7-പേർക്ക് പോകാവുന്ന വലിയ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി നിസാൻ, കൂട്ടിന് 13.7 കി.മീ. മൈലേജും

ഇപ്പോൾ നിസാൻ എന്ന് കേൾക്കുമ്പേഴേ നമുക്ക് ഓർമ വരുന്ന മോഡലാണ് മാഗ്നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും ഇന്ത്യയിൽ നിർമിച്ച് നൽകാമെന്ന് മറ്റ് നിർമാതാക്കളേയും പഠിപ്പിച്ച ജാപ്പനീസ് ബ്രാൻഡ് രാജ്യത്തേക്ക് പുത്തൻ വണ്ടികളെ കൊണ്ടുവരുമെന്ന് മുമ്പേ ഉറപ്പുനൽകിയിരുന്നു. ഈ വാക്ക് പാലിച്ചുകൊണ്ട് അങ്കത്തട്ടിലേക്ക് X-ട്രെയിൽ എന്ന ഭീമനേയും ഇക്കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് രാജകീയമായ രണ്ടാംവരവ് മോഡൽ നടത്തിയിരിക്കുന്നത്. എന്നി വില നിർണയത്തിൽ കമ്പനിക്ക് പാളിയെന്നാണ് പലരുടേയും വിലയിരുത്തൽ.

എന്നാൽ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് എസ്‌യുവിക്ക് ഇത്രയും വലിയ തുക ഈടാക്കേണ്ടി വന്നതെന്നാണ് കമ്പനിയുടെ ഭാഗം. ഇപ്പോഴിതാ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ X-ട്രെയിലിന്റെ ഡെലിവറിയും ഇന്ത്യയിൽ തുടങ്ങിയിരിക്കുകയാണ് നിസാൻ. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി വന്നെത്തുന്ന ഫ്ലാഗ്ഷിപ്പ് എസ്‌യുവി 49.92 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഒരു സിംഗിൾ വേരിയൻ്റിലാണ് വിപണണത്തിന് എത്തുന്നത്.

Nissan X-Trail SUV Deliveries Started In India

സമാന വലിപ്പത്തിലുള്ള എതിരാളികളേക്കാൾ ഏറെത്തുക കൂടുതലാണെങ്കിലും വിദേശ നിർമാണവും ഗമയും ഉള്ളതിനാൽ X-ട്രെയിൽ വാങ്ങാൻ ആളെത്തുമെന്നാണ് സൂചന. 7-സീറ്റർ രൂപത്തിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ഈ എസ്‌യുവി ഇന്ത്യൻ വിപണിയിൽ ടർബോ-പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാത്തിയ 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം.

ഈ എഞ്ചിനിൽ വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയും ടർബോചാർജറും ഉൾപ്പെടുന്നതിനാൽ മികച്ച പവർ ഡെലിവറിക്കൊപ്പം ഗംഭീര മൈലേജും ഉറപ്പാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. വാഹനത്തിൽ ഇക്കോ, സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഉള്ളതിനാൽ അതുമൊരു ശ്രദ്ധേയമായ ഫീച്ചറാണ്.

Nissan X-Trail SUV Deliveries Started In India

X-ട്രെയിലിന് ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള ഇന്ധനക്ഷമത കൈവരിക്കാനുള്ള ടെക്‌നിക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.13.7 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നിസാൻ അവകാശപ്പെടുന്നത്. സെഗ്മെന്റിലെ മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഈ ഫുൾ-സൈസ് എസ്‌യുവി ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനോട് കൂടി മാത്രമാണ് വരുന്നത്. അതായത് പക്കാ ഫാമിലി കാറായാണ് മോഡൽ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നതെന്ന് സാരം.

കാഴ്ചയിൽ X-ട്രെയിലിന് നല്ല റോഡ് പ്രസൻസുള്ളതിനാൽ ആരേയും ആകർഷിക്കാനാവും. ഡിസൈനിലേക്ക് വന്നാൽ വാഹനത്തിൻ്റെ മുൻവശത്ത് നിസാൻ്റെ വി-മോഷൻ ഗ്രിൽ, ഹെഡ്‌ലൈറ്റുകൾക്ക് മുകളിലായി ഡിആർഎല്ലുകൾ എന്നിവയെല്ലാം രൂപത്തെ കിടിലമാക്കുന്ന കാര്യങ്ങളാണ്. വശക്കാഴ്ച്ചയിലേക്ക് നീങ്ങുമ്പോൾ 20 ഇഞ്ച് അലോയ് വീലുകളാണ് ആദ്യം കണ്ണിലുടക്കുക. ഒപ്പം മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന ഷോൾഡർ ലൈനുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നു.

Nissan X-Trail SUV Deliveries Started In India

റിയർ ഡിസൈനിലേക്ക് നോക്കിയാൽ റൂഫ് ഫിറ്റഡ് സ്‌പോയിലറും ഒരു കൂട്ടം മെലിഞ്ഞ ടെയിൽ ലാമ്പുകളുമാണ് നിസാൻ X-ട്രെയിലിനെ അഴകനാക്കുന്നത്. അങ്ങനെ മൊത്തത്തിൽ അലങ്കോലമില്ലാത്ത രൂപം സമ്മാനിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഇന്റീരിയറിലേക്ക് കയറിയാൽ ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഡാർക്ക് തീമിലാണ് അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്.

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്ലോട്ടിംഗ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജർ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള ഹൈ-എൻഡ് ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്. സുരക്ഷാ സവിശേഷതകളിലും ആള് കേമനാണ്.

നിസാൻ X-ട്രെയിൽ എസ്‌യുവിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), 360-ഡിഗ്രി വ്യൂ ക്യാമറ, ഏഴ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള കാര്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ പോലുള്ള വമ്പൻമാരുമായാണ് X-ട്രെയിൽ മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Friday, August 16, 2024, 13:03 [IST]
English summary
Nissan x trail 7 seater suv deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X