ചാർജാവാൻ വെറും 15 മിനിറ്റ് മതി, 126 കി.മീ. റേഞ്ചും ഗ്യാരണ്ടി; സംഭവമാവാൻ സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷ

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ (Electric Vehicles) കാറുകളും ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം ട്രെൻഡായെങ്കിലും വാണിജ്യ വാഹന വിഭാഗത്തിലേക്ക് അധികം കടന്നുവന്നിട്ടില്ലെന്ന് വേണം പറയുന്നതാവും ശരി. എങ്കിലും അങ്ങിങ്ങായി ചിലതൊക്കെ കാണാനാവും. മനുഷ്യരുടെ നിത്യജീവിതത്തിന്റെ വലിയൊരു ഭാഗമായ ഓട്ടോറിക്ഷകളും പതിയെ ഇവികളായി മാറുകയാണിപ്പോൾ.

മെട്രോ നഗരങ്ങളിലെല്ലാം സിഎൻജി ഓട്ടോകളാണ് കൂടുതൽ ഉള്ളതെങ്കിലും പതിയെ ഇവിയിലേക്ക് മാറിയാലോ എന്ന് ചിന്തിക്കുന്നവരും കുറവല്ല. വീട്ടിൽ തന്നെ ചാർജ് ചെയ്‌താൽ സിഎൻജി നിറയ്ക്കാൻ പമ്പുകളിൽ നിൽക്കുന്ന നീണ്ട ക്യൂ ഒഴിവാക്കാനും സാധിക്കും. എന്നാൽ ഏത് സമയത്താണ് ഓട്ടം കിട്ടുകയെന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ ചാർജിംഗിന് ഇടുമ്പോഴായിരിക്കും ഒരു ലോങ് കിട്ടുക.

Omega Seiki Mobility Stream City Qik Electric Three Wheeler Launched

അതിനാൽ ഇവി പ്രായോഗികമല്ലെന്ന് പറഞ്ഞ് പലരും ഡീസൽ, സിഎൻജി മോഡലുകളിൽ തന്നെ തുടരുകയാണ്. എന്നാൽ ചാർജിംഗ് ഒരു പ്രശ്‌നമായി കാണുന്നവരെ കൈയിലെടുക്കാനായി ഒമേഗ സെയ്ക്കി എന്നൊരു ബ്രാൻഡ് രംഗത്തെത്തെയിരിക്കുകയാണ്. അതും വെറും 15 മിനിറ്റിൽ ഫുൾ ചാർജാവുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായാണ് കമ്പനിയുടെ വരവ്. ലോകത്തിൽ തന്നെ ഇതാദ്യമായാണ് ഇത്ര വേഗത്തിൽ 0-100 ശതമാനം ചാർജാവുന്ന ഇവി ജൻമമെടുക്കുന്നത്.

എക്‌സ്‌പോണന്റ് എനർജിയുമായി കൈകോർത്താണ് ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ മുൻനിര ശക്തിയായ ഒമേഗ സെയ്‌ക്കി മൊബിലിറ്റി ഈയൊരു വിപ്ലവം കൊണ്ടുവന്നിരിക്കുന്നത്. 15 മിനിറ്റുകൊണ്ട് ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാർജിംഗ് ടെക്നോളജി പോയ വർഷം ജൂലൈയിൽ എക്‌സ്‌പോണന്റ് എനർജി വെളിപ്പെടുത്തിയിരുന്നു. ഈ സംവിധാനം വഴിയാണ് ഒമേഗ സെയ്‌ക്കിയുടെ ഏറ്റവും പുതിയ സ്ട്രീം സിറ്റി ക്വിക്ക് ഇലക്ട്രിക് ഓട്ടോറിക്ഷയും ഇത്രവേഗം ചാർജ് ചെയ്യാനാവുന്നത്.

Omega Seiki Mobility Stream City Qik Electric Three Wheeler Launched

ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് 3,24,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്. 2 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വാറണ്ടിയോടെയാണ് ഈ ഇലക്ട്രിക് റിക്ഷ വരുന്നത് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഇവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച ഫിനാൻസിംഗ് ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് ലോഞ്ചിംഗ് വേളയിൽ വ്യക്തമാക്കി.

ഡൽഹി-എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ ഈ വർഷം തന്നെ വിന്യസിക്കാനാണ് എക്‌സ്‌പോണന്റ് എനർജി പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ പിന്നീടുള്ള ഘട്ടത്തിൽ ചാർജിംഗ് ശൃംഖല വികസിപ്പിക്കുകയും ചെയ്യും. ഓട്ടോറിക്ഷ തൊഴിലായി സ്വീകരിച്ചിരിക്കുന്നവരുടെ പ്രതിമാസ വരുമാനം കുറഞ്ഞത് 30 ശതമാനം വർധിപ്പിക്കാൻ പുതിയ സ്ട്രീം സിറ്റി ക്വിക്ക് ഇവി സഹായിക്കുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

Omega Seiki Mobility Stream City Qik Electric Three Wheeler Launched

ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് ഇലക്ട്രിക് ഓട്ടോറിക്ഷക്ക് ഒരു അത്യാധുനിക 8.8 kWh പ്രൊപ്രൈറ്ററി ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. 15 മിനിറ്റ് കൊണ്ട് ചാർജാവുന്ന ബാറ്ററിക്ക് പൂർണ ചാർജിൽ 126 കിലോമീറ്റർ റേഞ്ച് വരെ നൽകാനുമാവും. സിറ്റി ഓട്ടങ്ങൾക്ക് ഇത് വളരെ അനുയോജ്യമാണ്. ക്വിക്ക് ചാർജിംഗ് റേഞ്ച് ഉത്കണ്ഠയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും സഹായിക്കും.

ഇൻഡസ്ട്രി സ്റ്റാൻഡേർഡിന്റെ 3 മടങ്ങ് ശേഷിയുള്ള എക്‌സ്‌പോണന്റ് എനർജിയുടെ റാപ്പിഡ് ചാർജിംഗ് സംവിധാനം 15 മിനിറ്റ് റാപ്പിഡ് ചാർജിനൊപ്പം 3,000 സൈക്കിൾ ലൈഫ് വാറണ്ടിയോടെ ദൈർഘ്യമേറിയ ബാറ്ററി ലൈഫും നൽകുമെന്നാണ് അവകാശപ്പെടുന്നത്. പാസഞ്ചർ ത്രീ വീലറുകളുടെ ആഗോള പ്രഭവകേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് കമ്പനിയുടെ അഭിപ്രായം.

Omega Seiki Mobility Stream City Qik Electric Three Wheeler Launched

2024 ജനുവരിയിൽ മാത്രം ഇലക്ട്രിക് മുചക്ര വാഹനങ്ങളുടെ വിൽപ്പന 53,537 യൂണിറ്റുകൾ കവിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇലക്ട്രിക് വാഹന വ്യവസായത്തിലെ പ്രമുഖരായ ഒമേഗ സെയ്ക്കിക്ക് ഗുണമാവും. ഇലക്ട്രിക് ടു, ത്രീ, ഫോർ വീലറുകൾ, മറ്റ് അത്യാധുനിക വൈദ്യുത വാഹനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നൂതനവും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷനുകൾ നൽകുന്നതിൽ ഉറച്ചുനിൽക്കുന്നവരാണ് ഈ ബ്രാൻഡ്.

More from DriveSpark

Article Published On: Friday, April 12, 2024, 13:43 [IST]
English summary
Omega seiki mobility stream city qik electric three wheeler launched full charge in just 15 mins
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X