പട്രോൾ നിർമിച്ച നിസാനാ മക്കളേ... പിന്നെ X-ട്രെയിൽ മോശക്കാരനാവുമോ? പക്ഷേ മെറിഡനേക്കാൾ കേമനോയെന്ന് അറിയാം

മാഗ്നൈറ്റിലൂടെ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുത്തവരാണ് നിസാൻ. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് പുറത്തിറക്കിയ ഈ കോംപാക്‌ട് എസ്‌യുവി ചരിത്രം സൃഷ്‌ടിച്ചാണ് മുന്നേറിയത്. കിക്‌സ് എന്ന മിഡ്-സൈസ് എസ്‌യുവി വിപണിയിൽ നിന്നും ബൈ പറഞ്ഞിറങ്ങിയതോടെ ഒറ്റയ്ക്ക് ഭരണം നടത്തിയ മാഗ്നൈറ്റിന് കൂട്ടായിതാ ഇപ്പോൾ വമ്പനൊരു മോഡലാണ് എത്തിയിരിക്കുന്നത്. വില പ്രഖ്യാപനം ഓഗസ്റ്റിൽ നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇക്കഴിഞ്ഞ ദിവസം ഇന്ത്യക്കായി X-ട്രെയിലിനെ ജാപ്പനീസ് വാഹന നിർമാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്കിറങ്ങുന്ന മോഡലിന്റെ പ്രധാന ശത്രുക്കൾ ടൊയോട്ട ഫോർച്യൂണറും ജീപ്പ് മെറിഡിയനുമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പിന്റെ 7 സീറ്റർ എസ്‌യുവിയേക്കാൾ കേമനാണോ വരാനിരിക്കുന്ന നിസാൻ X-ട്രെയിൽ എന്ന് പലർക്കും സംശയങ്ങളുണ്ടായിരിക്കാം അല്ലേ. പുതിയൊരു ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു രണ്ട് മോഡലുകളും തമ്മിൽ ഒന്ന് മാറ്റുരച്ചു നോക്കിയാലോ? ജാപ്പനീസ് എസ്‌യുവിയാണോ അതോ അമേരിക്കൻ വാഹനമാണോ കേമൻ എന്നറിയാനുള്ള താരതമ്യം ഇതാ...

Nissan X-Trail vs Jeep Meridian Comparison

എക്സ്ഷോറൂം വില: ആദ്യം വിലയിൽ നിന്നും തന്നെ തുടങ്ങുന്നതാവും ഉചിതം. പരിമിതമായ സംഖ്യകളിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് നിസാൻ X-ട്രെയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അതിനാൽ തന്നെ ബജറ്റിന്റെ കാര്യത്തിൽ ആളൊരൽപം എക്‌സ്പെൻസീവായിരിക്കും. ഔദ്യോഗിക വിലക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ ജാപ്പനീസ് 7-സീറ്റർ എസ്‌യുവിക്ക് വില വന്നേക്കാമെന്നാണ് വിവരം.

ജീപ്പ് കോമ്പസിൻ്റെ 7-സീറ്റർ പതിപ്പാണ് മെറിഡിയനെന്ന് ഏവർക്കും അറിയാമല്ലോ. ഫോർച്യൂണറിൽ നിന്നുള്ള കടുത്ത മത്സരം കാരണം പ്രതീക്ഷിച്ചത്ര വിൽപ്പന കൈവരിക്കാൻ മോഡലിന് ഇതുവരെ കഴിഞ്ഞില്ല. എങ്കിലും തരക്കേടില്ലാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോവാൻ ബ്രാൻഡിനാവുന്നുണ്ട്. അമേരിക്കൻ വാഹന നിർമാതാക്കളിൽ നിന്നുള്ള 7 സീറ്റർ എസ്‌യുവിക്ക് 29.49 ലക്ഷം മുതൽ 39.66 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Nissan X-Trail vs Jeep Meridian Comparison

എഞ്ചിൻ: വേരിയബിൾ കംപ്രഷൻ അനുപാതവും 12 V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവുമുള്ള 1.5 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ നിസാൻ X-ട്രെയിലിന്റെ ഹൃദയം. അതിനാൽ തന്നെ കാര്യക്ഷതയുടെ കാര്യത്തിൽ സംശയങ്ങളൊന്നും വേണ്ട. ഷിഫ്റ്റ്-ബൈ-വയർ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 163 bhp കരുത്തിൽ 300 Nm torque വരെ നൽകാനാവും. 2WD ഓപ്ഷൻ മാത്രമാവും എസ്‌യുവിക്കുണ്ടാവുക.

