വെയിലത്ത് വാടേണ്ട, എസി കിടിലമാക്കി തരാമെന്ന് നിസാന്റെ ഉറപ്പ്! ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യൻ വിപണിയിൽ ഒരൊറ്റ മോഡലിലൂടെ തേരോട്ടം നടത്തുകയാണ് നിസാൻ. ആളൊഴിഞ്ഞു കിടന്ന ഷോറൂമുകളിൽ തിക്കുംതിരക്കുമുണ്ടാക്കി മാഗ്നൈറ്റ് കടന്നുവന്നിട്ട് മൂന്ന് വർഷം പിന്നിട്ടുവെങ്കിലും ഇന്നും അത്ര മോശമാക്കാതെ വിൽപ്പന പിടിക്കാൻ ജാപ്പനീസ് ബ്രാൻഡിനാവുന്നുണ്ട്. ഹാച്ച്ബാക്കിന്റെ വിലയിൽ വരെ എസ്‌യുവി ഇറക്കാമെന്ന് പല കമ്പനികളെയും പഠിപ്പിച്ചതും നിസാനായിരുന്നു.

തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കളെ ബ്രാൻഡിൽ സന്തോഷവാൻമാരാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിലും നിസാൻ പലകുറി വിജയിച്ചിട്ടുണ്ട്. ആഫ്റ്റർ സെയിൽസ് സർവീസിന്റെ കാര്യത്തിലെല്ലാം കമ്പനി മിടുക്കരാണ്. ഇക്കാര്യം വീണ്ടും തെളിയിച്ചുകൊണ്ട് പുതിയൊരു പ്രഖ്യാപനവും കമ്പനി നടത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല നിസാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്കായി സൗജന്യ എസി ചെക്ക്-അപ്പ് ക്യാമ്പ് അവതരിപ്പിച്ചതാണ് സംഭവം.

Nissan Announced Free AC Check-up Camp For Magnite SUV Owners

തീപ്പൊരി വെയിലത്ത് എസിയിട്ട് പോയാൽ പോലും ഇഫക്‌ട് കിട്ടാത്തത്ര ചൂടാണ് പുറത്ത്. ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിലെ എയർകണ്ടീഷനിംഗ് നല്ലതുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവിശ്യമാണ്. ഈ അവസരത്തിലാണ് മാഗ്നൈറ്റ് മുതലാളി ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതിനോടകം ആരംഭിച്ച ആ പ്രത്യേക ക്യാമ്പ് 2024 ഏപ്രിൽ 15 മുതൽ ജൂൺ 15 വരെയാണ് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുക.

സൗജന്യ എസി ചെക്ക്-അപ്പ് ക്യാമ്പ് ഇന്ത്യയിലുടനീളമുള്ള 120 സർവീസ് സെന്ററുകൾ വഴി നടത്താനാണ് നിസാന്റെ തീരുമാനം. ഉപഭോക്താക്കൾക്ക് ലേബർ ചാർജുകളിൽ 20 ശതമാനം വരെയും മൂല്യവർധിത സേവനങ്ങളിൽ (VAS) 10 ശതമാനം വരെയും ഡിസ്‌കൗണ്ട് നേടാം. ഇതുകൂടാതെ മാഗ്നൈറ്റ് ഉടമകൾക്ക് പാർട്‌സ്, ആക്‌സസറികൾ എന്നിവയിലും ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Nissan Announced Free AC Check-up Camp For Magnite SUV Owners

സൗജന്യ കാർ ടോപ്പ് വാഷും, പീരിയോഡിക്കൽ മെയിന്റനെൻസ് സർവീസ് (PMS) തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ പിക്കപ്പും ഡ്രോപ്പ് സൗകര്യവും ഉൾപ്പെടുന്ന സമഗ്രമായ 20-പോയിന്റ് ചെക്കപ്പും ക്യാമ്പ് വാഗ്ദാനം ചെയ്യും. അങ്ങനെ മൊത്തത്തിൽ കിടിലനൊരു പാക്കേജാണ് ഈ വേനൽക്കാലത്ത് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. നിസാൻ ഇന്ത്യൻ വിപണിയിൽ മാഗ്നൈറ്റ് മാത്രമാണ് വിൽക്കുന്നത്.

