ഫോർച്യൂണറിന്റെ ടോപ്പ് വേരിയന്റിനേക്കാൾ കുറഞ്ഞ വില? നിസാൻ 7 സീറ്റർ എസ്‌യുവിയുടെ വില ഓഗസ്റ്റ് ഒന്നിന് അറിയാം

ഇന്ത്യയിൽ സെവൻ സീറ്റർ മോഡലുകളുടെ വിൽപ്പന കുതിച്ചുയരുകയാണ്. എർട്ടിഗ മുതൽ ഇന്നോവ വരെയുള്ള സെഗ്മെന്റിലാണ് കച്ചോടം കൂടുതലുള്ളതെങ്കിലും അങ്ങ് ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ വരെ വാഹനങ്ങൾ വാങ്ങാൻ ആളെത്തുന്നുണ്ട്. ഏറെക്കാലത്തേക്ക് ഫാമിലി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ തേടുന്നവരാണ് ഇത്തരം മോഡലുകൾക്ക് മുൻഗണന കൊടുക്കുന്നതെന്ന് മാത്രം. ഫോർഡ് എൻഡവർ പോയതോടെ ലോട്ടറിയടിച്ച ടൊയോട്ട ഫോർച്യൂണർ തന്നെയാണ് ഇവിടെ പണം വാരുന്നത്. ഒത്ത എതിരാളിയില്ലാതെ വിലസിയിരുന്ന ആധിപത്യം തീർക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ജാപ്പനീസ് എതിരാളികളായ നിസാൻ (Nissan).

ഇതിന്റെ ഭാഗമായി ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരുന്ന X-ട്രെയിലിനെ നിസാൻ ആഭ്യന്തര വിപണിയിൽ ഇക്കഴിഞ്ഞ ദിവസം പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വില പ്രഖ്യാപനവും മറ്റ് വിശദാംശങ്ങളും കമ്പനി മറ്റൊരു ദിവസം അറിയിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. വലിയ സ്വീകാര്യത ലഭിച്ചതിനാൽ അധികം കാത്തിരുത്തി മുഷിപ്പിക്കാനൊന്നും നിസാന് താത്പര്യമില്ല. ആയതിനാൽ ഓഗസ്റ്റ് ഒന്നാം തീയതി തന്നെ ഈ 7-സീറ്റർ എസ്‌യുവിയുടെ വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും നടക്കും.

Nissan X-Trail SUV Launch And Price Announcement On 2024 August 1

വർഷങ്ങൾക്ക് മുമ്പേ തന്നെ വിദേശ വിപണികളിൽ അരങ്ങേറ്റം കുറിച്ച X-ട്രെയിലിന്റെ നാലാംതലമുറ ആവർത്തനമാണ് നിസാൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളായാണ് ഈ പ്രീമിയം എസ്‌യുവി രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ആയതിനാൽ ചുരുങ്ങിയ യൂണിറ്റുകളിലായിരിക്കും വാഹനം ലഭ്യമാവുക. ഡിമാന്റ് അനുസരിച്ച് പ്രാദേശികമായി അസംബ്ലിംഗ് ചെയ്യാനും ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് താത്പര്യമുണ്ട്. അങ്ങനെയെങ്കിൽ ഭാവിയിൽ വില കുറയാനും സാധ്യതയുണ്ട്.

ഒരു സിബിയു ഇറക്കുമതി വാഹനമായതിനാൽ തന്നെ X-ട്രെയിൽ വിലയേറിയതായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഏകദേശം 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. സമാനമായ രീതിയിൽ CKD യൂണിറ്റായി വിൽപ്പന തുടരുന്ന സെഗ്മെന്റിലെ സ്‌കോഡ കൊഡിയാകിന് 39.99 ലക്ഷം രൂപയാണ് ഇന്ത്യയിൽ വരുന്ന വില. അതും ഇറക്കുമതി ചെയ്‌ത പാർട്‌സുകൾ ഇവിടെ കൂട്ടിയോജിപ്പിച്ചാണ് സ്കോഡ തങ്ങളുടെ എസ്‌യുവി വിറ്റഴിക്കുന്നത്.