മറുവശത്ത് ജീപ്പ് മെറിഡിയൻ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലാണ് വരുന്നത്. ഇത് 170 bhp പവറിൽ 350 Nm torque നൽകാൻ പ്രാപ്‌തമാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും എസ്‌യുവിയിലുണ്ട്. ടോപ്പ് വേരിയന്റുകളിൽ 4×4 കോൺഫിഗറേഷനും ആളുകൾക്ക് കിട്ടുമെന്നതിനാൽ രാജ്യത്തിൻ്റെ വിദൂര ഭാഗങ്ങളിലേക്ക് പോലും യാത്രക്കാരെ കൊണ്ടുപോകാൻ എസ്‌യുവിക്ക് കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.

Nissan X-Trail vs Jeep Meridian Comparison

ഫീച്ചറുകൾ: ഈ രണ്ട് എസ്‌യുവികളിലെയും ഫീച്ചറുകളുടെ ലിസ്റ്റ് വളരെ വിപുലമാണ്. നിസാൻ X-ട്രെയിൽ കൂടുതൽ ആധുനികമായ സംവിധാനങ്ങൾ കിട്ടുകയും ചെയ്യും. ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾക്കൊപ്പം കൂടുതൽ മോഡേണായ ഇന്റീരിയറാണ് ജാപ്പനീസ് മോഡലിനുള്ളത്. ജീപ്പ് മെറിഡിയനെ ഏറ്റവും മികച്ച മെറ്റീരിയലുകളും ശാന്തമായ ക്യാബിൻ സെറ്റപ്പും കൊണ്ട് വേറിട്ടു നിൽക്കുന്നുണ്ട്.

12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 8-ഇഞ്ച് ഫ്രീ-ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പാഡിൽ ഷിഫ്റ്ററുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് നിസാൻ X-ട്രെലിനെ കിടിലമാക്കുന്നത്.

ഇതോടൊപ്പം ഓട്ടോ ഹോൾഡ് ഫങ്ഷൻ, ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, രണ്ടാം നിരയ്ക്കായി 40:20:40 സ്പ്ലിറ്റ് ഓപ്ഷൻ, മൂന്നാം നിരയ്ക്കായി 50:50 സ്പ്ലിറ്റ് സംവിധാനം, 7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ പോലുള്ള കിടുക്കൻ ഫീച്ചറുകളാലും നിസാൻ X-ട്രെയിൽ സമ്പന്നമാണ്.

മറുവശത്ത് ജീപ്പ് മെറിഡിയനിൽ 10.1-ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, 9-സ്പീക്കർ ആൽപൈൻ-സോഴ്സ് മ്യൂസിക് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മെമ്മറി ഫംഗ്ഷനോടുകൂടിയ 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഇലക്ട്രിക് ടെയിൽഗേറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്, റിക്ലൈൻ ചെയ്യാവുന്ന രണ്ട്, മൂന്ന് നീര സീറ്റുകൾ എന്നിവയെല്ലാമാണ് അലങ്കരിക്കുന്നത്.

കഴിഞ്ഞില്ല, ഇതുകൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓൺ-ബോർഡ് നാവിഗേഷൻ, സ്റ്റോളൻ വെഹിക്കിൾ അസിസ്റ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വോയ്സ് കമാൻഡുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 4X4 സംവിധാനം, ഡ്യുവൽ-പാൻ ഇലക്ട്രിക് സൺറൂഫ്, ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് സസ്പെൻഷൻ, ഇലക്ട്രിക് റോൾ മിറ്റിഗേഷൻ, 6 എയർബാഗുകൾ, ഫ്രണ്ട് കോ-പാസഞ്ചർ ഒക്യുപൻ്റ് ഡിറ്റക്ഷൻ സിസ്റ്റം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് പോലുള്ള ഗംഭീര ഫീച്ചറുകളും മെറിഡിനിലുണ്ട്.

അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഒറ്റ ഉത്തരം നൽകാനാവില്ലെങ്കിലും X-ട്രെയിലും മെറിഡിയനും അവരവരുടേതായ രീതിയിൽ വേറിട്ടു നിൽക്കുന്നുണ്ടെന്ന് വേണം പറയാൻ. 4×2 കോൺഫിഗറേഷൻ ഹാർഡ്‌കോർ 4×4 പതിപ്പ് എന്നിവയുള്ളതിനാൽ ഓഫ്-റോഡിംഗ് കഴിവുള്ള എസ്‌യുവി വേണമെന്നുള്ളവർക്കാണെങ്കിൽ ജീപ്പ് മെറിഡിയൻ തന്നെ തെരഞ്ഞെടുക്കാം. രാജ്യത്തെ ഏറ്റവും വാല്യു ഫോർ മണി ആഡംബര ഓഫ് റോഡിംഗ് എസ്‌യുവി എന്ന സാധുവായ അവകാശവാദം ജീപ്പിന്റെ 7 സീറ്ററിനുള്ളതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 21, 2024, 9:00 [IST]
English summary
Nissan x trail vs jeep meridian comparison better suv for indians engine price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X