അതിനാൽ തന്നെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും നിലവിലുള്ള ഉടമകളെ നിലനിർത്താനും ഇത്തരം പരിപാടികൾ സഹായിക്കും. 2020 ഡിസംബറിൽ അവതരിപ്പിച്ച നിസാൻ മാഗ്നൈറ്റ് ശരിക്കും എസ്‌യുവി വിപണിയിൽ വലിയ വിപ്ലവം തന്നെയാണ് തീർത്തത്. ഇന്നിപ്പോൾ 6 ലക്ഷമാണ് പ്രാരംഭ വിലയെങ്കിലും അവതരിപ്പിച്ചപ്പോൾ വെറും 4.99 ലക്ഷത്തിനായിരുന്നു വാഹനത്തെ ബ്രാൻഡ് വിപണനം ചെയ്‌തിരുന്നത്.

Nissan Announced Free AC Check-up Camp For Magnite SUV Owners

മാരുതി ബ്രെസ, ടാറ്റ നോക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ വമ്പൻ മോഡലുകളിൽ നിന്നും കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും മാഗ്‌നൈറ്റ് നേടിയെടുത്ത വിജയം ചെറുതായിരുന്നില്ല. നിർമാണ പരിധികൾ ഉണ്ടായിരുന്നിട്ട് കൂടി ഇതിനിടയിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിടാനും ഈ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചു. മാഗ്‌നൈറ്റിനെ ബിഗ്, ബോൾഡ്, ബ്യൂട്ടിഫുൾ എന്നാണ് നിസാൻ വിളിക്കുന്നത്.

ജാപ്പനീസ് വാഹന നിർമാതാക്കളുടെ കണക്കനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ മാഗ്നൈറ്റിന്റെ 30,146 യൂണിറ്റുകളാണ് നിസാൻ വിറ്റഴിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ 32,546 യൂണിറ്റ് മാഗ്‌നൈറ്റ് വിറ്റഴിഞ്ഞപ്പോൾ 2021 സാമ്പത്തിക വർഷത്തിൽ 33,905 യൂണിറ്റായിരുന്നു കണക്ക്. മൊത്തത്തിൽ നോക്കുമ്പോൾ സ്ഥിരമായ വിൽപ്പന കണക്കുകൾ കമ്പനിക്ക് ലഭിക്കുന്നുണ്ട്. സെയിൽസിലും ആഫ്റ്റർ സെയിൽസിലും മോശമല്ലാത്ത സേവനം നൽകുന്നത് ഇതിനെല്ലാം ഗുണമായിട്ടുണ്ട്.

Nissan Announced Free AC Check-up Camp For Magnite SUV Owners

അടുത്തിടെ 2020 നവംബറിനും 2023 ഡിസംബറിനും ഇടയിൽ നിർമിച്ച നിസാൻ മാഗ്‌നൈറ്റിൻ്റെ തിരഞ്ഞെടുത്ത വകഭേദങ്ങൾ കമ്പനി തിരികെവിളിച്ചിരുന്നു. 2023 ഡിസംബറിന് ശേഷം നിർമ്മിച്ച യൂണിറ്റുകളെ ബാധിക്കില്ല. ഫ്രണ്ട് ഡോർ ഹാൻഡിൽ സെൻസറുകളുടെ തകരാർ കാരണമായിരുന്നു ഈ തിരിച്ചുവിളിക്കൽ. ബേസ് XE, മിഡ് XL വേരിയന്റുകളിൽ മാത്രമാണ് ഈ പ്രശ്‌നം ബാധിച്ചിരുന്നത്.

തിരിച്ചുവിളിക്കൽ വാഹനത്തിൻ്റെ ഡ്രൈവബിലിറ്റിയെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾക്ക് തങ്ങളുടെ കാറുകൾ പതിവുപോലെ തുടർന്നും ഉപയോഗിക്കാമെന്നും നിസാൻ വ്യക്തമാക്കി. പുതിയ സെൻസറിൻ്റെ റിട്രോഫിറ്റ് ഉപഭോക്താക്കൾക്ക് യാതൊരു ചെലവും കൂടാതെ നിസ്സാൻ സർവീസ് സെൻ്ററുകളിൽ നടത്തും. ഇതുകൂടാതെ ഈ വർഷം തന്നെ എസ്‌യുവിയുടെ പുതിയ ഫെയ്‌സി‌ലിഫ്റ്റ് മോഡലിനെ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഉത്സവ സീസണോടെ വിപണിയിൽ എത്തുമെന്നാണ് അനുമാനം.

More from DriveSpark

Article Published On: Saturday, April 27, 2024, 10:00 [IST]
English summary
Nissan announced free ac check up camp for magnite suv owners
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X