ലോഞ്ച് ചെയ്‌താൽ പിറ്റേന്ന് ഡെലിവറി തുടങ്ങും, നിസാന്റെ പുത്തൻ എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി

ഇന്ത്യയിലും എസ്‌യുവികളുടെ തേരാട്ടമാണിപ്പോൾ കാണാനാവുന്നത്. ചെറുതു മുതൽ വലിയ ആഡംബര മോഡലുകൾ വരെ വാങ്ങാൻ രാജ്യത്ത് ആളുണ്ടെന്നതും നിർമാതാക്കളെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരൊറ്റ വണ്ടിവെച്ച് നാല് കൊല്ലത്തോളം വിപണിയിൽ പിടിച്ചു നിന്നവരാണ് നിസാൻ എന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ. അതും മാരുതി സുസുക്കിയും ടാറ്റ മോട്ടോർസും ഹ്യുണ്ടായിയും കിയയും പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിലാണ് ഈയൊരു നേട്ടം നിസാൻ കൈവരിച്ചിരിക്കുന്നത് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുമുണ്ട്. 2020 ഡിസംബറിൽ സമാരംഭിച്ച മാഗ്‌നൈറ്റിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്.

താങ്ങാനാവുന്ന വിലയ്ക്കും സമഗ്രമായ ഫീച്ചറുകളും മോശമല്ലാത്ത സേഫ്റ്റിയുമെല്ലാമാണ് മാഗ്നൈറ്റിനെ വേറിട്ടുനിർത്തിയത്. സെഗ്മെന്റിലേക്ക് 360 ഡിഗ്രി ക്യാമറ പോലുള്ള ചില ഫസ്റ്റ്-ഇൻ സെഗ്മെന്റ് ഫീച്ചറുകളും അവതരിപ്പിച്ചതും ഇതേ വാഹനത്തിലായിരുന്നു. ഇപ്പോഴിതാ മുഖംമിനുക്കി സുന്ദരക്കുട്ടപ്പനായി അരങ്ങത്തേക്ക് എത്തുകയാണ് കോംപാക്‌ട് എസ്‌യുവി. 2024 ഒക്ടോബർ നാലിന് വണ്ടിയെ വിപണിയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡ് ഒരുങ്ങുന്നത്.

Nissan Magnite Facelift Bookings Started

അതിന് മുന്നോടിയായിതാ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് നിസാൻ. ഒപ്പം പുത്തനൊരു ടീസർ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിക്കാനും കമ്പനി മറന്നില്ല. 2024 മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഒരു പുതിയ രൂപം ലഭിക്കുമെന്ന പറഞ്ഞുവെക്കുകയാണ് വീഡിയോയുടെ ഉദ്ദേശം. ബോഡി പാനലുകളിൽ ഭൂരിഭാഗവും മുമ്പത്തേതിന് സമാനമായിരിക്കും.

എന്നാൽ ഫ്രണ്ട് റിയർ ലൈറ്റിംഗ് ഘടകങ്ങളിൽ ഉടനീളം മാറ്റങ്ങൾ കൊണ്ടുവരാനാണ് നിസാൻ ശ്രമിച്ചിരിക്കുന്നത്. ഒപ്പം ഡാറ്റ്സനെ ഓർമപ്പെടുത്തുന്ന ഗ്രില്ലും അതേപടി നിലനിർത്തിയിട്ടുണ്ട്. പക്ഷേ പാറ്റേൺ വ്യത്യസ്‌തമായിരിക്കുമെന്നതാണ് ശ്രദ്ധേയമായ വിഷയം. എസ്‌യുവിക്ക് പുതിയ അലോയ് വീലുകൾ ലഭിക്കുമെങ്കിലും സൈഡ് പ്രൊഫൈൽ ഏറെക്കുറെ സമാനമായിരിക്കും. പിൻഭാഗത്ത് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പുതുക്കിയ ടെയിൽ ലാമ്പുകളും ടെയിൽഗേറ്റും ബമ്പറും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Nissan Magnite Facelift Bookings Started

