ക്രെറ്റയിൽ പോലും കിട്ടില്ല! ഇക്കാര്യങ്ങൾ കിട്ടുന്ന ബേസ് മോഡൽ എസ്‌യുവി ഇതേയുള്ളൂ, കുഷാഖ് ശരിക്കും സംഭവം തന്നെ

ഇന്ത്യൻ വിപണിയിൽ കൊടുങ്കാറ്റൊന്നും ആയില്ലെങ്കിലും എസ്‌യുവി വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ സ്കോഡയെ സഹായിച്ച മുതലാണ് കുഷാഖ്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്നിടത്തേക്കാണ് ചെക്ക് റിപ്പബ്ലിക്കൻ ചക്രവർത്തി വാഴാനെത്തിയത്. ഇന്ത്യയിലുണ്ടായിരുന്ന ഇമേജെല്ലാം പൊളിച്ചെഴുതി സ്കോഡയെ സാധാരണക്കാരിലേക്ക് അടുപ്പിക്കാനും കുഷാഖ് ഏറെ സഹായിച്ചിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ മറ്റ് മോഡലുകളെ പോലെ ഭീകരമായ വലിപ്പമൊന്നുമില്ലെങ്കിലും ആള് പുലിയാണെന്ന് വേണം പറയാൻ. എന്തിന് ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ മോഡൽ കൂടിയാണിവൻ എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലാണ് സ്കോഡ കുഷാഖ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ മറ്റ് മിഡ്-സൈസ് എസ്‌യുവികളുമായി താരതമ്യം ചെയ്യുമ്പോൾ ബേസ് മോഡലിന് അൽപം വില കൂടുതലല്ലേയെന്ന് ചിന്തിക്കുന്നവരായിരിക്കും ഏറെയും. പക്ഷേ കുഷാഖിന്റെ ഈ അടിസ്ഥാന മോഡലിൽ കിട്ടുന്ന സവിശേഷതകൾ ചില്ലറയൊന്നുമല്ലെന്ന് വേണം പറയാൻ. എന്തായാലും കുഷാഖ് ആക്റ്റീവിൽ എന്തെല്ലാം കാര്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളതെന്ന് നോക്കിയാലോ?

Skoda Kushaq Active Base Variant

പണം മുടക്കുന്നതിന് മുമ്പ് വാഹനം വാല്യു ഫോർ മണിയാണോയെന്ന് ഇന്ത്യക്കാർ നോക്കിയിരിക്കും. ഇക്കാര്യം ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിനും അറിയാമെന്നതാണ് ശ്രദ്ധേയമായ കാര്യം. എക്സ്റ്റീരിയർ ഫീച്ചറുകളിലേക്ക് നോക്കിയാൽ സ്കോഡ കുഷാഖ് ആക്റ്റീവ് വേരിയന്റിന് ഹാലൊജെൻ ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളുമാണ് ലഭിക്കുന്നത്. ബേസ് മോഡലായതിനാൽ തന്നെ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ എന്നീ ഫീച്ചറുകൾ പ്രതീക്ഷിക്കേണ്ടതുമില്ല കേട്ടോ.

കൂടാതെ ഓട്ടോമാറ്റിക്കായി മടക്കുന്നതിന് പകരം സ്വമേധയാ മടക്കാവുന്ന ORVM-കളാണ് എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് 'സ്കോഡ' ബാഡ്‌ജിംഗും പരുക്കൻ ശൈലി ഉയർത്തിക്കാട്ടാൻ നൽകിയിരിക്കുന്ന കറുപ്പ് നിറമുള്ള റൂഫ് റെയിലുകളും വിൻഡോ സറൌണ്ടിംഗുകളും വരെ കുഷാഖിൽ കിട്ടും. വലിപ്പത്തിലേക്ക് വന്നാൽ 4225 mm നീളം, 1760 mm വീതി, 1612 mm ഉയരം, 2651 mm വീൽബേസ്, 188 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് വാഹനത്തിനുള്ളത്.

