വീടിനകത്തില്ല ഇത്രയും സെറ്റപ്പ്, വീട് വിറ്റ് നിസാന്റെ കാരവൻ വാങ്ങിയാലും സുഖമായി താമസിക്കാം

ഇന്ത്യക്കാർക്ക് നിസാൻ (Nissan) എന്ന ജാപ്പനീസ് വാഹന നിർമാതാക്കളെ അത്ര പിടിയില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ കമ്പനിയുടെ കാറുകൾക്കുള്ളത് പ്രത്യേക ഡിമാന്റാണുള്ളത്. പണ്ട് സണ്ണി (Sunny), മൈക്രാ (Micra), ടെറാനോ (Terrano) പോലുള്ള കിടിലൻ മോഡലുകൾ ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇന്നിപ്പോൾ മാഗ്നൈറ്റിലും (Magnite) X-ട്രെയിലിലും (X-Trail) ഒതുങ്ങിക്കൂടിയിരിക്കുകയാണ് നിസാൻ. എന്നാൽ അധികം വൈകാതെ ആഭ്യന്തര വിപണിയിൽ കിടിലൻ എസ്‌യുവികൾ പുറത്തിറക്കി രാജ്യം വെട്ടിപ്പിടിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. ഇതിനിടയിൽ ഇന്ത്യക്കാരെ കൊതിപ്പിക്കുന്ന വിധത്തിൽ പുത്തനൊരു കാറിനെ മാതൃരാജ്യമായ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

നിസാൻ കാരവൻ അല്ലെങ്കിൽ ഉർവൻ അല്ലെങ്കിൽ നിസാൻ NV350 എന്നിങ്ങനെ പല രാജ്യങ്ങളിലും പല വിളിപ്പേരുള്ള മോഡൽ ടൊയോട്ട ഹിയേസിനോടാണ് അവിടങ്ങളിൽ മത്സരിക്കുന്നത്. മൈക്രോബസ് സെഗ്മെന്റിന് കീഴിലാണ് വാഹനം ഇടംപിടിക്കുന്നത്. പണ്ടുമുതൽക്കേ ജനപ്രിയമായ നിസാൻ കാരവന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോൾ ജപ്പാനിൽ പുറത്തിറക്കിയിരിക്കുന്നത്. 'മൈ റൂം' എന്ന് പേരിട്ടാണ് വണ്ടിയെ ഇനി മുതൽ വിപണനം ചെയ്യുക.

Nissan Caravan MyRoom Launched

മുൻഗാമിയെ അപേക്ഷിച്ച് നിസാൻ കാരവനിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോങ് ബോഡി വേരിയൻ്റിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ നമ്മുടെ വീടുകളെ വരെ തോൽപ്പിക്കുന്ന ആഡംബരമാണ് കാറിനകത്ത് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. പുറംമോടിയിലേക്ക് നോക്കിയാൽ സാധാരണയൊരു വാൻ പോലെയാണ് കാരവൻ തോന്നിപ്പിക്കുക.

പെയിൻ്റ് ചെയ്യാത്ത കറുത്ത ബമ്പറുകൾ, കറുത്ത ഡോർ ഹാൻഡിലുകൾ, സ്റ്റീൽ വീലുകൾ എന്നിവ ഉപയോഗിച്ചാണ് കാരവൻ മൈറൂം LCV പണികഴിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, വാഹനത്തിനുള്ളിൽ കയറുമ്പോഴാണ് സംഗതി കൂടുതൽ കളറാവുന്നത്. ഒരു വീടിനകത്തേക്ക് കയറുന്നപോലെയാണ് നിസാന്റെ ഈ ആഡംബര കാറിന്റെ ഇൻ്റീരിയറും ഒരുക്കിയിരിക്കുന്നത്. ആവശ്യാനുസരണം വ്യത്യസ്ത ലിവിംഗ് ഫോർമാറ്റുകളിൽ ഇൻ്റീരിയർ കസ്റ്റമൈസ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കും.

