മലയാളിക്ക് നല്ലത് നോക്കി വാങ്ങാൻ അറിയാം, 6 ലക്ഷത്തിന്റെ 115 എസ്‌യുവികൾ ഒന്നിച്ച് വിറ്റ് നിസാൻ

ഹാച്ച്ബാക്കിന്റെ വിലയ്ക്ക് സ്പോർട് യൂട്ടിലിറ്റി വാഹനം ആളുകൾക്ക് കൊടുക്കാൻ സാധിക്കുമെന്ന് തെളിയിച്ചവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). വെറും 4.99 ലക്ഷത്തിന് മാഗ്നൈറ്റ് (Magnite) എന്ന കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തിയത് 2020 ഡിസംബറിൽ ആണെങ്കിലും നാല് വർഷങ്ങൾക്കിപ്പുറവും രാജ്യത്തെ താങ്ങാനാവുന്ന ചെറു എസ്‌യുവികളിൽ ഒന്നായി ഈ തട്ടുപൊളിപ്പൻ മോഡൽ അരങ്ങ് തകർക്കുകയാണ്. ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും പിന്നീട് വന്നപ്പോൾ ചെറുതായി വിൽപ്പന ഇടഞ്ഞുവെങ്കിലും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ കൊണ്ടുവന്ന് ആളുകളെ മാറ്റി ചിന്തിപ്പിക്കാൻ ഒരുങ്ങുകയാണ് നിസാൻ.

മാഗ്നൈറ്റിന് ഏറ്റവും കൂടുതൽ ഫാൻസുള്ള സ്ഥലങ്ങളിൽ ഒന്നാണ് കേരളം. മലയാളികൾ വളരെ പെട്ടന്ന് തന്നെ നെഞ്ചിലേറ്റിയ വാഹനമായതിനാൽ തന്നെ കേരളീയരോട് ബ്രാൻഡിന് പ്രത്യേക താത്പര്യവുമുണ്ട്. ഇപ്പോഴിതാ മലയാള പുതുവർഷമായ ചിങ്ങത്തിൽ മാഗ്നൈറ്റിന്റെ 115 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലെത്തിച്ച് ആഘോഷങ്ങളിൽ പങ്കുചേരുകയാണ് ബ്രാൻഡ്. ചിങ്ങമഹോത്സവം ആഘോഷിക്കാനാണ് ഈയൊരു മെഗാ ഡെലിവറി നടത്തിയിരിക്കുന്നത്.

Nissan Delivered 115 Magnite SUVs Across Kerala In A Single Day

ഇന്ത്യൻ വിപണിയിൽ ബ്രാൻഡിനെ അതിജീവിക്കാൻ ഒറ്റയടിക്ക് സഹായിച്ച മാഗ്നൈറ്റ് നിസാനെ സംബന്ധിച്ചിടത്തോളം വൻ വിജയമാണ്. ഇതുവരെ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു മോഡലും ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഓണാഘോഷങ്ങളുടെ ഭാഗമായി മാഗ്‌നൈറ്റ് എസ്‌യുവിക്ക് 2024 ഓഗസ്റ്റ് മാസം 82,600 രൂപ വരെയുള്ള ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഈ ആനുകൂല്യങ്ങൾ ഭൂരിഭാഗം മാഗ്നൈറ്റ് വേരിയൻ്റുകളിലും ബാധകമാണെന്നതും ആളുകളെ ആകർഷിക്കുന്ന സംഭവമാണ്. ഈ വർഷാവസാനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവിന് മുന്നോടിയായി നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനും നിസാൻ ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. വേരിയൻ്റിനനുസരിച്ച് വ്യത്യസ്തമായ നിരവധി പ്രൊമോഷണൽ ഓഫറുകളാണ് നിസാൻ മാഗ്നൈറ്റിൽ അവതരിപ്പിക്കുന്നത്.

Nissan Delivered 115 Magnite SUVs Across Kerala In A Single Day

എൻട്രി ലെവൽ XE നോൺ-ടർബോ ട്രിമ്മിന് മൊത്തത്തിൽ 17,000 രൂപ വരെ ലാഭിക്കാനാവും. ഇതിൽ 7,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ കോർപ്പറേറ്റ് ബോണസുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മാഗ്‌നൈറ്റിൻ്റെ മറ്റ് ടർബോ ഇതര വകഭേദങ്ങൾക്ക് 35,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ കോർപ്പറേറ്റ് ബോണസും സഹിതം 22,000 രൂപയുടെ വലിയ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.

മാഗ്നൈറ്റ് EZ-ഷിഫ്റ്റ് എഎംടി വേരിയന്റുകൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ബോണസും ചേർന്ന് മൊത്തം 15,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് നിസാൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മാഗ്‌നൈറ്റിൻ്റെ ടർബോ പെട്രോൾ വേരിയൻ്റുകൾ വാങ്ങാൻ താത്പര്യമുള്ളവർക്ക് പരമാവധി 80,600 രൂപ വരെയും ഓഫറുകൾ ഉപയോഗപ്പെടുത്താനാവും.

Nissan Delivered 115 Magnite SUVs Across Kerala In A Single Day

ഈ പാക്കേജിൽ 25,000 രൂപ ക്യാഷ് ബെനിഫിറ്റ്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ബോണസ് എന്നിവയെല്ലാമാണ് നിസാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മാഗ്നൈറ്റ് ടർബോ സിടിവിയാണ് നോക്കുന്നതെങ്കിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ബോണസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. XE എഎംടി ഒഴികെയുള്ള എല്ലാ വേരിയൻ്റുകളും ഫിനാൻസ് ഇടുകയാണെങ്കിൽ 6.99 ശതമാനം മുതൽ പലിശ നിരക്കിലും സ്വന്തമാക്കാം.

XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന നിസാൻ മാഗ്നൈറ്റിന് 6 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയാണ് നിലവിൽ വരുന്ന എക്സ്ഷോറൂം വില. എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കോംപാക്‌ട് എസ്‌യുവിയുടെ ഹൃദയം.

ഇതിൽ ആദ്യത്തെ NA പെട്രോൾ യൂണിറ്റിന് 71 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാനാവുമ്പോൾ നിസാൻ മാഗ്നൈറ്റിന്റെ ടർബോ മോഡലുകൾ 99 bhp കരുത്തിൽ പരമാവധി 152 Nm torque വരെയാണ് നൽകുന്നത്. 5 സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് എസ്‌യുവിക്കൊപ്പം നിസാൻ വാഗ്‌ദാനം ചെയ്യുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ.

More from DriveSpark

Article Published On: Friday, August 23, 2024, 16:46 [IST]
English summary
Nissan delivered 115 magnite suvs across kerala in a single day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X