Skoda Kushaq Active Base Variant

ഇനി കുഷാഖിന്റെ ആക്റ്റീവ് ബേസ് വേരിയന്റിന്റെ ഇന്റീരിയറിലേക്ക് കയറിയാൽ മോശമല്ലാത്ത രീതിയിൽ തന്നെയാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്ന് വേണം പറയാൻ. ബേസ്-ട്രിമ്മിന് ബ്ലാക്ക്-ഗ്രേ നിറമുള്ള അകത്തളമാണ് ലഭിക്കുന്നത്. ഡാഷ്ബോർഡിൽ ക്രോമിൻ്റെ പരിമിതമായ ഉപയോഗവും കാണാം. മൗണ്ടഡ് കൺട്രോളുകളുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ കൊടുത്തിരിക്കുന്നതാണ് എസ്‌യുവിയുടെ എൻട്രി ലെവൽ ട്രിമ്മിനെ പ്രീമിയം ആക്കുന്നത്.

സ്റ്റിയറിംഗ് വീലിന്റെ റീച്ച് ആൻഡ് റേക്ക് അഡ്‌ജസ്റ്റ്മെന്റും സ്കോഡ കൊടുത്തിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ കണക്റ്റഡ് ഫീച്ചറുകളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോടെയാണ് കുഷാഖിന്റെ ബേസ് മോഡൽ വരുന്നത്. ആക്റ്റീവ് ട്രിമ്മിന് അനലോഗ് ടാക്കോമീറ്ററും സ്പീഡോമീറ്ററും, യുഎസ്ബി ചാർജിംഗ് പോർട്ട്, മാനുവലായി ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കൺട്രോൾ, ഐആർവിഎം അഡ്ജസ്റ്റ്മെൻ്റ് എന്നിവയും സ്കോഡ സമ്മാനിച്ചിട്ടുണ്ട്.

Skoda Kushaq Active Base Variant

സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ സ്‌കോഡ കുഷാഖ് ബേസ് വേരിയന്റ് ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടി കൊളിഷൻ ബ്രേക്കിംഗ് പോലുള്ള സേഫ്റ്റി ഫീച്ചറുകൾ ബേസ് മോഡൽ മുതലേ സ്റ്റാൻഡേർഡായി തന്നെ നൽകിയിട്ടുണ്ടെന്ന് വേണം പറയാൻ. മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 1.0 ലിറ്റർ, ത്രീ സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബേസ് മോഡലായതിനാൽ തന്നെ ആക്റ്റീവ് പതിപ്പിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭ്യമാക്കിയിട്ടില്ലെന്ന് വേണം പറയാൻ. സ്കോഡ കുഷാഖ് എൻട്രി ലെവൽ ആക്റ്റീവ് ട്രിമ്മിന് 11.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി കൊച്ചിയിൽ ഏകദേശം 14.50 ലക്ഷം രൂപയാണ് എസ്‌യുവിക്ക് വരുന്ന ഓൺ-റോഡ് വില.

Skoda Kushaq Active Base Variant

13.21 ലക്ഷം രൂപ വരുന്ന ഹ്യുണ്ടായി ക്രെറ്റയുടെ ബേസ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ സ്കോഡ കുഷാഖിന്റെ അടിസ്ഥാന വകഭേദം ശരിക്കും വാല്യു ഫോർ മണി തന്നെയാണെന്ന് വേണം പറയാൻ. വില അൽപം കൂടുതലായി തോന്നുമെങ്കിലും മിഡ്-സൈസ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്ന ഫീച്ചറുകൾ വേറെ ലെവലാണ്. 15 ലക്ഷം രൂപയിൽ താഴെയുള്ള ഒരു മോഡൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും കുഷാഖ് ബേസ് മോഡൽ പരിഗണിക്കാനാവുന്നതാണ്.

More from DriveSpark

Article Published On: Thursday, May 30, 2024, 15:07 [IST]
English summary
Skoda kushaq active base variant features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X