പ്രാഡോയ്ക്ക് ഒപ്പം നിസാൻ പട്രോളും ഇന്ത്യയിലേക്ക്... വലിയ എസ്‌യുവിയുടെ കാര്യത്തിൽ തീരുമാനമെടുത്ത് കമ്പനി

മാഗ്നൈറ്റിലൂടെ (Magnite) ഇന്ത്യക്കാരുടെ മനംകവർന്നെടുക്കാനായവരാണ് നിസാൻ (Nissan). വിദേശത്ത് അന്യായ ഇമേജുള്ളവരാണെങ്കിലും ഇങ്ങ് നമ്മുടെ നാട്ടിൽ കാര്യമായി ഏശിയിട്ടില്ല. സണ്ണി, മൈക്രാ, ടെറാനോ പോലുള്ള ചില മോഡലുകൾ ഹിറ്റായിട്ടുണ്ടെങ്കിലും പിന്നീട് ജാപ്പനീസ് ബ്രാൻഡ് മരണക്കിടക്കിയിലാവുകയായിരുന്നു. അവിടുന്ന് ശ്വാസം കൊടുത്ത് മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി രക്ഷപ്പെടുത്തുകയും ചെയ്‌തു. നാല് കൊല്ലക്കാലം തനിച്ച് ഭരിച്ചിടത്തേക്ക് X-ട്രെയിൽ എന്ന വമ്പനേയും കൊണ്ടുവന്ന് നിസാൻ ചിലതൊക്കെ പറയാതെ പറഞ്ഞു. ഇനി അടുത്തതെന്താവുമെന്ന് നോക്കിയിരിക്കുന്ന എതിരാളികളുടെ നെഞ്ചിൽ തീ കോരിയിട്ടിരിക്കുയാണ് നിസാൻ ഇപ്പോൾ.

മറ്റൊന്നുമല്ല, നിസാൻ പണികഴിപ്പിച്ചിരിക്കുന്നതിൽ വെച്ച് എക്കാലത്തേയും മികച്ചൊരു വണ്ടിയാണ് അടുത്തതായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. അതും പലരും കൊതിയോടെ നോക്കിയിരുന്ന പട്രോളിനെയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവതരിപ്പിക്കുന്നതെന്നാണ് വിവരം. ഈ വർഷം ഇന്ത്യയിൽ ആദ്യം കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി പുറത്തിറക്കിയ X-ട്രെയിലിനേക്കാൾ മുകളിലായിരിക്കും പട്രോളിന്റെ സ്ഥാനം.

Nissan Patrol SUV India Launch Soon

വരാനിരിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയുമായി മല്ലിടുകയാണ് നിസാൻ പട്രോളിന്റെ പ്രാഥമിക ലക്ഷ്യം. ഇതാദ്യമായല്ല നിസാൻ ഇന്ത്യയിൽ പട്രോൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. 2020-ൽ മാഗ്‌നൈറ്റിന് മുമ്പായും ഇതേ പ്ലാൻ കമ്പനി വിലയിരുത്തിയിരുന്നു. പക്ഷേ അന്ന് അവതരണം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇക്കാലയളവിനുള്ളിൽ ഇന്ത്യൻ വാഹന വിപണിക്ക് വന്ന മാറ്റം പട്രോളിനെ വീണ്ടും പരിഗണിക്കാൻ കാരണമായി.

അടുത്തിടെ പുതുതായി അവതരിപ്പിച്ച പട്രോളിന്റെ ഏറ്റവും പുതിയ മോഡലാവും നമ്മുടെ രാജ്യത്തേക്കും വരിക. പുത്തൻ പ്ലാറ്റ്‌ഫോം, കിടുക്കൻ സ്റ്റൈലിംഗ്, ഉഗ്രൻ ഇൻ്റീരിയർ എന്നിവ ഉപയോഗിച്ചാണ് പട്രോളിന് നിസാൻ തലമുറ മാറ്റം സമ്മാനിച്ചിരിക്കുന്നതും. പക്ഷേ ഇന്ത്യയിലെത്തുമ്പോൾ വില എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. X-ട്രെയിൽ പോലെ തന്നെ വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ ഒരു കോടിയിലധികം വില കൊടുക്കേണ്ടി വരുമെന്ന് ഊഹിക്കാമല്ലോ.

Nissan Patrol SUV India Launch Soon

നിരവധി ഹൈടെക് ഫീച്ചറുകളാൽ സമ്പന്നമായ മോഡലാണ് ഏറ്റവും പുതിയ നിസാൻ പട്രോൾ. പിൻ യാത്രക്കാർക്കായി ഡ്യുവൽ 12.8 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണം, ജെസ്റ്റർ കൺട്രോളോടുകൂടിയ 14.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 14.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 12-സ്പീക്കർ Klipsch പ്രീമിയം സൗണ്ട് സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് പാഡുകൾ പോലുള്ള കാര്യങ്ങളെല്ലാം വാഹനത്തിലുണ്ടാവും.

കഴിഞ്ഞില്ല, ഇതോടൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, എല്ലാ വരികൾക്കും USB-C പോർട്ടുകൾ, ഒരു പവർ ടെയിൽഗേറ്റ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളാൽ സമ്പന്നമായിരിക്കും വരാനിരിക്കുന്ന നിസാൻ പട്രോൾ. ആഗോള വിപണിയിൽ എസ്‌യുവിക്ക് 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

Nissan Patrol SUV India Launch Soon

ഈ കൂറ്റൻ എഞ്ചിൻ 425 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുമ്പത്തെ 5.6 ലിറ്റർ V8 എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയത് 100 bhp പവറോളം കൂടുതൽ കരുത്തുറ്റതാണ്. ഇതേ എഞ്ചിൻ ഇന്ത്യ-സ്പെക് പട്രോളിനൊപ്പം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഫോർ വീൽ ഡ്രൈവ് (4WD) സംവിധാനമാണ് എസ്‌യുവിയുടെ പ്രധാന സവിശേഷത.

ഉയർന്ന ട്രിമ്മുകൾ സ്റ്റാൻഡേർഡ്, ഇക്കോ, മഡ്, സാൻഡ്, റോക്ക്, സ്‌പോർട്‌സ് എന്നിങ്ങനെ ആറ് ടെറയിൻ മോഡുകളും അഡാപ്റ്റീവ് എയർ സസ്‌പെൻഷനുമാണ് വാഹനത്തിനെ വേറിട്ടുനിർത്തുന്ന മറ്റ് കാര്യങ്ങൾ. നിസാൻ പട്രോളിന്റെ ഏറ്റവും പുതിയ തലമുറ നിലവിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ മാത്രമാണ് വിൽക്കുന്നത്. പക്ഷേ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ജപ്പാൻ തുടങ്ങിയ വിപണികളിൽ എസ്‌യുവിയുടെ ആവശ്യം വർധിക്കുന്നതിനാൽ ഒരു റൈറ്റ്-ഹാൻഡ് ഡ്രൈവ് മോഡലിന്റെ നിർമാണത്തിലേക്ക് കടക്കാനും നിസാൻ തീരുമാനിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, October 28, 2024, 18:30 [IST]
English summary
Nissan patrol suv india launch soon expected launch price specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X