Nissan Caravan MyRoom Launched

നമ്മുടെ വീട്ടിലെ ബെഡ്റൂമിൽ സാധാരണ ലഭിക്കുന്ന സൗകര്യങ്ങൾ ഉൾപ്പെടുന്നതിനാലാണ് കാരവൻ്റെ ഈ വകഭേദത്തിന് നിസാൻ 'മൈറൂം' എന്ന് പേരിട്ടിരിക്കുന്നത്. സ്‌പെഷ്യൽ എഡിഷനിൽ ധാരാളം വുഡ് ഫിനിഷ് വെനീർ ഉപയോഗിക്കുന്നുമുണ്ട്. ഒരു ടു-ഇൻ-വൺ ഫോൾഡിംഗ് ബെഡ്, ഓപ്ഷണൽ ലിഫ്റ്റ്-അപ്പ് ബെഡ്, ലോക്ക്-ഇൻ-പ്ലേസ് മൾട്ടി പർപ്പസ് ടേബിൾ, മങ്ങിക്കാവുന്ന റൂഫ് സ്പോട്ട്ലൈറ്റുകൾ, വിൻഡോ കർട്ടനുകൾ എന്നിവയെല്ലാം കാരവനിൽ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

റിയർ സീറ്റ് മടക്കാവുന്നതുമാണെന്നത് പ്രായോഗികത വർധിപ്പിക്കും. ഡ്രൈവ് മോഡ്, ലിവിംഗ് റൂം മോഡ്, ബെഡ്‌റൂം മോഡ് എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത പൊസിഷനുകളിൽ ഇത് സജ്ജീകരിക്കാനുമാവും. വാൻലൈഫിനെല്ലാം പറ്റിയ വാഹനമായതിനാൽ തന്നെ എവിടെയെങ്കിലും സ്റ്റേയടിക്കാൻ പ്ലാനുണ്ടേൽ എസി 100V ഔട്ട്‌ലെറ്റ് വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനും സാധിക്കും.

Nissan Caravan MyRoom Launched

നിസാൻ ലീഫിൽ നിന്നുള്ള റീസൈക്കിൾ ചെയ്ത ബാറ്ററി പായ്ക്കുകൾ വഴി ക്യാമ്പർ പവർ ചെയ്യാനാകും. പ്ലാസ്റ്റിക് വിൻഡോ വൈസറുകൾ, നിസാൻ ഒറിജിനൽ ഡ്രൈവ് റെക്കോർഡർ, നിസാൻ ഒറിജിനൽ നാവിഗേഷൻ സിസ്റ്റം, കാർ സൈഡ് ടാർപ്പ്, തീയറ്ററിനായി റോളർ ബ്ലൈൻ്റുകൾ, വുഡ് വിൻഡോ ബ്ലൈൻ്റുകൾ, ഡിയോഡറൈസിംഗ് ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് ഫ്ലോർ കാർപ്പെറ്റുകൾ, എൽഇഡി ഗ്രിൽ, 15 ഇഞ്ച് മെറ്റാലിക് ഡാർക്ക് ഗ്രേ അലുമിനിയം വീലുകൾ എന്നിവയും കാരവനിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

129 bhp പവറിൽ 178 Nm torque ഉത്പാദിപ്പിക്കുന്ന 2000 സിസി പെട്രോൾ, 130 bhp കരുത്തിൽ 370 Nm torque നൽകുന്ന മിത്സുബിഷിയിൽ നിന്നുള്ള 2500 സിസി ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ കാരവൻ മൈറൂം വരുന്നത്. രണ്ട് എഞ്ചിനുകൾക്കും 7-സ്പീഡ് ഓട്ടോമാറ്റിക് സിംഗിൾ ട്രാൻസ്മിഷൻ ഓപ്ഷനാണ് ലഭിക്കുന്നത്. റിയർ വീൽ ഡ്രൈവാണ് വാഹനമെങ്കിലും ഡീസൽ പതിപ്പിന് ഓപ്ഷണൽ ഫോർ വീൽ ഡ്രൈവ് വേരിയൻ്റും ലഭിക്കുന്നുണ്ട്.

നിസാന്റെ മൈറൂം ക്യാമ്പർ ഓൺ വീൽസിന് ജപ്പാനിൽ 5,516,500 യെന്നാണ് വില വരുന്നത്. ഇന്ത്യൻ റുപ്പിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 31.48 ലക്ഷം രൂപയോളം വരുമെന്ന് സാരം. എല്ലാ സൌകര്യങ്ങളും ഫീച്ചറുകളുമുള്ള ടോപ്പ്മോഡലിന് 6,855,200 യെന്നാണ് വില വരുന്നത്. അതായത് ഏകദേശം 39.13 ലക്ഷം രൂപയെന്ന് സാരം. നിസാൻ കാരവൻ 'മൈറൂം' വാൻ ലൈഫ് ഇഷ്ടപ്പെടുന്ന ആളുകളെ ഉന്നംവെച്ച് പുറത്തിറക്കിയിരിക്കുന്നതിനാൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

More from DriveSpark

Article Published On: Sunday, August 11, 2024, 9:00 [IST]
English summary
Nissan caravan myroom launched the best car for van life
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X