറക്കില്ലെന്ന് നിർമല സീതാരാമൻ

ഇന്ത്യയും നികുതിയും വാഹന നിർമാതാക്കളെ സംബന്ധിച്ച് എക്കാലവും വലിയൊരു തലവേദന തന്നെയാണ്. മെയ്ക്ക് ഇൻ ഇന്ത്യ എന്ന പിടിവാശിയുമായി രാജ്യം മുന്നോട്ടു പോവുമ്പോൾ ടെസ്‌ല പോലുള്ള ആഗോള ഭീമൻമാർ രാജ്യത്തേക്ക് ചുവടുവെക്കാനാവാതെ പിന്നാക്കം നിൽക്കുന്നതിന്റെയെല്ലാം മൂലകാരണം നികുതിയുമായി സംബന്ധിച്ച തർക്കങ്ങളാണ്. സർക്കാരും മസ്ക്കും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും നടത്തിക്കഴിഞ്ഞതാണ്.

അതുപോലെ തന്നെയാണ് ഹൈബ്രിഡ് കാറുകളുടെ അവസ്ഥയും. കേന്ദ്രം സമ്മതം മൂളിയാൽ വില കുറക്കാൻ നിർമാതാക്കൾ റെഡിയാണെങ്കിലും കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്ന വാശിയിലാണ് കമ്പനികളും. ഹൈബ്രിഡ് കാറുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്ന ആവശ്യം ഗതാഗത മന്ത്രിയായ നിതിൻ ഗഡ്‌കരിയും മുമ്പോട്ടുവെച്ചിരുന്നു. എന്നാൽ ധനമന്ത്രി നിർമല സീതാരാമൻ ഈ തീരുമാനം പൂർണമായും തള്ളക്കളഞ്ഞതായാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങൾ.

Nirmala Sitharaman Confirms No Tax Concessions For Hybrid Cars

നേരത്തെ നിതിൻ ഗഡ്കരി നിർദ്ദേശിച്ച ഈ നീക്കം ഹൈബ്രിഡ് വാഹനങ്ങളുടെ വിലയിൽ ഏകദേശം 5 ലക്ഷം രൂപയിലധികം കുറയാൻ സഹായിച്ചേക്കുമായിരുന്നു. നിലവിൽ ഇലക്ട്രിക് കാർ വിൽപ്പനയാണ് സർക്കാർ ആദ്യം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതെന്നാണ് നിർമല സീതാരാമൻ്റെ വശം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ മലിനീകരണ തോത് കുറയ്ക്കാനുമാണ് ധനമന്ത്രിയുടെ ശ്രമം.

വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഹൈബ്രിഡ് കാറുകളുടെ നികുതിയിളവ് നടപ്പിലാക്കിയെടുക്കാൻ കഴിയുമെന്നായിരുന്നു മുമ്പുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ നിർമല സീതാരാമൻ അധ്യക്ഷയായ ധനമന്ത്രാലയം ഹൈബ്രിഡ് കാറുകൾക്ക് നികുതി ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. പകരം ഇലക്ട്രിക് വാഹന (EV) മേഖലയെ ഉത്തേജിപ്പിക്കുന്നതിലാവും മന്ത്രാലയം ഊന്നൽകൊടുക്കുക.

Nirmala Sitharaman Confirms No Tax Concessions For Hybrid Cars

ഈ നീക്കം ഇന്ത്യൻ വാഹന ഭീമൻമാരായ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്ക് അനുകൂലമാകും. ഈ രണ്ട് വാഹന നിർമാതാക്കളും രാജ്യത്ത് വൈദ്യുത കാറുകൾ സൃഷ്ടിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് നിക്ഷേം നടത്തിയിരിക്കുന്നത്. അടുത്തിടെ ടാറ്റ ഗ്രൂപ്പ് സിഎഫ്ഒ പിബി ബാലാജിയും ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കാനുള്ള സർക്കാരിൻ്റെ നിർദ്ദേശത്തെക്കുറിച്ചുള്ള തൻ്റെ സംശയം പങ്കുവെച്ചിരുന്നു.

എന്തായാലും ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ഇക്കാര്യത്തിൽ ആശ്വസിക്കാമെങ്കിലും മറുവശത്ത് ഹൈബ്രിഡ് മോഡലുകൾ നിർമിക്കുന്ന മാരുതി സുസുക്കിക്കും ടൊയോട്ടക്കും തീരുമാനം തിരിച്ചടിയാവും. ഹൈബ്രിഡ് വാഹനങ്ങളുടെ നിലവിലെ ജിഎസ്ടി നിരക്ക് നിലനിർത്താനുള്ള ധനമന്ത്രാലയത്തിൻ്റെ തീരുമാനം ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ജിഎസ്ടി കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹന മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ്.

Nirmala Sitharaman Confirms No Tax Concessions For Hybrid Cars

ശുദ്ധമായ ഊർജ പരിഹാരങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന വിശ്വാസവും കേന്ദ്ര സർക്കാരിനുണ്ട്. പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് വാഹനങ്ങൾ സമന്വയിപ്പിക്കുന്നത്. പൂർണ ഇലക്ട്രിക്കിനേക്കാൾ പ്രായോഗികവുമാണെന്നതും ഇത്തരം വാഹനങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്.

സാധാരണയായി പെട്രോൾ കാറുകളേക്കാൾ വില കൂടുതലാണെങ്കിലും ഇവികളേക്കാൾ വില കുറവായതും ഹൈബ്രിഡ് മോഡലുകളിലേക്ക് ആളുകളെ ആകർഷിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ഹൈബ്രിഡ് കാറുകളുടെ നികുതിയിൽ 21 ശതമാനം വെട്ടിക്കുറച്ചാൽ ഇത്തരം പ്രായോഗികമായ വണ്ടികൾ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്നതുമാകുമായിരുന്നു. നിലവിൽ എന്തായാലും ഈ നീക്കത്തോട് സർക്കാർ മുഖംതിരിച്ചു നിൽക്കുന്നത് വണ്ടിവാങ്ങുന്നവരെയും നിരാശരാക്കുന്ന കാര്യമാണ്.

Nirmala Sitharaman Confirms No Tax Concessions For Hybrid Cars

നിലവിൽ 43 ശതമാനമാണ് ഹൈബ്രിഡ് വാഹനങ്ങൾക്ക് ചുമത്തിയിരിക്കുന്ന നികുതി. ഇതിലെ 28 ശതമാനം ജിഎസ്‌ടിയും 15 ശതമാനം സെസും അടക്കമാണ് ആകെ 43 ശതമാനം ടാക്‌സ് വരുന്നത്. ഹൈബ്രിഡുകളുടെ ജിഎസ്ടിയിൽ കുറവുണ്ടാകില്ലെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും. ഗഡ്കരിയുടെ നിർദ്ദേശം പിന്നീടുള്ള ഏതെങ്കിലും ഘട്ടത്തിൽ ചർച്ച ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി, ഹോണ്ട, ടൊയോട്ട എന്നീ ബ്രാൻഡുകളാണ് സ്ട്രോംഗ് ഹൈബ്രിഡുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡുകൾ.

More from DriveSpark

Article Published On: Tuesday, May 21, 2024, 16:01 [IST]
English summary
Nirmala sitharaman confirms no tax concessions for hybrid vehicles details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X