എല്ലാവർക്കും തെറ്റി! നെക്സോണുമല്ല, ഹാരിയറുമല്ല, ടാറ്റയുടെ ഏറ്റവും സുരക്ഷിതമായ കാർ ദേ ഈ മുതലാണ്
ഒരു പുതിയ കാർ വാങ്ങുന്നതിന് മുമ്പ് മിക്കവരും പരിഗണിക്കുന്ന ഘകമായി ബിൽഡ് ക്വാളിറ്റി മാറിയിട്ടുണ്ട്. ബിൽഡ് ക്വാളിറ്റി ചർച്ച ചെയ്യുമ്പോൾ ആദ്യം മനസിൽ വരുന്ന പേരുകളിലൊന്ന് ടാറ്റ മോട്ടോർസിന്റേതാവും. സേഫ്റ്റിയിലൂടെ ഇന്ത്യക്കാരുടെ വികാരമായി മാറിയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ഏത് ഇടിക്കൂട്ടിൽ പരീക്ഷിച്ചാലും ഫുൾ മാർക്കും നേടിയായിരിക്കും ചുണക്കുട്ടൻമാർ പാസാവുക. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന വാഹന നിര ഇക്കാര്യത്തിൽ ആരേയും നിരാശപ്പെടുത്തുകയുമില്ല. എന്നാൽ ടാറ്റയുടെ ഏറ്റവും സുരക്ഷിതമായ കാർ ഏതായിരിക്കുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗുള്ള വിവിധതരം എസ്‌യുവികൾ ടാറ്റയുടെ നിരയിലുണ്ടെങ്കിലും ഏറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ടാറ്റയുടെ എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവിയായ പഞ്ച് ഇവി എന്നതാണ്. നെക്സോണോ കർവോ അല്ലെങ്കിൽ സഫാരി ഹാരിയർ എന്ന് ഉത്തരം പറയാൻ ഇരുന്നവർക്കെല്ലാം ഇതൊരു ഞെട്ടലുണ്ടാക്കിയേക്കുന്ന കാര്യമായിരിക്കും.

എന്നാൽ യഥാർഥത്തിൽ ടാറ്റ മോട്ടോർസിൻ്റെ ലൈനപ്പിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ഈ മൈക്രോ ഇലക്ട്രിക് എസ്‌യുവി. ടാറ്റയുടെ മിക്ക വാഹനങ്ങളും ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗുകൾ നേടിയിട്ടുണ്ടെങ്കിലും പഞ്ച് ഇവിക്ക് ഈ മാർജിൻ മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ ഇലക്ട്രിക് എസ്‌യുവി 32 പോയിന്റിൽ 31.46 പോയിന്റും അതുപോലെ, കുട്ടികളുടെ സുരക്ഷയിൽ ഇലക്ട്രിക് എസ്‌യുവി 49-ൽ 45 പോയിന്റുമാണ് നേടിയിരിക്കുന്നത്.
ഇന്നുവരെയുള്ള ക്രാഷ് ടെസ്റ്റിൽ ഒരു ടാറ്റ വാഹനം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള സമർപ്പിത പ്ലാറ്റ്‌ഫോമായ ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് പഞ്ച് ഇവി. ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ എന്നീ സുരക്ഷാ സന്നാഹങ്ങൾ സ്റ്റാൻഡേർഡായി ഒരുക്കിയാണ് വാഹനത്തെ വിപണനത്തിന് എത്തിക്കുന്നതും.

സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിലാണ് ടാറ്റ പഞ്ച് ഇവി വിപണനത്തിന് എത്തുന്നത്. ഒപ്പം രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത് എന്നതിനാൽ ഏത് തരക്കാരേയും ആകർഷിക്കാനും പ്രാപ്‌തമാണ്. സ്റ്റാൻഡേർഡ് വേരിയൻ്റിൽ 25 kWh ബാറ്ററി പായ്ക്കും ലോംഗ് റേഞ്ച് വേരിയൻ്റിൽ 35 kWh ബാറ്ററിയുമാണ് വാഹനം ഉപയോഗിക്കുന്നത്.
പഞ്ച് ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പ് 315 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ലോംഗ് റേഞ്ച് വേരിയന്റ് സിംഗിൾ ചാർജിൽ 421 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് നൽകുന്നത്. അടിസ്ഥാന സ്മാർട്ട്, സ്മാർട്ട് പ്ലസ് വേരിയൻ്റുകളൊഴികെ എല്ലാ വേരിയൻ്റുകളും രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും തെരഞ്ഞെടുക്കാനാവും. 9.99 ലക്ഷം രൂപ മുതൽ 14.29 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്സ്ഷോറൂം വില വരുന്നതും.

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 10.25 ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍, സിംഗിള്‍ പാന്‍ പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ മോഡേൺ സവിശേഷതകളെല്ലാം ടാറ്റ തങ്ങളുടെ ജനപ്രിയമായ പഞ്ച് ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.
ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 -ഡിഗ്രി സറൗണ്ട് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റീജൻ മോഡുകൾക്കുള്ള പാഡിൽ ഷിഫ്റ്ററുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടച്ച് ബേസ്ഡ് HVAC പാനൽ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തെ വേറിട്ടു നിർത്തുന്ന സംഗതികളാണ്. അങ്ങനെ ഇതുവരെ ടാറ്റ മോട്ടോർസ് നിർമിച്ചതിൽ വെച്ച് ഏറ്റവും സുരക്ഷിതമായ വാഹനം പഞ്ച് ഇലക്ട്രിക് എസ്‌യുവിയായി മാറുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