പുത്തൻ കളർ ഓപ്ഷനുകളും കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഭാഗമാവും കേട്ടോ. അകത്തേക്ക് കയറിയാൽ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഡാഷ്‌ബോർഡിന് ഒരു പുതിയ കളർ തീം ലഭിക്കും. പ്രവർത്തനപരമായ മെച്ചപ്പെടുത്തലുകൾക്ക് ഒരു സിംഗിൾ പാൻ ഇലക്ട്രിക് സൺറൂഫിൻ്റെ കൂട്ടിച്ചേർക്കലും ഉണ്ടാവുമെന്നാണ് വിവരം. എന്നാൽ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിൽ മാത്രമായി ഈ ഫീച്ചർ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

പുതുക്കിയ യൂസർ ഇന്റർഫേസുള്ള ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും കാറിലേക്ക് അവതരിപ്പിക്കും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളോടൊപ്പം നൽകാനും സാധ്യതയുണ്ട്. പുതുക്കിയ ഡിജിറ്റൽ ക്ലസ്റ്ററും നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വരും. താങ്ങാനാവുന്ന വിലയിലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഫീച്ചർ റിച്ചായ ഇന്റീരിയർ തന്നെയാണ് മോഡലിന്റെ ഹൈലൈറ്റ്. ഇക്കാര്യം അതേപടി നിലനിർത്തിയാവും വാഹനത്തെ പുനരവതരിപ്പിക്കുക.

Nissan Magnite Facelift Bookings Started

നൂതനമായ PM 2.5 ഫിൽട്ടർ, ഇൻ്റഗ്രേറ്റഡ് സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, മീറ്റർ കൺട്രോളുകൾ, റിയർ എസി വെൻ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, പ്രീമിയം ജെബിഎൽ സ്പീക്കറുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പാഡിൽ ലാമ്പ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ അമ്പതിലധികം കണക്റ്റഡ് ഫീച്ചറുകൾ തുടങ്ങിയവയും നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിലുണ്ടാവും.

പലരും മാഗ്‌നൈറ്റ് ഇഷ്ടപ്പെടുന്നതിൻ്റെ മറ്റൊരു കാരണം സേഫ്റ്റിയാണ്. 2022-ൽ നടത്തിയ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മോഡലിന് 4-സ്റ്റാർ അഡൾട്ട് സേഫ്റ്റി റേറ്റിംഗ് ലഭിച്ചിരുന്നു. വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, പ്രൊജക്ഷൻ ഗൈഡുള്ള പിൻ ക്യാമറ, ചുറ്റും വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഇതുകൂടാതെ ഫെയ്‌സ്‌ലിഫ്റ്റിന് ചില പുതിയ സുരക്ഷാ സവിശേഷതകൾ ലഭിക്കാൻ സാധ്യതയുണ്ട്. മുഖംമിനുക്കുന്നുണ്ടെങ്കിലും നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ഉണ്ടാവില്ല. എഞ്ചിൻ ഓപ്ഷനുകളെല്ലാം അതേപടി നിലനിർത്തുകയും ചെയ്യും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എന്നിവയായിരിക്കും കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാനെത്തുകയെന്ന് സാരം.

ഒക്‌ടോബർ നാലിന് ലോഞ്ച് ചെയ്‌തതിന് ശേഷം എസ്‌യുവി കൈയിൽ കിട്ടാൻ അധികകാലമോ സമയമോ ഒന്നും കാത്തിരിക്കേണ്ടിയും വരില്ലെന്നാണ് കമ്പനി പറയുന്നത്. ലോഞ്ചിന്റെ പിറ്റേ ദിവസം മുതൽ അതായത് ഒക്ടോബർ 5 മുതൽ പുത്തൻ നിസാൻ മാഗ്നൈറ്റിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ടീസറിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ മോഡലിന്റെ വരവോടെ സെഗ്മെന്റിലെ മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയുമായുള്ള മത്സരം കൂടുതൽ രസകരമാവും.

More from DriveSpark

Article Published On: Monday, September 30, 2024, 10:10 [IST]
English summary
Nissan magnite facelift bookings started launch date delivery expected price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X