വാഗൺആറിനേക്കാൾ വിലക്കുറവിൽ എസ്‌യുവി വാങ്ങാം, 6 ലക്ഷത്തിന്റെ മാഗ്നൈറ്റിന് 82,600 രൂപയുടെ ഓഫറുമായി നിസാൻ

പണക്കാരന്റെയും സാധാരണക്കാരന്റെയും ബ്രാൻഡായി ഒരേപോലെ മാറുകയാണ് നമ്മുടെ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. ആദ്യം മാഗ്നൈറ്റ് എന്ന സബ്-4 മീറ്റർ എസ്‌യുവിയെ പുറത്തിറക്കി കളംനിറഞ്ഞ കമ്പനി ഈയടുത്ത് X-ട്രെയിൽ എന്ന വലിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തേയും ഇന്ത്യക്കാർക്കായി പുറത്തിറക്കി. പൂർണമായും വിദേശത്ത് നിർമിച്ച ഇറക്കുമതി ചെയ്യുന്ന മോഡലിന് 50 ലക്ഷത്തിന് മുകളിലാണ് ഓൺ-റോഡ് വില വരുന്നത്. എന്നാൽ ബജറ്റിന് ഇണങ്ങുന്ന വിധത്തിൽ എസ്‌യുവി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള വണ്ടിയാണ് മാഗ്നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയിൽ വരുന്ന കാറിനാവട്ടെ ഇപ്പോൾ ഗംഭീര വിലക്കുറവും പ്രഖ്യാപിച്ചിരിക്കുകയാണ് നിസാൻ.

മാഗ്‌നൈറ്റ് എൻട്രി സബ്‌കോംപാക്‌ട് എസ്‌യുവിക്ക് 2024 ഓഗസ്റ്റ് മാസം 82,600 രൂപ വരെയുള്ള ഓഫറുകളാണ് നിസാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മാഗ്‌നൈറ്റിൻ്റെ മിക്ക വേരിയന്റുകൾക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാണെന്നതാണ് രസകരമായ കാര്യം. ഈ മാസം അവസാനം വരെ സാധുതയുള്ള ഈ ഡിസ്കൌണ്ട് ഓഫർ കമ്പനിയുടെ വിൽപ്പന കണക്കുകളും വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്.

Nissan Magnite Compact SUV Now Available With Up To Rs 82 600 Offer

ഓണവും അതിന് ശേഷം വരുന്ന ഉത്സവ സീസണും മുന്നിൽ കണ്ടാണ് നിസാൻ മാഗ്നൈറ്റിന് കിടിലൻ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വർഷാവസാനത്തോടെ എത്താനിരിക്കുന്ന മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് മുമ്പ് നിലവിലെ സ്റ്റോക്കുകൾ വിറ്റ് തീർക്കാനും നിസാന് പദ്ധതിയുണ്ട്. എന്തായാലും പുതുതായി എസ്‌യുവി വാങ്ങിനിരിക്കുന്നവർക്കെല്ലാം ഉപയോഗപ്പെടുത്താനാവുന്ന ഏറ്റവും നല്ല സമയമാണിത് എന്നുവേണം പറയാൻ. ഓഫറുകളുടെ വിശദാംശങ്ങൾ ഇതാ...

വേരിയൻ്റിനെ ആശ്രയിച്ച് നിസാൻ ഒന്നിലധികം ഓഫറുകൾ മാഗ്‌നൈറ്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എൻട്രി ലെവൽ XE നോൺ-ടർബോ ട്രിമ്മിന് മൊത്തത്തിൽ 17,000 രൂപ വരെ ലാഭിക്കാനാവും. ഇതിൽ 7,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ കോർപ്പറേറ്റ് ബോണസുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മാഗ്‌നൈറ്റിന്റെ മറ്റ് ടർബോ ഇതര വേരിയൻ്റുകൾക്ക് 35,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും രൂപ 10,000 കോർപ്പറേറ്റ് ബോണസും സഹിതം 22,000 രൂപ ക്യാഷ് ബെനിഫിറ്റ് ലഭിക്കും.

Nissan Magnite Compact SUV Now Available With Up To Rs 82 600 Offer

മാഗ്നൈറ്റ് EZ-ഷിഫ്റ്റ് എഎംടി വേരിയൻ്റുകൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ബോണസും സഹിതം 15,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് ലഭിക്കും. അങ്ങനെ മൊത്തത്തിൽ 50,000 രൂപ വരെ വിലക്കുറവിൽ കോംപാക്‌ട് എസ്‌യുവി വാങ്ങാനാണ് അവസരമൊരുക്കിയിരിക്കുന്നത്. മാഗ്‌നൈറ്റിൻ്റെ ടർബോ പെട്രോൾ വകഭേദങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് 80,600 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കും.

ഇതിൽ 25,000 രൂപ ക്യാഷ് ബെനിഫിറ്റ്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ബോണസ് എന്നിങ്ങനെയാണ് ഓഫറുകൾ കാത്തിരിക്കുന്നത്. മാഗ്നൈറ്റ് ടർബോ സിവിടി ഓട്ടോമാറ്റിക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 55,000 രൂപയാണ് ആനുകൂല്യമായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ബോണസും ലഭിക്കും.

Nissan Magnite Compact SUV Now Available With Up To Rs 82 600 Offer

മാഗ്നൈറ്റിന്റെ XE എഎംടി മോഡൽ ഒഴികെയുള്ള എല്ലാ വേരിയൻ്റുകളിലും ഫിനാൻസ് ഇടുകയാണെങ്കിൽ 6.99 ശതമാനം മുതൽ പലിശ നിരക്കിൽ വാങ്ങുകയും ചെയ്യാം. 6 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയാണ് നിലവിൽ നിസാന്റെ കോംപാക്‌ട് എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില. XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ നിസാൻ മാഗ്നൈറ്റ് ലഭ്യമാണ്.

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ മാഗ്നൈറ്റിന് തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇതിൽ NA പെട്രോൾ യൂണിറ്റിന് 71 bhp കരുത്തിൽ 96 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ മോഡലുകൾ 99 bhp പവറിൽ പരമാവധി 152 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്.

5 സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്‌ദാനം ചെയ്യുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ. വിപണിയിൽ എത്തിയിട്ട് 3 വർഷം പൂർത്തിയാക്കിയ വേളയിൽ ഈ വർഷം എസ്‌യുവിക്ക് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും വന്നെത്തും. പരിഷ്ക്കരിച്ച സ്റ്റൈലിംഗ്, പുതിയ അപ്ഹോൾസ്റ്ററി, മികച്ച ക്യാബിൻ മെറ്റീരിയലുകൾ, കൂടുതൽ ഫീച്ചറുകളും എന്നിവയെല്ലാം കുഞ്ഞൻ എസ്‌യുവിയിലേക്ക് വന്നെത്തും.

More from DriveSpark

Article Published On: Monday, August 12, 2024, 10:10 [IST]
English summary
Nissan magnite compact suv now available with up to rs 82600 offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X