Nissan X-Trail SUV Launch And Price Announcement On 2024 August 1

ജീപ്പ് ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന മെറിഡിയൻ 7 സീറ്റർ ഫുൾ സൈസ് എസ്‌യുവിക്ക് 29.49 ലക്ഷം മുതൽ 39.83 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടൊയോട്ട ഫോർച്യൂണറിന് ആണെങ്കിൽ 33.43 ലക്ഷം മുതൽ 51.44 ലക്ഷം വരെയും എക്സ്ഷോറൂം വില വരും. ഇങ്ങനെ നോക്കുമ്പോൾ ഫോർച്യൂണറിന്റെ ബേസ് മോഡലിന്റെ ഓൺ-റോഡ് വിലയ്ക്കടുത്താണ് X-ട്രെലിന് വില വരിക.

അൽപം കൂടുതൽ മുടക്കിയാൽ എല്ലാ ഫീച്ചറുകളും ആഡംബരവുമുള്ള X-ട്രെയിൽ സ്വന്തമാക്കാനും സാധിക്കും. ഇനി ഫോർച്യൂണറിന്റെ ടോപ്പ് എൻഡുമായി താരതമ്യം ചെയ്‌താൽ നിസാന്റെ 7 സീറ്ററിന് വില കുറവായിരിക്കാനാണ് സാധ്യത. എന്തായാലും ഇക്കാര്യങ്ങൾ ഓഗസ്റ്റ് ഒന്നിന് അറിയാം. മാഗ്നൈറ്റിന് ശേഷം ഇന്ത്യയിലെ നിസാൻ ശ്രേണിയിലെ രണ്ടാമനായിരിക്കും ഈ ഫുൾ-സൈസ് എസ്‌യുവി.

Nissan X-Trail SUV Launch And Price Announcement On 2024 August 1

ഇന്ത്യയിൽ, 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 1.5-ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് X-ട്രെയിൽ വാഗ്ദാനം ചെയ്യുന്നത്. എഞ്ചിൻ ശേഷി കുറവാണെങ്കിലും പെർഫോമൻസ്, മൈലേജ് എന്നിവയുടെ കാര്യത്തിലൊന്നും അത്ര മോശക്കാരല്ല കക്ഷി. ഷിഫ്റ്റ്-ബൈ-വയർ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 163 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

X-ട്രെയിലിന് വിദേശത്ത് ഒരു ഓൾ-വീൽൃഡ്രൈവ് (AWD) സംവിധാനം ലഭിക്കുമെങ്കിലും ഇന്ത്യയിൽ 2WD ഓപ്ഷൻ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഫീച്ചറുകളുടെ കാര്യത്തിൽ എസ്‌യുവിക്ക് ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ എന്നിവയുണ്ടാകും.

ഇതുകൂടാതെ ഓട്ടോ ഹോൾഡ് ഫംഗ്‌ഷൻ, ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ എന്നിവയുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നീ സവിശേഷതകളും നിസാൻ X-ട്രെയിലിന്റെ ഭാഗമാണ്. സുരക്ഷാ ഫീച്ചറുകളിൽ 7 എയർബാഗുകൾ, ഓട്ടോ വൈപ്പറുകൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള സജ്ജീകരണങ്ങളാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിൽ 7 സീറ്റർ കോൺഫിഗറേഷനിലാണ് X-ട്രെയിൽ വിപണനത്തിന് എത്തുക. രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്‌ഷൻ ഉണ്ട്. അതേസമയം മൂന്നാമത്തെ വരിയിൽ 50/50 സ്പ്ലിറ്റ്-ഫോൾഡിംഗ്, റിക്‌ലൈനിംഗ് ഫംഗ്‌ഷനുകളും നിസാൻ ഒരുക്കിയിട്ടുണ്ട്. എതിരാളികളായ സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ എന്നിവയും മൂന്ന് നിരകളുള്ള സജ്ജീകരണവുമായി വരുന്നതിനാൽ പിൻനിരയിലെ സ്പേസ് എങ്ങനെയായിരിക്കുമെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 19, 2024, 10:12 [IST]
English summary
Nissan x trail suv launch and price announcement on 2024 august 1 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X